ചരക്ക് സേവന നികുതിയിൽ തെറ്റായ റീഫണ്ട്: പലിശ ഈടാക്കുന്നത് ചോദ്യം ചെയ്ത് ഹർജിയിൽ ഇടക്കാല ഉത്തരവ്.

ചരക്ക് സേവന നികുതിയിൽ തെറ്റായ റീഫണ്ട്: പലിശ ഈടാക്കുന്നത് ചോദ്യം ചെയ്ത് ഹർജിയിൽ ഇടക്കാല ഉത്തരവ്.

കയറ്റുമതി ബിസിനസ്, ഇൻവെർട്ടഡ് നികുതി തുടങ്ങിയ ബിസിനസിൽ ഏർപ്പെടുന്നവർക്ക് അവരുടെ ഇലക്ട്രോണിക് ക്രെഡിറ്റ് ലഡ്ജറിലെ ബാലൻസ് തുക ചില നിബന്ധനകൾക്ക് വിധേയമായി റീഫണ്ട് വാങ്ങാൻ അനുവാദം ഉണ്ട്. അത് പ്രകാരം നൽകുന്ന റീഫണ്ട് അപേക്ഷ പരിഗണിച്ച് നൽകുന്ന റീഫണ്ടിൽ പുനഃപരിശോധനാ നടത്തി ആദ്യം അനുവദിച്ച റീഫണ്ട് മുഴുവനോ അല്ലെങ്കിൽ ഒരു ഭാഗമോ തെറ്റാണ് നൽകിയത് എന്ന് അസ്സസിങ്ങ് ഓഫീസർക്ക് ബോധ്യമായാൽ, വകുപ്പ് 73 പ്രകാരം ഉള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി തെറ്റായി നൽകിയ റീഫണ്ട് തിരിച്ചു പിടിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ ഇങ്ങനെ നടപടി സ്വീകരിക്കുമ്പോൾ എല്ലാ സാഹചര്യങ്ങളിലും പലിശ ഈടാക്കാൻ നിയമം അനുവദിക്കുന്നില്ല.

ചരക്ക് സേവന നികുതി വകുപ്പ് 50 ആണ് പലിശ ഈടാക്കുന്നത് സംബന്ധിച്ച് വിശദമാക്കുന്നത്.

വകുപ്പ് 50(1) , 50(3) ൽ വരുന്ന കുറ്റങ്ങൾക്ക് മാത്രമേ പലിശ ഈടാക്കാൻ ജി എസ് ടി നിയമം അനുവദിക്കുന്നുള്ളു എന്നത് പല കേസുകളിലും ശ്രദ്ധിക്കാതെ അസ്സസിങ്ങ് ഓഫീസർമാർ ഉത്തരവ് ഇറക്കുന്നു.

റീഫണ്ട് അപേക്ഷ നൽകുമ്പോൾ തന്നെ റീഫണ്ട് അപേക്ഷയിൽ പറയുന്ന തുക അസ്സസിയുടെ ക്രെഡിറ്റ് ലഡ്ജറിൽ നിന്ന് ഡിപ്പാർട്ട്മെന്റ് എടുത്ത് മാറ്റുന്നു. തുടർന്ന് പരിശോധനക്ക് ശേഷം ആണ് എത്രയാണ് റീഫണ്ട് നൽകേണ്ടത് എന്ന് ഓഫീസർ തീരുമാനിക്കുന്നതും അതിന്റെ അടിസ്ഥാനത്തിൽ റീഫണ്ട് ഓർഡർ ഇറക്കുന്നതും. ഇവിടെ അസ്സസിയുടെ ക്രെഡിറ്റ് ലഡ്ജറിലെ ബാലൻസ് തുകയെ പറ്റി ഓഫീസർക്ക് തർക്കം ഇല്ല, റീഫണ്ട് നൽകിയ തുക കണക്കാക്കിയതിൽ വന്ന കാൽക്കുലേഷനിൽ തെറ്റ് പറ്റി എന്നാണ് ഓഫീസറുടെ വാദം അതുകൊണ്ട് തെറ്റായി നൽകിയ റീഫണ്ട് തുകയും പലിശയും പെനാൽറ്റിയും നൽകണം എന്നാണ് ഉത്തരവ്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ബഹു. കേരള ഹൈക്കോടതിയിൽ ഹർജി. ക്രസൻ്റ് ലാബ് എക്യുപ്പെൻ്റാണ് ഹർജി നൽകിയത്, ഹർജിക്കാരന് വേണ്ടി. അഡ്വ.ബി. കെ. ഗോപാലകൃഷ്ണൻ ഹാജരായി.

ഹർജിയിൽ പ്രാഥമിക വാദം കേട്ട കോടതി ഹർജിക്കാരന്റെ വാദം നിലനിൽക്കുന്നതാണ് എന്ന് കണ്ടതിനെ തുടർന്ന് കേസിൽ തുടർ നടപടികൾ തടഞ്ഞു കൊണ്ട് ജി എസ് ടി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇടക്കാല ഉത്തരവ് നൽകുകയും, വകുപ്പിന്റെ ഭാഗത്ത് നിന്ന് രേഖകൾ ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തു.

Also Read

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്ന https://100days.kerala.gov.in/ പോർട്ടലിൽ പ്രസിദ്ധീകരിച്ച പദ്ധതികൾ

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർക്കാർ ഉത്തരവ് പ്രകാരം 2026 മാർച്ച് 7-ന് പുറത്തിറക്കിയ ഉത്തരവിന് അതേ തീയതി മുതൽ പ്രാബല്യമുണ്ടാകും.

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

സർക്കാരിന്റെ നയങ്ങളും ഭരണപരിഷ്‌കാരങ്ങളും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന നേതൃത്വമാണ് വകുപ്പിന് ആവശ്യമെന്ന അഭിപ്രായം.

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...