5 വർഷത്തിൽ ₹7.08 ലക്ഷം കോടിയുടെ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തി; ഐടിസി തട്ടിപ്പ് മാത്രം ₹1.79 ലക്ഷം കോടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ചരക്ക് സേവന നികുതി സംവിധാനത്തിലെ (GST) ക്രമക്കേടുകളെ വെളിപ്പെടുത്തുന്ന കണക്കുകൾ കേന്ദ്ര സർക്കാർ (CGST) പുറത്തുവിട്ടു. കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ, ₹7.08 ലക്ഷം കോടി രൂപയുടെ നികുതി വെട്ടിപ്പുകൾ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥർ കണ്ടെത്തിയതായി നികുതി വകുപ്പ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ ഐടിസി (Input Tax Credit) തട്ടിപ്പ് മാത്രം ₹1.79 ലക്ഷം കോടി രൂപയാണ്.
കണ്ടെത്തിയ വെട്ടിപ്പുകളുടെ കണക്കുകൾ:
2020-21: ₹49,384 കോടി (ഐടിസി തട്ടിപ്പ്: ₹31,233 കോടി)
2021-22: ₹73,238 കോടി (ഐടിസി തട്ടിപ്പ്: ₹28,022 കോടി)
2022-23: ₹1.32 ലക്ഷം കോടി (ഐടിസി തട്ടിപ്പ്: ₹24,140 കോടി)
2023-24: ₹2.3 ലക്ഷം കോടി (ഐടിസി തട്ടിപ്പ്: ₹36,374 കോടി)
2024-25: ₹2.23 ലക്ഷം കോടി (ഐടിസി തട്ടിപ്പ്: ₹58,772 കോടി)
ഐടിസി തട്ടിപ്പിന്റെ രീതി
ബിസിനസ്സുകൾ സാധാരണയായി ഔട്ട്‌പുട്ട് നികുതിയിൽ നിന്ന് അവർ വാങ്ങിയ ഇൻപുട്ടുകളുടെ നികുതി ഐടിസിയായി കിഴിവാക്കാൻ അവകാശപ്പെട്ടിരിക്കുന്നു. എന്നാല്‍, ചിലർ വ്യാജ സ്ഥാപനങ്ങൾ സ്ഥാപിച്ച് കൃത്രിമമായി ഇൻപുട്ട് ക്ലെയിം ചെയ്യുന്നു, ഇത് നികുതി റവന്യുവിന് വലിയ നഷ്ടമാണ് വരുത്തുന്നത്.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/CjUtBF9quSZKkxZXxMEXYf?mode=ac_t
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....