ഭക്ഷ്യസുരക്ഷാ പരാതികൾ ഇനി വിരൽത്തുമ്പിൽ; ഫോട്ടോയും വീഡിയോയും സഹിതം ഓൺലൈനായി പരാതി നൽകാം

ഭക്ഷ്യസുരക്ഷാ പരാതികൾ ഇനി വിരൽത്തുമ്പിൽ; ഫോട്ടോയും വീഡിയോയും സഹിതം ഓൺലൈനായി പരാതി നൽകാം

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത ഭക്ഷണം, പഴകിയ ഭക്ഷ്യവസ്തുക്കൾ, ശുചിത്വമില്ലാത്ത ഹോട്ടലുകൾ, കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളുടെ വിൽപ്പന തുടങ്ങിയ ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് ഇനി എളുപ്പത്തിൽ പരാതി നൽകാം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓൺലൈൻ പരാതി സംവിധാനത്തിലൂടെയും ടോൾഫ്രീ നമ്പറിലൂടെയും പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിലോ "eatright.foodsafety.kerala.gov.in" (https://reference-url-citation.invalid/0) വഴിയോ രജിസ്റ്റർ ചെയ്യാം.

ഓൺലൈൻ പോർട്ടലിലൂടെ ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയുള്ള തെളിവുകൾ സമർപ്പിക്കാൻ സാധിക്കും. പരാതി ലഭിച്ചാൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും. പരാതിയിന്മേൽ സ്വീകരിച്ച നടപടികളുടെ വിവരങ്ങളും പരാതിക്കാർക്ക് പോർട്ടലിലൂടെ തന്നെ അറിയാൻ കഴിയും.

സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഓരോ പൗരന്റെയും അവകാശമാണെന്നും ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻ പരാതി നൽകണമെന്നും അധികൃതർ അഭ്യർഥിച്ചു.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/JGrMs1p0BXr8vsBoLippuq?s=cl&p=a&mlu=0

ടാക്സ് കേരള വായിക്കൂ.......വരിക്കാരാകൂ...

Also Read

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

ഭരണസമിതി പിരിച്ചുവിട്ട സഹകരണ സംഘത്തിൽ ഓഗസ്റ്റ് 16ന് തിരഞ്ഞെടുപ്പ്; 988 അംഗങ്ങൾക്ക് ഫലപ്രദമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആക്ഷേപം; മരിച്ചവരും അയോഗ്യരായവരും വോട്ടർ പട്ടികയിൽ തുടരുന്നതായും പരാതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

2014-ലെ പഴയ കമ്പ്യൂട്ടറുകൾക്ക് പകരം ഐ.ടി. നവീകരണം; ജിഎസ്‌ടി വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് വേഗം കൂട്ടാൻ സർക്കാർ ഉത്തരവ്

സ്വർണ പരിശോധന തുടരും; നിയമാനുസൃത വ്യാപാരികൾക്ക് ആശങ്ക വേണ്ട; നികുതി വെട്ടിപ്പിനെതിരെയാണ് പരിശോധനയെന്ന് മുഖ്യമന്ത്രി

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

Loading...