ഹോട്ടലുകളിൽ ജി.എസ്‌.ടി വകുപ്പിന്റെ പരിശോധന: പ്രതിദിനം ശരാശരി 5479/- രൂപയിൽ കൂടുതൽ വിറ്റുവരവ് ഉണ്ടെങ്കിൽ രജിസ്ട്രേഷൻ ബാധ്യത

ഹോട്ടലുകളിൽ ജി.എസ്‌.ടി വകുപ്പിന്റെ പരിശോധന: പ്രതിദിനം ശരാശരി 5479/- രൂപയിൽ കൂടുതൽ വിറ്റുവരവ് ഉണ്ടെങ്കിൽ രജിസ്ട്രേഷൻ  ബാധ്യത

 തിരുവനന്തപുരം : സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ “മൂൺലൈറ്റ്” എന്ന പേരിൽ സംസ്ഥാന വ്യാപകമായി ജൂൺ 29ന് രാത്രി ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 81.7 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി. ഇതിലൂടെ 4.08 കോടി രൂപയുടെ നികുതി നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായത്. തിരഞ്ഞെടുത്ത 32 ഹോട്ടലുകളിൽ ജൂൺ 29ന് വൈകിട്ട് 7:30 ന് തുടങ്ങിയ പരിശോധന ജൂൺ 30 ന് രാവിലെ ആറുമണിയ്ക്കാണ് പൂർത്തിയായത്. 

 സംസ്ഥാനത്തെ ഹോട്ടലുകളിലും , റെസ്റ്റോറന്റുകളിലും വ്യാപകമായി ജി.എസ്.ടി നികുതിവെട്ടിപ്പ് നടക്കുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് . സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ വിഭാഗം രഹസ്യമായി നടത്തിയ അന്വേഷണത്തെ തുടർന്നാണ് 12 ജില്ലകളിലായി 32 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. പല സ്ഥാപനങ്ങളും വ്യാപാരത്തിന്റെ വിവരങ്ങൾ ഒരു ദിവസത്തിൽ കൂടുതൽ സ്ഥാപനങ്ങളിൽ സൂക്ഷിക്കാറില്ല എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരമാവധി ബില്ലുകൾ സ്ഥാപനത്തിൽ നിന്നും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഓപ്പറേഷൻ മൂൺലൈറ്റ്' എന്ന പേരിൽ രാത്രികാല പരിശോധന നടത്തിയത്.

 ഹോട്ടലുകളിൽ ശരാശരി ഒരു ദിവസം നടക്കുന്ന വിറ്റുവരവും ജി.എസ്.ടി റിട്ടേണിൽ വെളിപ്പെടുത്തുന്ന വിറ്റുവരവും തമ്മിലുള്ള അന്തരം കണ്ടെത്തുക എന്നതായിരുന്നു പരിശോധനയുടെ പ്രാഥമിക ലക്ഷ്യം.

യഥാർത്ഥ വിറ്റുവരവ് കാണിക്കാതെയും , രജിസ്ട്രേഷൻ എടുക്കാതെയും , റിട്ടേണുകൾ സമർപ്പിക്കാതെയുംമാണ് പല ഹോട്ടലുകളും നികുതി വെട്ടിപ്പ് നടത്തിയിരുന്നത്. മാത്രമല്ല ഉപഭോക്താവിന്റെ കയ്യിൽ നിന്നും പിരിച്ച ശേഷം സർക്കാരിലേക്ക് അടയ്ക്കാത്ത നികുതിയുടെ തോതും , നികുതി പിരിക്കാൻ അനുവാദമില്ലാത്ത ഹോട്ടലുകൾ നികുതി പിരിച്ചിട്ടുണ്ടോ എന്ന കാര്യവും വകുപ്പ് സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.

 പ്രതിവർഷം 20 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ള എല്ലാ ഹോട്ടലുകളും ജി.എസ്.ടി നിയമപ്രകാരം രജിസ്ട്രേഷൻ എടുക്കുകയും അഞ്ചു ശതമാനം നികുതി അടയ്ക്കുകയും വേണം . വർഷം 365 ദിവസം പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൽ പ്രതിദിനം ശരാശരി 5479/- രൂപയിൽ കൂടുതൽ വിറ്റുവരവ് ഉണ്ടെങ്കിൽ രജിസ്ട്രേഷൻ എടുക്കാൻ ബാധ്യസ്ഥരാകും . തെറ്റായ കണക്കുകൾ കാണിച്ച് രജിസ്ട്രേഷൻ എടുക്കാത്ത സ്ഥാപനങ്ങളുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കാനും , നികുതി വെട്ടിപ്പുകാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനും നികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ജോയിന്റ് കമ്മീഷണർ (ഐ.ബി) സാജു നമ്പാടൻ, ഡെപ്യൂട്ടി കമ്മീഷണർ (ഐ .ബി) വിൻസ്റ്റൺ, ജോൺസൺ ചാക്കോ, മധു .എൻ. പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന ജി.എസ്.ടി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിലെയും, ഇന്റലിജൻസ് സ്ക്വാഡുകളിലെയും ഇരുന്നൂറോളം ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്. ഹോട്ടലുകളിലെ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാന നികുതി വകുപ്പ് കമ്മിഷണർ അറിയിച്ചു.

Also Read

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...