റിയല്‍ എസ്റ്റേറ്റ്, ലോട്ടറി നികുതി ഏകീകരണം: ജിഎസ്ടി കൗണ്‍സില്‍ തീരുമാനം ഫ്രെബ്രുവരി 24-ന് ഉണ്ടായേക്കും

റിയല്‍ എസ്റ്റേറ്റ്, ലോട്ടറി നികുതി ഏകീകരണം: ജിഎസ്ടി കൗണ്‍സില്‍ തീരുമാനം ഫ്രെബ്രുവരി 24-ന് ഉണ്ടായേക്കും

റിയല്‍ എസ്റ്റേറ്റ് നികുതി കുറയ്ക്കല്‍, ലോട്ടറി നികുതി ഏകീകരണം ഉള്‍പ്പടെയുളള വിഷയങ്ങള്‍ ഫ്രെബ്രുവരി 24 ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം പരിഗണിക്കും. ഇന്ന് ഈ വിഷയങ്ങളില്‍ തീരുമാനം ഉണ്ടാകുമെന്ന് കരുതിയെങ്കിലും വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഫെബ്രുവരി 24 ലേക്ക് മാറ്റുകയായിരുന്നു. 

ജനുവരിയിലെ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗിന്‍റെ സമയപരിധി ജമ്മു കാശ്മീര്‍ ഒഴികെയുളള സംസ്ഥാനങ്ങള്‍ക്ക് ഫെബ്രുവരി 22 വരെ നീട്ടി. ജമ്മു കാശ്മീരില്‍ ഇത് ഫെബ്രുവരി 28 വരെയാണ്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ ജിഎസ്ടി നികുതി കുറയ്ക്കുന്നത് സംബന്ധിച്ച്‌ ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ പട്ടേലിന്‍റെ അദ്ധ്യക്ഷതയിലുളള സമിതി അനുകൂല റിപ്പോര്‍ട്ടാണ് കൗണ്‍സിലിന് സമര്‍പ്പിച്ചത്.

നിലവില്‍ തുടരുന്ന നികുതി സ്ലാബുകളായ 12 ശതമാനം ഏട്ട് ശതമാനം എന്നീ നിരക്കുകളില്‍ നിന്ന് അഞ്ച് ശതമാനം മൂന്ന് ശതമാനം എന്നീ നിരക്കുകളിലേക്ക് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ ജിഎസ്ടി കുറയ്ക്കണമെന്നാണ് മന്ത്രിതല സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഏറെ ഗുണകരമായ തീരുമാനമാണിത്. ഇതോടൊപ്പം ഞായറാഴ്ച ലോട്ടറി നികുതി ഏകീകരണവും ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കും.

Also Read

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ജിഎസ്ടി കമ്മീഷണർ ശ്രീ. പി. ബി. നൂഹ്, ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നട്ടു.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...