ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) പി​രി​വ് ഏ​പ്രി​ലി​ല്‍ പ​ത്തു ശ​ത​മാ​നം വ​ര്‍​ധി​ച്ച്‌ 1.13 ല​ക്ഷം കോ​ടി രൂ​പ​യാ​യി

ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) പി​രി​വ് ഏ​പ്രി​ലി​ല്‍ പ​ത്തു ശ​ത​മാ​നം വ​ര്‍​ധി​ച്ച്‌ 1.13 ല​ക്ഷം കോ​ടി രൂ​പ​യാ​യി

ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) പി​രി​വ് ഏ​പ്രി​ലി​ല്‍ പ​ത്തു ശ​ത​മാ​നം വ​ര്‍​ധി​ച്ച്‌ 1.13 ല​ക്ഷം കോ​ടി രൂ​പ​യാ​യി. ഡി​സം​ബ​റി​ല്‍ അ​ട​ക്കം മൂ​ന്നു ത​വ​ണ നി​കു​തി നി​ര​ക്കു​ക​ള്‍ കു​റ​ച്ച​ശേ​ഷ​വും ത​ലേ ഏ​പ്രി​ലി​നേ​ക്കാ​ള്‍ ഇ​ത്ര​യും വ​ര്‍​ധ​ന ഉ​ണ്ടാ​യ​ത് ശു​ഭോ​ദ​ര്‍​ക്ക​മാ​യി സ​ര്‍​ക്കാ​ര്‍ ക​ണ​ക്കാ​ക്കു​ന്നു. 

മാ​ര്‍​ച്ചി​ലെ വി​ല്പ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണ് ഏ​പ്രി​ലി​ലെ പി​രി​വ്. ധ​ന​കാ​ര്യ വ​ര്‍​ഷ​ത്തി​ന്‍റെ ഒ​ടു​വി​ലാ​യ​തു​കൊ​ണ്ട് പൊ​തു​വേ മാ​ര്‍​ച്ചി​ല്‍ കൂ​ടു​ത​ല്‍ വി​ല്പ​ന വ​രും. അ​ത​നു​സ​രി​ച്ച്‌ ഏ​പ്രി​ലി​ലെ നി​കു​തി പി​രി​വും കൂ​ടും. 

കേ​ന്ദ്ര ജി​എ​സ്ടി (സി​ജി​എ​സ്ടി) ആ​യി 21,163 കോ​ടി, സം​സ്ഥാ​ന ജി​എ​സ്ടി 28,801 കോ​ടി, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ജി​എ​സ്ടി 54,733 കോ​ടി, സെ​സ് 9,168 കോ​ടി എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു നി​കു​തി പി​രി​വ്. കേ​ന്ദ്ര​ത്തി​നു മൊ​ത്തം 47,533 കോ​ടി​യും സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു മൊ​ത്തം 50,766 കോ​ടി​യും കി​ട്ടും. 

ജ​നു​വ​രി​യി​ലും മാ​ര്‍​ച്ചി​ലും പി​രി​വ് ഒ​രു​ ല​ക്ഷം കോ​ടി​ക്കു മു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഏ​പ്രി​ലി​ലെ പി​രി​വി​ലു​ള്ള ഉ​ണ​ര്‍​വ് വ​രും മാ​സ​ങ്ങ​ളി​ല്‍ കാ​ണ​ണ​മെ​ന്നി​ല്ല. ഏ​പ്രി​ലി​ല്‍ വാ​ഹ​ന വി​ല്പ​ന​യി​ലും മ​റ്റും വ​ലി​യ ഇ​ടി​വു​ണ്ടാ​യ​ത് നി​കു​തി പി​രി​വി​ലും പ്ര​തി​ഫ​ലി​ക്കാ​തി​രി​ക്കി​ല്ല.

Also Read

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ജിഎസ്ടി കമ്മീഷണർ ശ്രീ. പി. ബി. നൂഹ്, ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നട്ടു.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...