ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

പാലക്കാട്: പാലക്കാട് ജില്ലയിലെ ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ വന്‍ അഴിച്ചുപണി. കൈക്കൂലി ആരോപണത്തില്‍ ഉദ്യോഗസ്ഥന്‍ പിടിയിലായതിന് പിന്നാലെയാണ് വകുപ്പിലെ എല്ലാ ജീവനക്കാര്‍ക്കും സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. ജിഎസ്ടി വകുപ്പിന്റെ വാളയാര്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ പാലക്കാട് പുതുശ്ശേരി സ്വദേശി പിടിയിലായതിന് പിന്നാലെയാണ് നടപടി. ഇയാളെ പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ജില്ലയിലെ ചരക്ക് സേവന നികുതി വകുപ്പിലെ 15 ഉദ്യോഗസ്ഥര്‍, അസിസ്റ്റന്റ്/ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരും (എഎസ്ടിഒ/ഡിഎസ്ടിഒ) ഉള്‍പ്പെടെ 18 പേര്‍ക്ക് എതിരെയാണ് നടപടി. പാലക്കാട് ജില്ലയില്‍, അഞ്ച് ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളിലായി 20 ഉദ്യോഗസ്ഥര്‍ ആണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ഫെബ്രുവരി 28 ന് വിരമിച്ചിരുന്നു. ഇതിന് പിന്നാലെ ഇറങ്ങിയ ഉത്തരവിലാണ് ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലം മാറ്റിയത്. ഇവര്‍ക്ക് പകരമായി തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്ന് 15 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ അടിയന്തരമായി ചുമതല ഏറ്റെടുക്കണം എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കൂട്ട നടപടിയില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് വഴിവച്ചു. ഒരു ജില്ലയിലെ മുഴുവന്‍ എന്‍ഫോഴ്സ്മെന്റ് ജീവനക്കാരെയും സ്ഥലം മാറ്റുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതാണെന്നാണ് പ്രധാന വാദം. നടപടി നേരിട്ടവരില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് പ്രതിഷേധക്കാരുടെ വാദം.

സ്‌ക്രാപ്പ് കൊണ്ടുപോകുന്ന രണ്ട് ചരക്ക് വാഹനങ്ങളില്‍ നിന്ന് നിയമനടപടികളും പിഴയും ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വാളയാര്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡില്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസറിനെതിരെ നടപടി ഉണ്ടായത്. ഓഫീസർ 4 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും പിന്നീട് 3.5 ലക്ഷം രൂപയായി കുറച്ച് നല്‍കുകയും ചെയ്തു. പണം കൈപ്പറ്റുന്നതിനിടെ ലോറി ജീവനക്കാരായി വേഷംമാറിയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരാണ് ഓഫീസറെ പിടികൂടിയത്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ

Also Read

ഓപ്പറേഷൻ തൂഫാൻ ശക്തിപ്പെടുത്താൻ ഫ്ലാറ്റ് വാടകക്കാരുടെ പോലീസ് രജിസ്ട്രേഷൻ സംവിധാനം വേണമെന്ന്  ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷനുകൾ

ഓപ്പറേഷൻ തൂഫാൻ ശക്തിപ്പെടുത്താൻ ഫ്ലാറ്റ് വാടകക്കാരുടെ പോലീസ് രജിസ്ട്രേഷൻ സംവിധാനം വേണമെന്ന് ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷനുകൾ

നിരവധി ലോ-ബഡ്ജറ്റ് ഫ്ലാറ്റുകൾ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ള നിക്ഷേപകർ വാങ്ങി വാടകയ്ക്ക് നൽകിയിട്ടുള്ളതാണ്

എഴുപുന്ന ഗ്രാമപഞ്ചായത്തിൽ വീണ്ടും ഭൂമി വിവാദം; സർഗ്ഗവേദി ഭൂമി, ദാനാധാരം, കെട്ടിട നശീകരണം എന്നിവയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി

എഴുപുന്ന ഗ്രാമപഞ്ചായത്തിൽ വീണ്ടും ഭൂമി വിവാദം; സർഗ്ഗവേദി ഭൂമി, ദാനാധാരം, കെട്ടിട നശീകരണം എന്നിവയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി

ജില്ലാ കളക്ടർക്കും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്കും ഉൾപ്പെടെ വിവിധ അധികാരികൾക്ക് വിശദമായ പരാതി സമർപ്പിച്ചു.

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...