ദേശീയ പാതയില്‍ എത്ര ദൂരം സഞ്ചരിച്ചു എന്നതിനെ അടിസ്ഥാനമാക്കി പുതിയ ടോള്‍ പിരിവ്. ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സംവിധാനം പരീക്ഷണ ഘട്ടത്തിൽ

ദേശീയ പാതയില്‍ എത്ര ദൂരം സഞ്ചരിച്ചു എന്നതിനെ അടിസ്ഥാനമാക്കി പുതിയ ടോള്‍ പിരിവ്. ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സംവിധാനം പരീക്ഷണ ഘട്ടത്തിൽ

ദേശീയ പാതയില്‍ എത്ര ദൂരം സഞ്ചരിച്ചു എന്നതിനെ അടിസ്ഥാനമാക്കി പുതിയ ടോള്‍ പിരിവ്. ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സംവിധാനം പരീക്ഷണ ഘട്ടത്തിൽ. ടോള്‍ പ്ലാസയിലെ വാഹനക്കുരുക്ക് പരിഹരിക്കുന്നതിന് ആവിഷ്‌കരിച്ച ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സംവിധാനം പരീക്ഷണ ഘട്ടത്തിലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

വാഹനങ്ങള്‍ തടയാതെ തന്നെ ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് ഓട്ടോമാറ്റിക്ക് ആയി ടോള്‍ പിരിക്കുന്ന സംവിധാനമാണ് ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് റെക്കഗിനിഷന്‍ സിസ്റ്റം. ദേശീയ പാതയില്‍ എത്ര ദൂരം സഞ്ചരിച്ചു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും പുതിയ ടോള്‍ പിരിവെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.

ഇന്തോ- അമേരിക്കന്‍ ചേമ്ബര്‍ ഓഫ് കോമേഴ്‌സിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴാണ് വരാനിരിക്കുന്ന പുതിയ ടോള്‍ സംവിധാനത്തെ കുറിച്ച്‌ മന്ത്രി വിശദീകരിച്ചത്. പുതിയ സിസ്റ്റം നടപ്പായാല്‍ രണ്ടു ഗുണങ്ങളാണ് ഉണ്ടാവുക. ടോള്‍ ബൂത്തുകളിലൂടെ സുഗമമായി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കും. കൂടാതെ സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച്‌ ടോള്‍ കൊടുത്താല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ടോള്‍ ബൂത്തില്‍ പ്രവേശിച്ചാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ടോള്‍ കൊടുക്കണം. എത്ര ദൂരം സഞ്ചരിച്ചു എന്നതിന് പ്രാധാന്യമില്ല. വൈദ്യുതിയെ അടിസ്ഥാനമാക്കിയുള്ള പൊതുഗതാഗത സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

2018-19 വര്‍ഷത്തില്‍ ടോള്‍ പ്ലാസയിലൂടെ കടന്നുപോകുന്നതിന് വാഹനങ്ങള്‍ക്ക് ശരാശരി വേണ്ടിയിരുന്നത് എട്ടുമിനിറ്റാണ്. ഫാസ് ടാഗ് വന്നതോടെ ഇത് 47 സെക്കന്‍ഡായി കുറയ്ക്കാന്‍ സാധിച്ചു. പുതിയ സംവിധാനം വന്നാല്‍ ഒരു തടസവുമില്ലാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ദേശീയപാതകളില്‍ അത്യാധുനിക ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം സ്ഥാപിച്ച്‌ വരികയാണ്. 2024 ഓടേ ദേശീയ പാതയില്‍ 15000 കിലോമീറ്റര്‍ ഭാഗത്ത് ഇന്റലിജന്‍സ് ട്രാഫിക് സിസ്റ്റം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. റോഡ് സുരക്ഷയെ കരുതിയാണ് പുതിയ അത്യാധുനിക സംവിധാനം ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Also Read

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് വികസന കാഴ്ചപ്പാടുകളും സാമ്പത്തിക പുനരുജ്ജീവന പദ്ധതികളും

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

ക്ഷേമപെൻഷൻ തട്ടിപ്പ് തടയാൻ AI സംവിധാനം വേണം; കോടികളുടെ ചോർച്ച ഒഴിവാക്കാമെന്ന് നിർദേശം

ക്ഷേമപെൻഷൻ തട്ടിപ്പ് തടയാൻ AI സംവിധാനം വേണം; കോടികളുടെ ചോർച്ച ഒഴിവാക്കാമെന്ന് നിർദേശം

അർഹത നഷ്ടപ്പെട്ടവരുടെ പേരിലുമായി ആനുകൂല്യങ്ങൾ തുടരുന്നുണ്ടോയെന്ന കാര്യത്തിൽ കൃത്യമായ പരിശോധന അനിവാര്യമാണെന്നാണ് വിലയിരുത്തൽ

ദേവസ്വം സ്പെഷ്യൽ പ്ലീഡർ വിവാദം: അഡ്വ. കെ.ബി. പ്രദീപിനെതിരായ ആരോപണങ്ങൾക്ക് നിയമപരമായ അടിത്തറയുണ്ടോ? – സി.ആർ. ശിവകുമാർ

ദേവസ്വം സ്പെഷ്യൽ പ്ലീഡർ വിവാദം: അഡ്വ. കെ.ബി. പ്രദീപിനെതിരായ ആരോപണങ്ങൾക്ക് നിയമപരമായ അടിത്തറയുണ്ടോ? – സി.ആർ. ശിവകുമാർ

വർഷങ്ങൾക്കുമുമ്പ് ഒരു കേസിൽ ഹാജരായിരുന്നുവെന്ന ഒറ്റ കാരണത്താൽ ഒരു മുതിർന്ന അഭിഭാഷകന്റെ നിയമനമാണ് ചോദ്യം ചെയ്യപ്പെട്ടത്

Loading...