റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലും ജി.എസ്.ടി വെട്ടിപ്പ്; ₹42 കോടി വിറ്റുവരവ് മറച്ചു, ₹7.56 കോടി നികുതി വെട്ടിപ്പ് കണ്ടെത്തി

റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലും ജി.എസ്.ടി വെട്ടിപ്പ്; ₹42 കോടി വിറ്റുവരവ് മറച്ചു, ₹7.56 കോടി നികുതി വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം: കേരളത്തിലെ സതേൺ റെയിൽവേ സ്റ്റേഷനുകളുടെ പരിസരങ്ങളിൽ വാഹന പാർക്കിങ് സേവനം നടത്തുന്ന സ്ഥാപനങ്ങളിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ഇന്റലിജൻസ്–എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിൽ ₹7.56 കോടിയുടെ നികുതി വെട്ടിപ്പ് പ്രഥമദൃഷ്ട്യാ കണ്ടെത്തി. സെപ്റ്റംബർ 16ന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള വിറ്റുവരവ് മറച്ചുവച്ചതായി കണ്ടെത്തിയത്.

വാഹന പാർക്കിങ് സേവനം നൽകുന്ന 22 നികുതിദായകരുമായി ബന്ധപ്പെട്ട 69 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. പ്രധാന വ്യാപാരസ്ഥലങ്ങൾക്കു പുറമെ വസതികളും അധിക വ്യാപാരസ്ഥലങ്ങളും പരിശോധനയുടെ പരിധിയിൽ ഉൾപ്പെടുത്തി.

ജി.എസ്.ടി റിട്ടേണുകളിൽ സ്ഥാപനങ്ങൾ രേഖപ്പെടുത്തിയ വിറ്റുവരവും യഥാർത്ഥ പാർക്കിങ് സേവനങ്ങളിൽ നിന്നുള്ള വരുമാനവും തമ്മിൽ ഗണ്യമായ വ്യത്യാസമുണ്ടെന്നാണ് വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. ഒന്നിലധികം QR കോഡുകൾ ഉപയോഗിച്ച് പണം സ്വീകരിച്ചിരുന്നതായും പരിശോധനയിൽ കണ്ടെത്തി. ഇതുവരെ ഏകദേശം ₹42 കോടിയുടെ വിറ്റുവരവ് മറച്ചുവച്ചതായും അതിലൂടെ ₹7.56 കോടി ജി.എസ്.ടി വെട്ടിപ്പ് നടന്നതായുമാണ് പ്രാഥമിക കണക്ക്.

13 നികുതിദായകരുടെ വ്യാപാര ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സോഫ്റ്റ്‌വെയറുകളിൽ നിന്ന് ശേഖരിച്ചു. മറ്റ് സ്ഥാപനങ്ങളിൽ നിന്ന് ബുക്കുകൾ, രജിസ്റ്ററുകൾ, മൊബൈൽ ചാറ്റുകൾ തുടങ്ങിയ രേഖകളും ഡിജിറ്റൽ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇവയുടെ വിശദമായ പരിശോധന തുടരുന്നതിനാൽ നികുതി വെട്ടിപ്പിന്റെ വ്യാപ്തിയിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.

റെയിൽവേ സ്റ്റേഷനുകളിൽ മാത്രം അന്വേഷണം ഒതുങ്ങില്ലെന്ന സൂചനയും ജി.എസ്.ടി വകുപ്പ് നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി കേന്ദ്രങ്ങൾ, ആശുപത്രികൾ, മാളുകൾ, തിയേറ്ററുകൾ തുടങ്ങിയ സ്ഥലങ്ങളിലെ ആയിരത്തിലധികം വാഹന പാർക്കിങ് കേന്ദ്രങ്ങളുടെ വിവരങ്ങൾ സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം ഇതിനകം ശേഖരിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പ് സംശയിക്കുന്ന പാർക്കിങ് കേന്ദ്രങ്ങളിൽ തുടർ പരിശോധനകൾ നടത്താനാണ് തീരുമാനം.

വാഹന പാർക്കിങ് മേഖലയിലെ നികുതി വെട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് inform.sgst@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ രഹസ്യവിവരങ്ങൾ കൈമാറാമെന്നും വകുപ്പ് അറിയിച്ചു.

നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയുള്ള അന്വേഷണവും നടപടികളും ശക്തമായി തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ വ്യക്തമാക്കി.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GArY6otRpYTLMYpEtb9fwq

ടാക്സ് കേരള വായിക്കൂ..വരിക്കാരാകൂ..

Also Read

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശ പണമയക്കലിൽ രാജ്യവ്യാപക പരിശോധന മുന്നൂറ്റി തൊണ്ണൂറ്റിനാല് സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

പി.ഒ.എസ് സംവിധാനം വഴി പണമടച്ചാൽ തുക നേരിട്ട് ട്രഷറി ഹെഡിലേക്ക് സുരക്ഷിതമായി ക്രെഡിറ്റ് ചെയ്യപ്പെടും

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

ഭരണസമിതി പിരിച്ചുവിട്ട സഹകരണ സംഘത്തിൽ ഓഗസ്റ്റ് 16ന് തിരഞ്ഞെടുപ്പ്; 988 അംഗങ്ങൾക്ക് ഫലപ്രദമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആക്ഷേപം; മരിച്ചവരും അയോഗ്യരായവരും വോട്ടർ പട്ടികയിൽ തുടരുന്നതായും പരാതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

2014-ലെ പഴയ കമ്പ്യൂട്ടറുകൾക്ക് പകരം ഐ.ടി. നവീകരണം; ജിഎസ്‌ടി വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് വേഗം കൂട്ടാൻ സർക്കാർ ഉത്തരവ്

സ്വർണ പരിശോധന തുടരും; നിയമാനുസൃത വ്യാപാരികൾക്ക് ആശങ്ക വേണ്ട; നികുതി വെട്ടിപ്പിനെതിരെയാണ് പരിശോധനയെന്ന് മുഖ്യമന്ത്രി

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

Loading...