ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

തിരുവനന്തപുരം: രാജ്യത്തെ സാധാരണക്കാരെ സംബന്ധിച്ച് ടാക്സ് കൺസൾട്ടന്റുമാരുടെയും പ്രാക്ടീഷണർമാരുടെയും സേവനം നിർണായകമാണെന്ന് സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. ജിഎസ്ടിയുടെ ഒമ്പത് വർഷങ്ങൾ: പ്രത്യാശയും പ്രതിബന്ധങ്ങളും എന്ന വിഷയത്തിൽ ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ടി സി പി എകെയുടെ സേവനം രാജ്യത്തിന്റെ പുരോഗതിക്ക് ഏറെ പ്രാധാന്യമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. നികുതി അടയ്ക്കുന്നത് ഇന്ന് രാജ്യത്ത് ഒരു സംസ്കാരമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു രാജ്യം മുന്നോട്ട് പോകണമെങ്കിൽ ആവശ്യമായ നികുതി സമാഹരണം അനിവാര്യമാണെങ്കിലും, അത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാകരുതെന്ന് മന്ത്രി പറഞ്ഞു. ചിത്രശലഭം പൂവിൽ നിന്ന് തേൻ നുകരുന്നതുപോലെ സൗമ്യവും ജനസൗഹൃദവുമായിരിക്കണം നികുതി സമാഹരണമെന്നും മന്ത്രി പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ രാജ്യത്തെ നികുതി ഘടനയിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും രാജ്യത്തിന്റെ വികസനത്തിനും സാമ്പത്തിക പുരോഗതിക്കും ആവശ്യമായ നികുതി സമാഹരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിഎസ്ടി വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ടി.സി.പി .എ.കെ.യുടെ നവീകരിച്ച വെബ്സൈറ്റും ചടങ്ങിൽ മന്ത്രി ഉദ്ഘാടനം ചെയ്തു.

ഗുലാത്തി ഇൻസ്റ്റ്യൂട്ട് ഡയറക്ടർ ഡോ. കെ.ജെ. ജോസഫ് പുതിയ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റും ഐഡി കാർഡും വിതരണം ചെയ്തു.തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബ്ബിൽ സംഘടിപ്പിച്ച സെമിനാറിന് ടി.സി.പി.എ.കെ. സംസ്ഥാന പ്രസിഡൻ്റ് എ.എൻ. ശശിധരൻ അധ്യക്ഷത വഹിച്ചു.

സി.ജി.എസ്.ടി കമ്മീഷണർ കെ. കാളിമുത്തു ഐ.ആർ.എസ്. പ്രഭാഷണം നടത്തി. 

ടി.സി.പി.എ.കെ. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സന്തോഷ് കുമാർ, സംസ്ഥാന സെക്രട്ടറിമാരായ എ. ഷാനവാസ്, എ.കെ. അയ്യൂബ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് എം. ആർ. മണികണ്ഠൻ, സംസ്ഥാന ട്രഷറർ കെ. അനിൽകുമാർ മറ്റ് ഭാരവാഹികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GJGpmiNETfoFZ6GzhbUCfd

ടാക്സ് കേരള വായിക്കൂ.......വരിക്കാരാകൂ...

Also Read

ജി.എസ്.ടി. പരിഷ്‌കാരങ്ങളുടെ ഫലം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം ജി.എസ്.ടി. കൗൺസിൽ പരിശോധിക്കും

ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ഇനി നാല് ദിവസം മാത്രം; ഓഡിറ്റ് ഇല്ലാത്ത ബിസിനസ്സുകാർക്കും പ്രൊഫഷണലുകൾക്കും അവസാന തീയതി ഓഗസ്റ്റ് 31

കമ്പനികൾക്ക് കുടിശ്ശിക തീർക്കാൻ ഇനി ദിവസങ്ങൾ മാത്രം; സി.സി.എഫ്.എസ്. ആനുകൂല്യം ഓഗസ്റ്റ് 31-ന് അവസാനിക്കും

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശ പണമയക്കലിൽ രാജ്യവ്യാപക പരിശോധന മുന്നൂറ്റി തൊണ്ണൂറ്റിനാല് സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

പി.ഒ.എസ് സംവിധാനം വഴി പണമടച്ചാൽ തുക നേരിട്ട് ട്രഷറി ഹെഡിലേക്ക് സുരക്ഷിതമായി ക്രെഡിറ്റ് ചെയ്യപ്പെടും

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

ഭരണസമിതി പിരിച്ചുവിട്ട സഹകരണ സംഘത്തിൽ ഓഗസ്റ്റ് 16ന് തിരഞ്ഞെടുപ്പ്; 988 അംഗങ്ങൾക്ക് ഫലപ്രദമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആക്ഷേപം; മരിച്ചവരും അയോഗ്യരായവരും വോട്ടർ പട്ടികയിൽ തുടരുന്നതായും പരാതി

Loading...