ജിഎസ്ടി ഉദ്യോഗസ്ഥർ നിയമ വിരുദ്ധമായി പരിശോധന നടത്തിയെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി

ജിഎസ്ടി ഉദ്യോഗസ്ഥർ നിയമ വിരുദ്ധമായി പരിശോധന നടത്തിയെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ജിഎസ്ടി ഉദ്യോഗസ്ഥരുടെ നടപടികളുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ച് ഹർജി ഫയൽ ചെയ്തു. കൊച്ചിയിലെ എംജി റോഡിൽ പ്രവർത്തിക്കുന്ന പെൻ്റോണിക്സ് സിസ്റ്റംസ് ഉടമയുടെ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വിവാദം ഉയർന്നത്.

ഇൻ്റലിജൻസ് പരിശോധനാ നടപടികൾ നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നുവെന്നും, അതിനിടെ ഉണ്ടായ സംഭവവികാസങ്ങൾ വ്യാപാരിയുടെ അവകാശങ്ങളെ ബാധിച്ചതായും ഹർജിയിൽ ആരോപിക്കുന്നു. നവംബർ 13 ആയിരുന്നു പരിശോധന നടന്നത്. ഹർജി 30.03.2026 ന് നൽകിയെങ്കിലും 31ന് ആണ് സ്വീകരിച്ചു കേസ് നമ്പർ ആയിട്ടുള്ളത്.  ഹർജിയിൽ സ്റ്റേറ്റ് ജി എസ് ടി ഡിപ്പാർട്ടുമെൻ്റിനെയും, അഡീഷണൽ ചീഫ് സെക്രട്ടറി,   ഇൻ്റലിജൻസ് ഓഫീസർ,  പരിശോധന നടത്തിയ ഉദ്യോഗസ്ഥൻ, ഡെപ്യൂട്ടി കമ്മീഷണർ, സ്റ്റേഷൻ ഹൗസ് ഓഫീസർ, ADGP എന്നിവരെയും കക്ഷി ചേർത്തിട്ടുണ്ട്.

പരാതിക്കാരന്റെ വാദപ്രകാരം, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്തതും, നിയമപരമായ നടപടിക്രമങ്ങൾ ലംഘിച്ചതുമാണ് സംഭവത്തിന്റെ തുടക്കം. ഇത് ഒരു വ്യക്തിഗത പ്രശ്നമായി കാണാതെ, നികുതി ഭരണ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന വിഷയമാണെന്ന നിലപാടിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, ഈ സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകളും ഉദ്യോഗസ്ഥലത്തിലുള്ള വേർതിരിവുകളും ഗ്രൂപ്പ് ചേരുവകളും കാരണമായിരിക്കാമെന്ന തരത്തിൽ പരക്കെ ആക്ഷേപങ്ങൾ ഉയരുന്നുവെന്നും വിവരം ലഭിക്കുന്നു. ചില ഉദ്യോഗസ്ഥർക്ക് അനുകൂലമായും ചിലർക്കെതിരെ പ്രതികൂലമായും നടപടികൾ കൈക്കൊള്ളപ്പെടുന്നതായി വ്യാപാര മേഖലയിലെ വൃത്തങ്ങളിൽ ആരോപണമുണ്ട്. ഇത്തരം ആരോപണങ്ങൾ സത്യസന്ധമാണെങ്കിൽ, നികുതി വകുപ്പിന്റെ പ്രവർത്തന രീതിയിലും അന്വേഷണ സംവിധാനത്തിലും ഗുരുതരമായ ചോദ്യങ്ങൾ ഉയരാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ.

ഹർജിയുടെ അന്തിമ പരിഗണനയിൽ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണായകമാകും. പ്രത്യേകിച്ച്, ജിഎസ്ടി പരിശോധനാ നടപടികളിലെ സുതാര്യത, ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം, വ്യാപാരികളുടെ അവകാശ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ഈ കേസ് ഒരു മാർഗനിർദ്ദേശമായി മാറാൻ സാധ്യതയുണ്ടെന്നാണ് നിയമ വൃത്തങ്ങൾ വിലയിരുത്തുന്നത്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ

Also Read

ജി.എസ്.ടി. പരിഷ്‌കാരങ്ങളുടെ ഫലം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം ജി.എസ്.ടി. കൗൺസിൽ പരിശോധിക്കും

ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ഇനി നാല് ദിവസം മാത്രം; ഓഡിറ്റ് ഇല്ലാത്ത ബിസിനസ്സുകാർക്കും പ്രൊഫഷണലുകൾക്കും അവസാന തീയതി ഓഗസ്റ്റ് 31

കമ്പനികൾക്ക് കുടിശ്ശിക തീർക്കാൻ ഇനി ദിവസങ്ങൾ മാത്രം; സി.സി.എഫ്.എസ്. ആനുകൂല്യം ഓഗസ്റ്റ് 31-ന് അവസാനിക്കും

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശ പണമയക്കലിൽ രാജ്യവ്യാപക പരിശോധന മുന്നൂറ്റി തൊണ്ണൂറ്റിനാല് സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

പി.ഒ.എസ് സംവിധാനം വഴി പണമടച്ചാൽ തുക നേരിട്ട് ട്രഷറി ഹെഡിലേക്ക് സുരക്ഷിതമായി ക്രെഡിറ്റ് ചെയ്യപ്പെടും

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

ഭരണസമിതി പിരിച്ചുവിട്ട സഹകരണ സംഘത്തിൽ ഓഗസ്റ്റ് 16ന് തിരഞ്ഞെടുപ്പ്; 988 അംഗങ്ങൾക്ക് ഫലപ്രദമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആക്ഷേപം; മരിച്ചവരും അയോഗ്യരായവരും വോട്ടർ പട്ടികയിൽ തുടരുന്നതായും പരാതി

Loading...