മോദി സര്‍ക്കാരിന് ആശ്വാസം; ജിഎസ്ടി വരുമാനം തുടര്‍ച്ചയായ മൂന്നാം മാസവും ലക്ഷം കോടി കടന്നു

മോദി സര്‍ക്കാരിന് ആശ്വാസം; ജിഎസ്ടി വരുമാനം തുടര്‍ച്ചയായ മൂന്നാം മാസവും ലക്ഷം കോടി കടന്നു

കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന് ആശ്വാസമായി രാജ്യത്തെ ചരക്കുസേവന നികുതി (ജിഎസ്ടി) വരുമാനം തുടര്‍ച്ചയായ മൂന്നാം മാസവും ഒരു ലക്ഷം കോടിയെന്ന ലക്ഷ്യം മറികടന്നു. മെയ് മാസത്തില്‍ 1,00,289 കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച്‌ ഏഴ് ശതമാനം വര്‍ധനവുണ്ടായി. 94,016 ടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലെ ജിഎസ്ടി വരുമാനം.

അതേസമയം, 2019 ഏപ്രിലില്‍ ജിഎസ്ടിയായി ലഭിച്ച 1.13 ലക്ഷം കോടി രൂപയെക്കാല്‍ 14 ശതമാനം കുറവാണ് മെയ് മാസത്തില്‍ ലഭിച്ചത്. 2017 ജൂലൈയില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനു ശേഷം ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഏറ്റവും കൂടുതല്‍ തുക നികുതിയിനത്തില്‍ ലഭിച്ചത്. മാര്‍ച്ചില്‍ ഇത് 1,06,577 കോടി രൂപയായിരുന്നു. ഇതോടെ തുടര്‍ച്ചയായ മൂന്നു മാസങ്ങളില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു. വരും മാസങ്ങളിലും ഈ നില തുടരുമെന്നാണ് ഈ രംഗത്തെ നിരീക്ഷകര്‍ കരുതുന്നത്.

മെയ് മാസം ജിഎസ്ടിയായി ലഭിച്ച 1,00,289 കോടി രൂപയില്‍ സെന്‍ട്രല്‍ ജിഎസ്ടി (സിജിഎസ്ടി) 17,811 കോടിയും സംസ്ഥാന ജിഎസ്ടി (എസ്ജിഎസ്ടി) 24,462 കോടി രൂപയുമാണ്. ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി) ഇനത്തില്‍ 49,891 കോടി രൂപയും പിരിച്ചെടുക്കാനായി. സെസ് ഇനത്തില്‍ 8,125 കോടി രൂപയാണ് ലഭിച്ചത്.

അതേസമയം, മെയ് മാസത്തില്‍ ജിഎസ്ടിആര്‍-3ബി റിട്ടേണായി 72.45 ലക്ഷം രൂപ നല്‍കി. ഏപ്രിലില്‍ ഇത് 72.13 ലക്ഷം രൂപയായിരുന്നു. ഇതിനു പുറമെ, 2019 ഫെബ്രുവരി- മാര്‍ച്ച്‌ മാസത്തെ ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് 18,934 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുകയുണ്ടായി. വരും മാസങ്ങളില്‍ ജിഎസ്ടി വരുമാനം കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമെന്ന കണക്കു കൂട്ടലിലാണ് കേന്ദ്ര സര്‍ക്കാര്‍.

Also Read

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ജിഎസ്ടി കമ്മീഷണർ ശ്രീ. പി. ബി. നൂഹ്, ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നട്ടു.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...