GST നിയമപ്രകാരമല്ലാതെ കൊണ്ടുവന്ന 102 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ പിടികൂടി.

GST നിയമപ്രകാരമല്ലാതെ കൊണ്ടുവന്ന 102 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ പിടികൂടി.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി GST മൊബൈൽ സ്ക്വാഡുകൾ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.

കരുനാഗപ്പള്ളിയിൽ നിന്ന് 35 ലക്ഷം രൂപ വിലവരുന്ന 919 ഗ്രാം സ്വർണ്ണാഭരണങ്ങളാണ് കൊല്ലം GST മൊബൈൽ സ്ക്വാഡ് -3 പിടിച്ചെടുത്തത്.

നികുതി വെട്ടിച്ചു തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കടത്തിയ 67 ലക്ഷം രൂപ വിലവരുന്ന 1600 ഗ്രാം സ്വർണ്ണാഭരണങ്ങളാണ് തിരുവനന്തപുരം GST മൊബൈൽ സ്ക്വാഡ്‌-1 ന്റെയും റെയിൽവേ പോലീസിന്റെയും സംയുക്തമായ പരിശോധനയിൽ പിടികൂടിയത്.

നികുതി, പിഴ ഇനങ്ങളിലായി 2.11 ലക്ഷം രൂപയും 4.02 ലക്ഷം രൂപയും വീതം ഈടാക്കി. 

Also Read

സ്വർണ്ണ വ്യാപാരത്തിൽ വൻ ജിഎസ്ടി വെട്ടിപ്പ്: 37 സ്ഥലങ്ങളിൽ പരിശോധന, കോടികളുടെ അനധികൃത ഇടപാടുകൾ പിടികൂടി

സ്വർണ്ണ വ്യാപാരത്തിൽ വൻ ജിഎസ്ടി വെട്ടിപ്പ്: 37 സ്ഥലങ്ങളിൽ പരിശോധന, കോടികളുടെ അനധികൃത ഇടപാടുകൾ പിടികൂടി

വരും ദിവസങ്ങളിലും മറ്റു ജില്ലകളിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

Loading...