സംസ്ഥാന ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പ് പുനഃസംഘടന ; വകുപ്പിന്റെ പ്രവര്‍ത്തനം അവതാളത്തിലായി.

സംസ്ഥാന ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പ് പുനഃസംഘടന  ; വകുപ്പിന്റെ പ്രവര്‍ത്തനം അവതാളത്തിലായി.

ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ കഴിഞ്ഞ മാസം സര്‍ക്കാര്‍ നടപ്പാക്കിയ സംസ്ഥാന ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പ് പുനഃസംഘടന വകുപ്പുകളുടെ പ്രവർത്തനം അവതാളത്തിലായി. 

ജി.എസ്.ടി വരുന്നതിനു മുമ്ബുള്ള നിയമങ്ങളിലെ വ്യവഹാരങ്ങള്‍, നികുതി നിര്‍ണയ കുടിശ്ശിക ഫയലുകള്‍, കോടികളുടെ സെക്യൂരിറ്റി നിക്ഷേപങ്ങള്‍ തുടങ്ങിയവ കൈമാറുന്നതില്‍ പരിഷ്കരണത്തിന് പിന്നാലെ വേണ്ടത്ര സൂക്ഷ്മത പുലര്‍ത്താനാവുന്നില്ല. ആസൂത്രണ പാളിച്ചമൂലം പുതുതായി രൂപവത്കരിച്ച നികുതിദായക സേവനവിഭാഗമാണ് ഇവ ഏറ്റെടുക്കേണ്ടിവന്നത്. ഈ യൂനിറ്റുകളാകട്ടെ ജി.എസ്.ടി നിയമത്തിന് അനുസരിച്ച്‌ പിന്‍കോഡ് അടിസ്ഥാനത്തിലാണ് രൂപവത്കരിച്ചിരിക്കുന്നത്. പഴയ നിയമങ്ങളിലെ ഓഫിസുകള്‍ പിന്‍കോഡ് അടിസ്ഥാനത്തിലായിരുന്നില്ല. തന്മൂലം പിന്‍കോഡ് അടിസ്ഥാനത്തില്‍ ഫയലുകളും സെക്യൂരിറ്റികളും തരംതിരിക്കുന്ന ഭഗീരഥ യജ്ഞത്തിലാണ് ജീവനക്കാര്‍. 

മാര്‍ച്ച്‌ 31നകം തീര്‍ക്കേണ്ട നികുതി നിര്‍ണയവും മറ്റു കോടതി കേസുകളും വേറെയുണ്ട്. രജിസ്ട്രേഷൻ സംബന്ധമായ പല കാര്യങ്ങൾക്ക് തീർപ്പ് ഉണ്ടാകുന്നതും വളരെ ബുദ്ധിമുട്ടായി മാറി. 

അതേസമയം, നികുതി വെട്ടിപ്പ് തടയുന്ന എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അനാവശ്യമായി പരിമിതപ്പെടുത്തിയതിനാല്‍ നികുതി വെട്ടിച്ചുള്ള കച്ചവടം വ്യാപകമാണ്. പല വെട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾക്കും എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കാൻ സാധിക്കുന്നില്ല.

കാലഹരണപ്പെട്ട നികുതി സമയബന്ധിതമായി തീര്‍പ്പാക്കാനുള്ള കണക്കുകളും ഫയലുകളും ഓഡിറ്റ് വിഭാഗത്തിലെ ജീവനക്കാരെ ഉപയോഗപ്പെടുത്തി അദാലത്ത് നടത്തി തീര്‍പ്പാക്കാനാവും. ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ടു മണിക്കൂര്‍ ഓണ്‍ലൈന്‍ പരിശീലനം മാത്രമാണ് ഓഡിറ്റ് ജീവനക്കാര്‍ക്ക് ഇപ്പോഴുള്ളത്. ബാക്കി സമയം വെറുതെ ഇരിക്കുന്ന ഇവര്‍ക്ക് ഇത്തരം ജോലികള്‍ നല്‍കിയാല്‍ ജോലിഭാരത്താല്‍ പ്രയാസപ്പെടുന്ന നികുതിദായക സേവനവിഭാഗം ജീവനക്കാര്‍ക്ക് ഉപകാരമാവും. മാര്‍ച്ച്‌ 31 വരെ ട്രെയിനിങ് തുടരുന്നതിനാല്‍ ഓഡിറ്റ് വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ മുതലേ ആരംഭിക്കാനാവൂ. അതുകൊണ്ടുതന്നെ മാര്‍ച്ച്‌ 31നു മുമ്ബ് സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട ഫയലുകളില്‍ അദാലത്ത് സംഘടിപ്പിക്കാനുമാവും.


Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...