തരംഗമായി 4 എ എം ക്ലബ് : ആശയം നൂറു കണക്കിന് ആളുകൾ ഏറ്റെടുത്തിരിക്കുന്നു,

തരംഗമായി 4 എ എം ക്ലബ് :  ആശയം നൂറു കണക്കിന് ആളുകൾ ഏറ്റെടുത്തിരിക്കുന്നു,

4 AM ക്ലബ് ഒരു വാട്ട്സ് ആപ്പ് കൂട്ടായ്മയാണ്. ആശയത്തിന് തുടക്കം കുറിച്ചത് ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും, മോട്ടിവേഷൻ സ്പീക്കറുമായ റോബിൻ തിരുമല, ഡോ.ഷൈജു കാരയിലുമായി ചേർന്നാണ് . പ്രമുഖ വ്യവസായി അബ്‌ദുൾ കരീം പഴേരിയും ആശയത്തിന്റെ പ്രചാരകനായി മുന്നോട്ടു വന്നു. 

നേരത്തെ എഴുന്നേൽക്കുന്നതിന്റെ മേന്മ ആരെയും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ? പക്ഷെ പലപ്പോഴും എഴുന്നേൽക്കാൻ പ്രയാസം. എന്നാൽ അതൊരു കൂട്ടായ പ്രവർത്തനമായപ്പോൾ ഒപ്പം കൂടാൻ പലരും തയ്യാറായി. ഈ നല്ല ശീലം പലർക്കും നൽകിയത് പുതിയ ഊർജം. ചുരുങ്ങിയ ദിവസം കൊണ്ട് അവർക്ക് ജീവിതത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുന്നു. മാനസിക, ശാരീരികോർജം കൂടി. പ്രോഡക്റ്റിവിറ്റി താരതമ്യമില്ലാത്ത തോതിൽ വർധിച്ചു. മെച്ചപ്പെട്ട പ്ലാനിങ് നടക്കുന്നു. പലർക്കും പല പ്രയോജനങ്ങളാകാം.

നേരത്തെ എഴുന്നേൽക്കുന്നതിന്റെ ഗുണം ശാസ്ത്രീയമായി ഫൗണ്ടർമാർ പങ്കു വച്ചപ്പോൾ കൂടെ വന്നവർ ശരിക്കും അത്ഭുതപ്പെട്ടു. ഒരു വർഷം കൊണ്ട് ഈ ശീലം നമുക്ക് പ്രോഡക്റ്റിവായ ഒന്നര മാസം അധികമായി നല്കുമത്രേ. ആദ്യ യാമത്തിലെ മണിക്കൂറുകൾക്കുള്ള ശക്തി അപാരം. വ്യായാമവും, പ്രാർത്ഥനയും, വായനയും, ആസൂത്രണവും, ആസ്വാദനവും ഒക്കെയായി ഈ മൂന്നു മണിക്കൂറുകൾ ഒരു ദിവസത്തിനാകെ ഊർജം പകരുന്നു. 

നാലു മണിക്ക് എഴുന്നേൽക്കുന്നവർ ഗ്രൂപ്പിൽ എത്തും, അഭിവാദ്യം ചെയ്യും. ചിലർ സന്ദേശങ്ങൾ പങ്കു വയ്ക്കും. ഫോർവേഡ് മെസ്സേജുകൾ വിലക്കിയിട്ടുണ്ട്. ഒറിജിനൽ മതി എന്നാണ് ക്ലബ്ബിന്റെ ചട്ടം. ആത്മീയ ഗുരുക്കളും, ചിന്തകരും, പ്രഭാഷകരും, പ്രൊഫഷണലുകളും, സംരംഭകരും ഒക്കെ ക്ലബ്ബിലുണ്ട്. അവരിൽ ഒരാളുടെ ലഘുവായ പ്രഭാത സന്ദേശം എല്ലാ ദിവസവും ഉണ്ടാകും. കൊറോണക്കാലത്തേക്ക് 21 ദിവസത്തെ ഒരു പ്രത്യേക സീരീസും ഉണ്ട്. ഓരോ ദിവസവും ചർച്ചക്കായി ഓരോ വിഷയങ്ങൾ. നൂറുക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഓൺലൈൻ മീറ്റിംഗ് നടക്കുന്നുണ്ട്. നിലവാരമുള്ള ആളുകൾ മാത്രം (Only Quality People) എന്നൊരു നിബന്ധനയേ അംഗമാകാനുള്ളൂ. തുടങ്ങി ഏതാനും ദിവസം കൊണ്ട് ഗ്രൂപ്പുകളുടെ എണ്ണം കൂടി. ഓരോ ഗ്രൂപ്പുകളും ഓരോ ചാപ്‌റ്ററുകളായി കണക്കാക്കി ആണ് സ്ട്രക്ച്ചർ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും, രണ്ട് ദക്ഷിണേന്ത്യൻ നഗരങ്ങളിലും, ഗൾഫിലും ക്ലബ്ബിന് സാന്നിധ്യമായി. 

ഒരുമിച്ചുണരുന്ന ഇന്ത്യ (Awakening India Together) ആണ് 4 AM ക്ലബ്ബിന്റെ ടാഗ് ലൈൻ.

കൊറോണക്കാലത്തെ ആശയം ലോക്ക് ഡൗൺ സമയത്ത് കത്തിക്കയറുകയാണ്. ഒരു മൂവ്മെന്റ് ആയി ക്ലബ്ബിനെ വളർത്തിയെടുക്കാനാണ് ഫൗണ്ടർമാരുടെ ലക്ഷ്യം. ഒരു ചട്ടക്കൂടുണ്ടാക്കുകയാണ് അടുത്ത പടി. കൂടുതൽ സേവനങ്ങളും ആലോചനയിലുണ്ട്. അങ്ങനെ കൊറോണക്കാലത്തെ ഒരു ആശയം കേരളത്തിലും ഒരു കൊച്ചു വിപ്ലവത്തിന് തുടക്കമിട്ടിരിക്കുന്നു.

Also Read

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി; നിരോധിത നിറവും രാസവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തൽ

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...