എഴുപുന്ന ഗ്രാമപഞ്ചായത്തിൽ വീണ്ടും ഭൂമി വിവാദം; സർഗ്ഗവേദി ഭൂമി, ദാനാധാരം, കെട്ടിട നശീകരണം എന്നിവയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി

എഴുപുന്ന ഗ്രാമപഞ്ചായത്തിൽ വീണ്ടും ഭൂമി വിവാദം; സർഗ്ഗവേദി ഭൂമി, ദാനാധാരം, കെട്ടിട നശീകരണം എന്നിവയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി

എഴുപുന്ന ഗ്രാമപഞ്ചായത്തിൽ വീണ്ടും ഭൂമി വിവാദം. സർഗ്ഗവേദി സാംസ്കാരിക നിലയവുമായി ബന്ധപ്പെട്ട ഭൂമി, പഞ്ചായത്തിന് ലഭിച്ച ദാനാധാരം, റീ-സർവേ രേഖകൾ, പൊളിച്ചുമാറ്റപ്പെട്ട കെട്ടിടം, തുടർന്ന് നിർദ്ദേശിക്കപ്പെട്ട ഭൂമി കൈമാറ്റ നടപടി എന്നിവയിൽ ഗുരുതര ക്രമക്കേടുകളും കൃത്രിമത്വ സാധ്യതകളും ഉണ്ടെന്നാരോപിച്ച് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്കും ഉൾപ്പെടെ വിവിധ അധികാരികൾക്ക് വിശദമായ പരാതി സമർപ്പിച്ചു.

പരാതി എഴുപുന്ന റെസിഡന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ പേരിൽ ചെയർമാൻ അഡ്വ. വിപിൻ കുമാർ കെ.പി.യും സെക്രട്ടറി അശ്വപ്രസാദും ചേർന്നാണ് സമർപ്പിച്ചിരിക്കുന്നത്.

പരാതിയിൽ പറയുന്നതനുസരിച്ച്, കുത്തിയതോട് സബ് രജിസ്ട്രാർ ഓഫീസിൽ Doc No. 395/2023 ആയി രജിസ്റ്റർ ചെയ്ത ദാനാധാര പ്രകാരം എഴുപുന്ന വില്ലേജിലെ പഴയ സർവേ നമ്പർ 170/11B-1-4-7-ൽ ഉൾപ്പെടുന്ന 81 ചതുരശ്ര മീറ്റർ (ഏകദേശം 2 സെന്റ്) ഭൂമി പഞ്ചായത്തിന് ലഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഭൂമി സർഗ്ഗവേദി സാംസ്കാരിക നിലയത്തിന്റെ ആവശ്യത്തിനായിട്ടാണ് പഞ്ചായത്തിന് ലഭിച്ചതെന്ന് ദാനാധാരത്തിൽ വ്യക്തമാക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇതോടൊപ്പം, സർഗ്ഗവേദി കൾച്ചറൽ സൊസൈറ്റിയുടെ പേരിൽ തണ്ടപ്പേർ നമ്പർ 6239-ൽ പഴയ സർവേ നമ്പർ 170/11/B1/5 ആയി 1 സെന്റ് ഭൂമിയും, അതിൽ EP 10/63 (Building ID: 50437010003560) എന്ന നമ്പറിൽ 14 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു കെട്ടിടവും ഉണ്ടായിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു.

റീ-സർവേ രേഖകൾ പ്രകാരം സർഗ്ഗവേദിയുടെ ഭൂമി ബ്ലോക്ക് 65-ൽ ഡിജിറ്റൽ സർവേ നമ്പർ 305 ആയും പഞ്ചായത്തിന് ലഭിച്ചതായി പറയുന്ന ഭൂമി ഡിജിറ്റൽ സർവേ നമ്പർ 308 ആയും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. എന്നാൽ ദാനാധാരത്തിൽ രേഖപ്പെടുത്തിയ അതിരുകളും നിലവിലെ റീ-സർവേ രേഖകളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും, ദാനാധാരത്തിൽ പടിഞ്ഞാറ് അതിരായി “സർഗ്ഗവേദി” രേഖപ്പെടുത്തിയിട്ടുള്ളപ്പോൾ നിലവിൽ അവിടെ പഞ്ചായത്ത് റോഡും സർക്കാർ ഭൂമിയും ആണെന്നുമാണ് ആരോപണം.

കൂടാതെ, സർഗ്ഗവേദിയുടെ പേരിൽ ഉണ്ടായിരുന്ന 14 ചതുരശ്ര മീറ്റർ കെട്ടിടം സ്ഥലത്ത് നിലവിൽ ഇല്ലെങ്കിലും K-SMART, പ്രോപ്പർട്ടി ടാക്സ് രേഖകളിൽ ഇപ്പോഴും കെട്ടിടം നിലനിൽക്കുന്നതായി കാണപ്പെടുന്നതും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കെട്ടിടം ആരുടെ അനുമതിയോടെയാണ് പൊളിച്ചുമാറ്റിയതെന്നും അതുമായി ബന്ധപ്പെട്ട രേഖകൾ എന്തൊക്കെയാണെന്നും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ഇതിനിടെ, 2025 ഒക്ടോബർ 10-ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ, പഞ്ചായത്തിന് ലഭിച്ചതായി പറയുന്ന 2 സെന്റ് ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറുകയും, പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള Survey No. 241/15-1-ലെ 4 സെന്റ് ഭൂമി പഞ്ചായത്തിന് സ്വീകരിക്കുകയും ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ അനുമതി തേടാൻ തീരുമാനിച്ചതായും പരാതിയിൽ പറയുന്നു.

എന്നാൽ സർഗ്ഗവേദിയുടെ നിലവിലുള്ള 1 സെന്റ് ഭൂമിയും പഞ്ചായത്തിന് ലഭിച്ചതായി പറയുന്ന 2 സെന്റ് ഭൂമിയും ചേർത്ത് ആകെ 3 സെന്റ് ഭൂമി ലഭ്യമാകുമ്പോൾ, അതിനെ പരിഗണിക്കാതെ ദാനമായി ലഭിച്ച 2 സെന്റ് ഭൂമി മാത്രം അടിസ്ഥാനമാക്കി “സബ് സെന്റർ നിർമ്മാണത്തിന് അനുയോജ്യമല്ല” എന്ന റിപ്പോർട്ട് നൽകിയതെന്താണെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ദാനാധാരത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം സർഗ്ഗവേദി സാംസ്കാരിക നിലയത്തിന്റെ വികസനമാണെങ്കിൽ, പിന്നീട് അതേ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും കൈമാറ്റം ചെയ്യുന്നതും ദാനാധാരത്തിന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമാണോയെന്നും പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമിയുടെ യഥാർത്ഥ അതിരുകൾ, റീ-സർവേ രേഖകൾ, FMB സ്കെച്ചുകൾ, സബ് ഡിവിഷൻ രേഖകൾ, പഞ്ചായത്ത് ആസ്തി രജിസ്റ്റർ, പൊസഷൻ മഹസർ, കെട്ടിട രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി സ്വീകരിച്ച് G2260601082 എന്ന പരാതി നമ്പർ അനുവദിച്ചതായും പരാതിക്കാർ അറിയിച്ചു. റവന്യൂ, സർവേ, പഞ്ചായത്ത്, രജിസ്ട്രേഷൻ, വിജിലൻസ് വകുപ്പുകളുടെ സംയുക്ത അന്വേഷണം നടത്തി ഭൂമിയുടെ യഥാർത്ഥ സ്ഥിതി, ദാനാധാരത്തിന്റെ നിയമസാധുത, റീ-സർവേ രേഖകളിലെ പൊരുത്തക്കേടുകൾ, കെട്ടിടം പൊളിച്ചുമാറ്റിയ സംഭവം, ഭൂമി കൈമാറ്റ നിർദ്ദേശം എന്നിവ പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

എഴുപുന്ന ഗ്രാമപഞ്ചായത്തിൽ നിലവിൽ കളിസ്ഥലവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളെയും പദ്ധതിനടപടികളെയും സംബന്ധിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് പുതിയ ഭൂമി വിവാദവും ഉയർന്നിരിക്കുന്നത്. തുടർച്ചയായി ഭൂമിയുമായി ബന്ധപ്പെട്ട പരാതികളും ആരോപണങ്ങളും ഉയരുന്ന സാഹചര്യത്തിൽ, വിഷയത്തിന്റെ വ്യാപ്തിയും ഗൗരവവും പഞ്ചായത്ത് തലത്തിൽ കൂടുതൽ സങ്കീർണ്ണമാകാൻ സാധ്യതയുണ്ടെന്നും, വിവിധ വകുപ്പുകളുടെ സംയുക്തവും സ്വതന്ത്രവുമായ അന്വേഷണം അനിവാര്യമാണെന്നും പരാതിക്കാർ അഭിപ്രായപ്പെട്ടു.

ദാനാധാര ഭൂമി, സർഗ്ഗവേദി ഭൂമി, റീ-സർവേ രേഖകൾ, കെട്ടിട നശീകരണം, ഭൂമി കൈമാറ്റ നിർദ്ദേശം എന്നിവയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ ചില പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സ്വകാര്യ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടുണ്ടോയെന്നും, പൊതുതാൽപര്യത്തിന് വിരുദ്ധമായ രീതിയിൽ പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള വ്യാജ രേഖ നിർമ്മാണം, ഭൂമി തട്ടിപ്പ്, പൊതുസ്വത്ത് ദുരുപയോഗം, സർക്കാർ ഫണ്ട് ദുരുപയോഗം, കൃത്രിമ സർവേ രേഖകൾ, ക്രിമിനൽ ഗൂഢാലോചന അല്ലെങ്കിൽ അധികാര ദുർവിനിയോഗം കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ.......വരിക്കാരാകൂ...



Also Read

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്ന https://100days.kerala.gov.in/ പോർട്ടലിൽ പ്രസിദ്ധീകരിച്ച പദ്ധതികൾ

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർക്കാർ ഉത്തരവ് പ്രകാരം 2026 മാർച്ച് 7-ന് പുറത്തിറക്കിയ ഉത്തരവിന് അതേ തീയതി മുതൽ പ്രാബല്യമുണ്ടാകും.

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

സർക്കാരിന്റെ നയങ്ങളും ഭരണപരിഷ്‌കാരങ്ങളും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന നേതൃത്വമാണ് വകുപ്പിന് ആവശ്യമെന്ന അഭിപ്രായം.

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി; നിരോധിത നിറവും രാസവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തൽ

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Loading...