പ്രതിമാസ റിട്ടേണ്‍ നല്‍കാത്തവരെയും ,വ്യാപാരമുണ്ടായിട്ടും നികുതിയടക്കാത്തവരെയും ലക്ഷ്യമിട്ട് ജിഎസ്ടി വകുപ്പ് റെയ്ഡ്

പ്രതിമാസ റിട്ടേണ്‍ നല്‍കാത്തവരെയും ,വ്യാപാരമുണ്ടായിട്ടും നികുതിയടക്കാത്തവരെയും ലക്ഷ്യമിട്ട് ജിഎസ്ടി വകുപ്പ് റെയ്ഡ്

സംസ്ഥാന വ്യാപകമായി 122 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധന പ്രകാരം 500 കോടിയോളം രൂപയുടെ വിറ്റുവരവിന്‍മേല്‍ നികുതി ലഭിച്ചിട്ടില്ലെന്നു കണ്ടെത്തി സംസ്ഥാന ചരക്കുസേവനനികുതി വകുപ്പ്. 

ഹോട്ടലുകള്‍, ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനങ്ങള്‍, വാഹനവിതരണക്കാര്‍, വര്‍ക്ക് കോണ്‍ട്രാക്ടര്‍മാര്‍, സെക്യൂരിറ്റി സര്‍വീസ് സ്ഥാപനങ്ങള്‍, കോപ്പിറേറ്റ് സേവനദാതാക്കള്‍ എന്നിങ്ങനെ 122 വന്‍കിട സ്ഥാപനങ്ങളിലാണ് സംസ്ഥാന ചരക്കുസേവനനികുതി വകുപ്പ് പരിശോധന നടത്തിയത്. 

ഫര്‍ണിച്ചര്‍ വ്യാപാരമേഖലയിലാണ് നികുതിവെട്ടിപ്പ് കൂടുതല്‍ നടക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്

പ്രതിമാസ റിട്ടേണ്‍ നല്‍കാത്തവരെയും കോടികളുടെ വ്യാപാരമുണ്ടായിട്ടും നികുതിയടക്കാത്തവരെയും ലക്ഷ്യമിട്ടായിരുന്നു റെയ്ഡ് നടത്തിയത്. ഒരിക്കല്‍ പോലും റിട്ടേണ്‍ സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ പോലും ഈ പട്ടികയിലുണ്ട്. ഇവരുടെ അക്കൗണ്ട് വിവരങ്ങളുടെ വിശദ പരിശോധന നടന്നുവരികയാണ്.

നികുതിയടക്കാത്തവര്‍ക്ക് പിഴ ചുമത്താതിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പിഴസഹിതം നികുതിയീടാക്കാനാണ് സാധ്യത

Also Read

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ജിഎസ്ടി കമ്മീഷണർ ശ്രീ. പി. ബി. നൂഹ്, ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നട്ടു.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...