വേമ്പനാട്, അഷ്ടമുടി കായലുകളുടെയും പെരിയാറിന്റെയും മലിനീകരണം; 10 കോടി രൂപയുടെ പിഴ, ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ നൽകണമെന്നു സർക്കാർ നിർദേശിച്ചു

വേമ്പനാട്, അഷ്ടമുടി കായലുകളുടെയും പെരിയാറിന്റെയും മലിനീകരണം; 10 കോടി രൂപയുടെ പിഴ, ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ നൽകണമെന്നു സർക്കാർ നിർദേശിച്ചു

ആലപ്പുഴ:- വേമ്പനാട്, അഷ്ടമുടി കായലുകളുടെയും പെരിയാറിന്റെയും മലിനീകരണവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാനത്തിനു ചുമത്തിയ 10 കോടി രൂപയുടെ പിഴ, ബന്ധപ്പെട്ട തദ്ദേശസ്ഥാപന ങ്ങൾ നൽകണമെന്നു സർക്കാർ നിർദേശിച്ചു. 

ഓരോ സ്ഥാപനവും നൽകേണ്ട തുക നിശ്ചയിച്ച് നോട്ടിസ് അയച്ചു തുടങ്ങി. കൊച്ചി, കൊല്ലം കോർപറേഷനുകൾ ക്കും 15 നഗരസഭകൾക്കുമെതിരെയാണ് ട്രൈബ്യൂണൽ ഉത്തരവിട്ടത്

ആലപ്പുഴ, ചേർത്തല, മരട്, തൃ പ്പൂണിത്തുറ, വൈക്കം, കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ, ആലുവ, ഏലൂർ, അങ്കമാലി, കളമശേരി, പെരുമ്പാവൂർ, കൊടുങ്ങല്ലൂർ, പറവൂർ നഗരസഭകളാണ് പിഴത്തുക നൽകേണ്ടത്. വൈക്കം നഗരസഭ 1.75 കോടി നൽകണ മെന്നു കാണിച്ച് നോട്ടിസ് നൽകി.

ഇതുവരെ എടുത്ത നടപടികളെപ്പറ്റി സംസ്ഥാനം ട്രൈബ്യൂണലിനു നൽകിയ റിപ്പോർട്ടിൽ പറയുന്നത്: 

തദ്ദേശ ഭരണ സ്ഥാപനങ്ങൾ, ഫ്ലാറ്റ് ഉടമകൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, വഞ്ചിവീടുകൾ, വ്യവസായ യൂണിറ്റുകൾ എന്നിവയ്ക്ക് ഉൾപ്പെടെ 4 ജില്ലകളിലായി 1,176 നോട്ടിസുകൾ അയച്ചു (ആലപ്പുഴ 790, എറണാകുളം 167, കോട്ടയം 215, കൊല്ലം 4).

മലിനജല സംസ്കരണ പ്ലാന്റുകൾ ഇല്ലാത്തതിന്റെ പേരിൽ 209 തദ്ദേശ സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി.

 അനധികൃതമായി മലിനജലം ഒഴുക്കിയ 1,939 നിർഗമന മാർഗങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ അടപ്പിച്ചു.

നിയമം ലംഘിച്ചു മാലിന്യം തള്ളിയതിന് 1,74,82,635 രൂപ പിഴയിട്ടു.

മലിനീകരണം തടയുന്നതിൽ പരാജയപ്പെട്ടതിന് 2 കോർപറേഷനുകൾക്കും 7 നഗരസഭകൾക്കും നോട്ടിസ് നൽകി.

മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

മെട്രോ റെയിലിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കാൻ എന്തൊക്കെ നടപടിയെടുക്കുമെന്ന് ജൽ ശക്തി മന്ത്രാലയത്തെ അറിയിച്ചു.

Also Read

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

പി.ഒ.എസ് സംവിധാനം വഴി പണമടച്ചാൽ തുക നേരിട്ട് ട്രഷറി ഹെഡിലേക്ക് സുരക്ഷിതമായി ക്രെഡിറ്റ് ചെയ്യപ്പെടും

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

ഭരണസമിതി പിരിച്ചുവിട്ട സഹകരണ സംഘത്തിൽ ഓഗസ്റ്റ് 16ന് തിരഞ്ഞെടുപ്പ്; 988 അംഗങ്ങൾക്ക് ഫലപ്രദമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആക്ഷേപം; മരിച്ചവരും അയോഗ്യരായവരും വോട്ടർ പട്ടികയിൽ തുടരുന്നതായും പരാതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

2014-ലെ പഴയ കമ്പ്യൂട്ടറുകൾക്ക് പകരം ഐ.ടി. നവീകരണം; ജിഎസ്‌ടി വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് വേഗം കൂട്ടാൻ സർക്കാർ ഉത്തരവ്

സ്വർണ പരിശോധന തുടരും; നിയമാനുസൃത വ്യാപാരികൾക്ക് ആശങ്ക വേണ്ട; നികുതി വെട്ടിപ്പിനെതിരെയാണ് പരിശോധനയെന്ന് മുഖ്യമന്ത്രി

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

Loading...