കേരളത്തിൽ നിന്ന് ഇതുവരെ GST നികുതിയടച്ചത് 80 ശതമാനത്തിനു മുകളിൽ വ്യാപാരികൾ

കേരളത്തിൽ നിന്ന് ഇതുവരെ GST നികുതിയടച്ചത് 80 ശതമാനത്തിനു മുകളിൽ വ്യാപാരികൾ

കഴിഞ്ഞ 6 മാസത്തെ ജിഎസ്ടി അടച്ച് റിട്ടേണുകൾ സമർപ്പിക്കാൻ കേന്ദ്രം അനുവദിച്ച സമയപരിധി അവസാനിച്ചപ്പോൾ കേരളത്തിൽ നിന്ന് ഇതുവരെ നികുതിയടച്ചത് 80 ശതമാനത്തിനു മുകളിൽ വ്യാപാരികൾ. നികുതിയടവിൽ 50 ശതമാനത്തോളമാണു വർധന.അതേസമയം റിട്ടേൺ ഫയൽ ചെയ്യാത്തവരുടെ ഇ–വേ ബില്ലുകൾ തടസ്സപ്പെട്ടുതുടങ്ങി.ആറു മാസത്തെ റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ജിഎസ്ടി റജിസ്ട്രേഷൻ റദ്ദാക്കുമെന്നു കാണിച്ച് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ ഓഫ് ജിഎസ്ടി ആൻഡ് സെൻട്രൽ എക്സൈസിന്റെ ഓഫിസ് കഴിഞ്ഞ ആഴ്ചയാണ് ഉത്തരവിറക്കിയത്. 

2 മാസത്തെ റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ഇ–വേ ബില്ലുകൾ തടയുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സമയപരിധി അവസാനിച്ചെങ്കിലും ജിഎസ്ടിആർ1 ഉം ജിഎസ്ടിആർ 3ബിയും ഫയൽ ചെയ്യാത്തവരുടെ റജിസ്ട്രേഷൻ റദ്ദാക്കുന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കേന്ദ്രത്തിൽ നിന്ന് ഉത്തരവു ലഭിച്ചാൽ നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സിജിഎസ്ടി ആക്ടിന്റെ 29–ാം വകുപ്പു പ്രകാരമാണ് റിട്ടേൺ  ഫയൽ ചെയ്യാത്തവരുടെ  റജിസ്ട്രേഷൻ റദ്ദാക്കുക.

സമയം നീട്ടി നൽകിയിട്ടും നികുതി അടയ്ക്കാൻ വൈകിയാൽ നടപടിയുണ്ടാകും എന്ന ഉത്തരവു വന്നതോടെ നികുതിയടവിൽ വൻ വർധന. കഴിഞ്ഞ വർഷം ഇതേ സമയത്തെക്കാൾ 50% അധിക ഫയലിങ് നടന്നു. ഉത്തരവു ലഭിക്കുമ്പോൾ കേരളത്തിൽ 40% വ്യാപാരികളായിരുന്നു 6 മാസത്തെ റിട്ടേൺ ഫയൽ ചെയ്തിരുന്നത്. ഇപ്പോൾ ഇത് 80 ശതമാനത്തിനു മുകളിലായി. വൈകിയ മാസങ്ങളിലെ ലേറ്റ് ഫീസും (ദിവസം 50 രൂപ വീതം) പലിശയും ചേർത്ത് വലിയ തുക അടയ്ക്കേണ്ടി വന്നവരാണ് ഭൂരിഭാഗവും. നിരക്കു കുറച്ചാൽ നികുതി അടവ് വൈകില്ലെന്നാണ് സംരംഭകർ പറയുന്നത്. നെറ്റ്‌വർക്കിൽ തടസങ്ങളുണ്ടാകാത്തതും റിട്ടേൺ ഫയലിങ് കൂടാൻ കാരണമായി. 

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ നികുതി അടയ്ക്കാത്തവർക്ക് ഇപ്പോൾ ഇ–വേ ബില്ലുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ല. വ്യാപാരി റിട്ടേൺ ഫയൽ ചെയ്ത ആളാണെങ്കിലും വിൽക്കുന്നയാൾ റിട്ടേൺ ഫയൽ ചെയ്യാത്തതുകൊണ്ട് ഇ–വേ ബിൽ ഡൗൺലോഡ് ചെയ്യാനാകാത്ത സാഹചര്യവുമുണ്ട്. ഇതു ചരക്കുനീക്കത്തെ സാരമായി ബാധിച്ചു.റജിസ്ട്രേഷൻ റദ്ദാക്കിയാൽ, തുടർന്നു നികുതി അടയ്ക്കാനാകില്ല. പകരം പഴയ വിറ്റുവരവിന്റെ ഇരട്ടിയും അറ്റാദായത്തിന്റെ 20 ശതമാനവും ചേർത്ത് അടയ്ക്കണം. ഇതു ഭീമമായ തുകയാണ്. കൂടാതെ ഇൻപുട് ടാക്സ് ക്രെഡിറ്റ് നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ടാകും.

Also Read

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്ന https://100days.kerala.gov.in/ പോർട്ടലിൽ പ്രസിദ്ധീകരിച്ച പദ്ധതികൾ

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർക്കാർ ഉത്തരവ് പ്രകാരം 2026 മാർച്ച് 7-ന് പുറത്തിറക്കിയ ഉത്തരവിന് അതേ തീയതി മുതൽ പ്രാബല്യമുണ്ടാകും.

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

സർക്കാരിന്റെ നയങ്ങളും ഭരണപരിഷ്‌കാരങ്ങളും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന നേതൃത്വമാണ് വകുപ്പിന് ആവശ്യമെന്ന അഭിപ്രായം.

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...