ആദായനികുതി 2018–19ലെ റിട്ടേൺ ഫോമുകളുടെ മുഖ്യ സവിശേഷതകൾ

ആദായനികുതി 2018–19ലെ റിട്ടേൺ ഫോമുകളുടെ മുഖ്യ സവിശേഷതകൾ

ഐടിആർ–1 (സഹജ്) എന്ന ലളിതമായ ഫോം 50 ലക്ഷം രൂപ വരെ വരുമാനമുള്ള, ഇന്ത്യയിൽ സ്ഥിര താമസമായ (ഓർഡിനറിലി റസിഡന്റ്) വ്യക്തികളെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ശമ്പളം അഥവാ പെൻഷൻ, ഒരു വീടിന്റെ മാത്രം വാടക വരുമാനം, പലിശപോലെ മറ്റു വരുമാനം തുടങ്ങിയവ മാത്രമുള്ള വ്യക്തികൾക്കുള്ളതാണ് ഈ ഫോം. കമ്പനികളിലെ ഡയറക്ടർമാർക്കും സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരിയുള്ളവർക്കും ഇതു നൽകാനാവില്ല 

  • സ്റ്റാൻഡേഡ് ഡിഡക്‌ഷൻ ആയി 40,000 രൂപ ക്ലെയിം ചെയ്യാം

ഐടിആർ–2 വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (എച്ച്‌യുഎഫ്) മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ്. എന്നാൽ ഇവർക്ക് കച്ചവടത്തിൽ നിന്നോ പ്രഫഷനിൽനിന്നോ വരുമാനം ഉണ്ടാകാൻ പാടില്ല.

  • കഴിഞ്ഞ വർഷത്തെ റസിഡൻസി നിലയുടെ വ്യക്തമായ വിവരങ്ങൾ നൽകണം. റസിഡന്റ് ആയിരുന്നോ നോട്ട്ഓർഡനറിലി റസിഡന്റ് ആയിരുന്നോ നോൺ–റസിഡന്റ് ആയിരുന്നോ എന്ന വിവരങ്ങളും എത്ര ദിവസം ഇന്ത്യയിലുണ്ടായിരുന്നു എന്നതും ഇതിൽപ്പെടും.
  • ഏതെങ്കിലും അൺലിസ്റ്റഡ് കമ്പനിയുടെ ഡയറക്ടർ ആണെങ്കിൽ അതിന്റെ പേരും പാൻ നമ്പറും കൈവശമുള്ള ഓഹരിയുടെ എണ്ണവും വിറ്റ ഓഹരിയുടെ എണ്ണവുമൊക്കെ വേണം
  • കാർഷിക വരുമാനക്കാർ കൃഷിഭൂമി സംബന്ധിച്ച സമഗ്ര വിവരങ്ങൾ നൽകണം.
  • വാടക വരുമാനക്കാർ വാടകക്കാരെ സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടതുണ്ട്.

ഐടിആർ–3 കച്ചവടത്തിൽനിന്നോ പ്രഫഷനിൽനിന്നോ വരുമാനമുള്ള വ്യക്തികളെയും ഹിന്ദു അവിഭക്ത കുടുംബങ്ങളെയും (എച്ച്‌യുഎഫ്) ഉദ്ദേശിച്ചുള്ളതാണ്.

ഐടിആർ–4. സുഗം ഫോം വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും മാത്രം ഉപയോഗിക്കാവുന്നതാണ്. ഐടിആർ–1 ൽ ഉള്ള വരുമാനങ്ങൾക്കു പുറമെ, കച്ചവടത്തിൽനിന്ന് നിശ്ചിത നിരക്കിൽ ലാഭം കണക്കാക്കി അനുമാന നികുതി കൊടുക്കുന്നവരാണ് സുഗം ഫോം ഉപയോഗിക്കേണ്ടത്. സഹജ് ഉപയോഗിക്കുന്നതിൽനിന്നു വിലക്കിയിട്ടുള്ളവർക്കൊന്നും ഐടിആർ 4ഉം ഉപയോഗിക്കാൻ പാടില്ല. എന്നാൽ സഹജിൽ നിഷ്കർഷിച്ചിട്ടുള്ള വരുമാനത്തിന്റെ പരിധി 50 ലക്ഷം രൂപയിൽ കൂടിയാൽ സുഗം ഫോം ഉപയോഗിക്കാം.

ഐടിആർ–6 കമ്പനികൾ നൽകേണ്ടതാണ്. സ്റ്റാർട്ടപ്പുകൾക്കു പ്രത്യേക കോളമുണ്ട്. വ്യവസായ വകുപ്പിന്റെ അംഗീകാരം, നിക്ഷേപകർ, ഓഹരി ഇഷ്യു വില, കിട്ടിയ ഫണ്ട് തുടങ്ങി വിവരങ്ങൾ നൽകണം.

  • അൺലിസ്റ്റഡ് കമ്പനികളും നിക്ഷേപകരെയും അവരുടെ പൗരത്വം സംബന്ധിച്ചുമൊക്കയുള്ള വിവരങ്ങൾ നൽകണം.

ഐടിആർ 3, 4, 6 എന്നിവ ഉപയോഗിക്കുന്നവർ ജിഎസ്ടി വിവരങ്ങളും നൽകേണ്ടതുണ്ട്. കഴിഞ്ഞ വർഷം ഇത് ഐടിആർ–4ന് മാത്രമായിരുന്നു ബാധകം.

ഇത്തവണ വിവരങ്ങളും അവയുടെ രേഖകളും കൂടുതൽ വേണ്ടതിനാൽ നികുതിദായകർ നേരത്തേതന്നെ തയാറെടുപ്പുകൾ തുടങ്ങണമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു. ഓഡിറ്റ് ആവശ്യമില്ലാത്ത വ്യക്തികൾ റിട്ടേൺ നൽകേണ്ട അവസാന തീയതി ജൂലൈ 31.

Also Read

വിലാസ പിശക്: ബോംബെ ഹൈക്കോടതി ആദായനികുതി നോട്ടീസുകൾ റദ്ദാക്കി, നികുതിദായകക്ക് പുതുതായി അവസരം നൽകി

വിലാസ പിശക്: ബോംബെ ഹൈക്കോടതി ആദായനികുതി നോട്ടീസുകൾ റദ്ദാക്കി, നികുതിദായകക്ക് പുതുതായി അവസരം നൽകി

വിലാസ പിശക്: ബോംബെ ഹൈക്കോടതി ആദായനികുതി നോട്ടീസുകൾ റദ്ദാക്കി, നികുതിദായകക്ക് പുതുതായി അവസരം നൽകി

ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച സെക്ഷൻ 263 ഉത്തരവ് ക്ലോസ്ഡ് റിമാൻഡ് അല്ലെന്ന് കേരള ഹൈക്കോടതി; അസസ്സിക്ക് അപ്പീൽ നല്‍കാമെന്ന് വിധി

FY 2024-25 മുതൽ നോൺ-കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കായി പുതിയ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് ഫോർമാറ്റ്: Balance Sheet, Profit and Loss Account, എന്നിവയിൽ മാറ്റം

FY 2024-25 മുതൽ നോൺ-കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കായി പുതിയ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് ഫോർമാറ്റ്: Balance Sheet, Profit and Loss Account, എന്നിവയിൽ മാറ്റം

2024-25 മുതൽ നോൺ-കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കായി പുതിയ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് ഫോർമാറ്റ് നിർബന്ധം

ആദായ നികുതി ബില്ലിൽ പുതിയ വ്യവസ്ഥകൾ: സ്വകാര്യ ഡിജിറ്റൽ വിവരങ്ങളിൽ നികുതി ഉദ്യോഗസ്ഥർക്ക് നിരീക്ഷണ അധികാരം വർധിപ്പിച്ചതായി വിമർശനം

റിട്ടേണുകളുടെ 1% മാത്രം പരിശോധനക്ക് തെരഞ്ഞെടുക്കും: അതിൽ നിങ്ങളും ഉൾപ്പെടാൻ സാധ്യതയുണ്ട്!

റിട്ടേണുകളുടെ 1% മാത്രം പരിശോധനക്ക് തെരഞ്ഞെടുക്കും: അതിൽ നിങ്ങളും ഉൾപ്പെടാൻ സാധ്യതയുണ്ട്!

നികുതി റിട്ടേണുകള്‍: സൂക്ഷ്മപരിശോധന ഒരു ശതമാനത്തിനുമാത്രം: അതിൽ നിങ്ങളും ഉൾപ്പെടാം

കള്ളപ്പണം തടയാൻ ടോൾഫ്രീ നമ്പർ: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ആദായ നികുതി വകുപ്പിന്റെ കർശന നടപടി

കള്ളപ്പണം തടയാൻ ടോൾഫ്രീ നമ്പർ: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ആദായ നികുതി വകുപ്പിന്റെ കർശന നടപടി

കള്ളപ്പണം തടയാൻ ടോൾഫ്രീ നമ്പർ: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ആദായ നികുതി വകുപ്പിന്റെ കർശന നടപടി

നികുതിദായകർക്ക് ആശ്വാസം: ആദായനികുതി റിട്ടേൺ ഫയലിംഗിന് അവസാന തീയതി നീട്ടി ; വിശദാംശങ്ങളും പരിശോധിക്കാം

പ്രതിവര്‍ഷം 15 ലക്ഷം രൂപയില്‍ താഴെയുള്ള വരുമാനത്തിന് നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറക്കുന്നു.

പ്രതിവര്‍ഷം 15 ലക്ഷം രൂപയില്‍ താഴെയുള്ള വരുമാനത്തിന് നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറക്കുന്നു.

പ്രതിവര്‍ഷം 15 ലക്ഷം രൂപയില്‍ താഴെയുള്ള വരുമാനത്തിന് നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറക്കുമെന്ന് സൂചനകള്‍.

Loading...