ചരക്ക് സേവന നികുതി റിട്ടേൺ സമർപ്പണ സംവിധാനം സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നീക്കം അന്ത്യഘട്ടത്തിൽ.

ചരക്ക് സേവന നികുതി റിട്ടേൺ സമർപ്പണ സംവിധാനം സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നീക്കം അന്ത്യഘട്ടത്തിൽ.

2018ൽ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചത് അനുസരിച്ച് ജിഎസ്ടി നെറ്റ് വർക്ക് പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാക്കുവാനുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചതിനെ തുടർന്ന് കമ്പനികാര്യ മന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി. സ്വകാര്യ സ്ഥാപനങ്ങളുടെ കൈവശമുള്ള ഓഹരികൾ സർക്കാരിന് വില നിശ്ചയിച്ച് കൈമാറുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഉടനെ തന്നെ ഇത് പൂർത്തിയാക്കി തീരുമാനം ജിഎസ്ടി നെറ്റ് വർക്കിന്റെ ബോർഡിന്റെ അംഗീകാരം നേടും എന്ന് ശ്രീ ജേക്കബ് സന്തോഷിന് നൽകിയ വിവരാവകാശ മറുപടിയിൽ ജിഎസ്ടി നെറ്റ് വർക്ക് വ്യക്തമാക്കി.

2017 ജൂലൈയിൽ ജിഎസ്ടി നടപ്പിലാക്കിയ സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളും സ്വകാര്യ മേഖലയിലെ കമ്പനികളും ചേർന്ന് 49% ശതമാനം മൂലധനം സർക്കാരിനും 51% സ്വകാര്യ മേഖലയിലെ കമ്പനിൾക്കുമായി രൂപീകരിച്ച ജിഎസ്ടി നെറ്റ് വർക്ക് ആണ് രജിസ്ട്രേഷൻ, നികുതി റിട്ടേൺ സമർപ്പണം തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യ്ത് വരുന്നത്. ഈ കമ്പനി ഏർപ്പെടുത്തിയ ഇൻഫോസിസ് നൽകിയിട്ടുള്ള സോഫ്റ്റ്‌വെയർ മുഖേനയാണ് നിലവിൽ ഈ സംവിധാനം പ്രവർത്തിക്കുന്നത്. ജിഎസ്ടി പോർട്ടലിന്റെ പ്രവർത്തനം സംബന്ധിച്ച് വലിയ പരാതിയാണ് തുടക്കം മുതൽ നിലനിൽക്കുന്നത്. ഇപ്പോഴും സോഫ്റ്റ്‌വെയറിന്റെ തകരാർ മൂലം സമയത്ത് റിട്ടേൺ സമർപ്പണം നടക്കാതെ വരികയും വ്യാപാരികൾ അവരുടേതല്ലാത്ത കാരണങ്ങളാൽ ആയിരക്കണക്കിന് കോടി രൂപ പിഴയിനത്തിൽ നൽകേണ്ടതായി വരുന്ന സാഹചര്യം ഉണ്ട്. ഇതേത്തുടർന്ന് ജിഎസ്ടി വകുപ്പും വ്യാപാരി വ്യവസായി സമൂഹവും വലിയ സമ്മർദ്ദം നേരിട്ട് വരികയായിരുന്നു.

കഴിഞ്ഞ ദിവസം കയറ്റുമതി മേഘലയിൽ വ്യാജ റീഫണ്ട് അപേക്ഷ നൽകി 1875 കോടി രൂപ സർക്കാരിനെ കബളിപ്പിച്ചു എന്ന വിവരം പുറത്ത് വന്നിരുന്നു. ഈ തീരുമാനം നടപ്പായി റിട്ടേൺ സമർപ്പണം സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ നിലവിൽ നേരിടുന്നു പ്രതിസന്ധിക്ക് വലിയ മാറ്റം വരും എന്ന് പ്രതീക്ഷിക്കുന്നു.

Also Read

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ജിഎസ്ടി കമ്മീഷണർ ശ്രീ. പി. ബി. നൂഹ്, ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നട്ടു.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...