മൂന്നു വർഷം കഴിഞ്ഞ ജിഎസ്ടി റിട്ടേണുകൾ ജനുവരി മുതൽ സമർപ്പിക്കാൻ കഴിയില്ല; നിർബന്ധമായും ഉടൻ ഫയൽ ചെയ്യുക: പിഴയും, അധിക നികുതിയും ഒഴിവാക്കാം!!

ജിഎസ്ടി നെറ്റ്‌വർക്ക് (ജിഎസ്ടിഎൻ) 2025 മുതൽ ജിഎസ്ടി റിട്ടേൺ സമർപ്പണത്തിൽ പ്രധാന മാറ്റങ്ങൾ നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ നിർദ്ദേശപ്രകാരം, മൂന്നു വർഷത്തിലധികം പഴക്കമുള്ള ജിഎസ്ടി റിട്ടേണുകൾ 2025 മുതൽ ഫയൽ ചെയ്യാൻ സാധിക്കില്ല. ഇത് ഔട്ട്‌വേർഡ് സപ്ലൈ (GSTR-1), ബാധ്യത പേയ്‌മെന്റ് (GSTR-3B), വാർഷിക റിട്ടേൺ (GSTR-9), കൂടാതെ സ്രോതസ്സിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതി (GSTR-7) എന്നിവയ്ക്ക് ബാധകമാണ്.
ഫിനാൻസ് ആക്റ്റ് 2023 പ്രകാരം നടപ്പിലാക്കപ്പെടുന്ന ഈ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം സമയബന്ധിതമായ ജിഎസ്ടി സമർപ്പണം ഉറപ്പാക്കുന്നതിനും, അനാവശ്യമായ നികുതി ബാധ്യത ഒഴിവാക്കുന്നതിനും ആണ്. അതിനാൽ, നികുതിദായകർക്ക് തങ്ങളുടെ രേഖകൾ പരിശോധിച്ച്, മുമ്പ് ഫയൽ ചെയ്യാത്ത റിട്ടേണുകൾ ഉടൻ സമർപ്പിക്കണമെന്ന് ജിഎസ്ടിഎൻ നിർദേശിക്കുന്നു.
ഈ സമയപരിധി കഴിഞ്ഞാൽ, നികുതി വകുപ്പ് ബെസ്റ്റ് ജഡ്ജ്മെന്റ് അടിസ്ഥാനത്തിൽ കണക്കാക്കി, അധിക നികുതി ആവശ്യപ്പെടാൻ സാധ്യതയുണ്ട്. കൂടതെ നികുതി തുക നിശ്ചിത പരിധി കഴിഞ്ഞാൽ അറസ്റ്റ് മറ്റു നിയമനടപടികൾ നേരിടേണ്ടിവരും.