ഇൻ്റേണൽ വിജിലൻസ് പോർട്ടൽ വരുന്നു; ഉദ്യോഗസ്ഥർക്കെതിരായ നടപടികൾക്ക് ഏകീകൃത ഡിജിറ്റൽ നിരീക്ഷണ സംവിധാനം

ഇൻ്റേണൽ വിജിലൻസ് പോർട്ടൽ വരുന്നു; ഉദ്യോഗസ്ഥർക്കെതിരായ നടപടികൾക്ക് ഏകീകൃത ഡിജിറ്റൽ നിരീക്ഷണ സംവിധാനം

തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി വിജിലൻസ് വകുപ്പിൽ "ഇൻ്റേണൽ വിജിലൻസ് പോർട്ടൽ" നടപ്പാക്കാൻ പദ്ധതി പ്രഖ്യാപിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് സ്വഭാവമുള്ള പരാതികൾ, വകുപ്പുതല അച്ചടക്ക നടപടികൾ, അന്വേഷണ പുരോഗതി എന്നിവ ഏകോപിതമായി നിരീക്ഷിക്കുന്നതിനായി പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സജ്ജമാക്കാനാണ് തീരുമാനം.

നിലവിൽ വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കുന്ന അച്ചടക്ക നടപടികളും വിജിലൻസ് അന്വേഷണങ്ങളും സംബന്ധിച്ച വിവരങ്ങൾ ഏകോപിപ്പിക്കുന്നതിന് സർക്കാരിന് ഒരു ഏകീകൃത ഡാറ്റാബേസ് നിലവിലില്ല. ഈ പോരായ്മ പരിഹരിക്കുന്നതിനാണ് ഇൻ്റേണൽ വിജിലൻസ് പോർട്ടൽ രൂപീകരിക്കുന്നത്.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കാര്യക്ഷമമായി നിരീക്ഷിക്കാനും, വിവിധ വകുപ്പുകൾ തമ്മിലുള്ള വിവര കൈമാറ്റം മെച്ചപ്പെടുത്താനും, അന്വേഷണ നടപടികളിൽ കൂടുതൽ ഏകോപനവും സുതാര്യതയും ഉറപ്പാക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.

ഭാവിയിൽ ഈ പോർട്ടൽ കൂടുതൽ വികസിപ്പിച്ച് അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സുരക്ഷിതമായി റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനവും ഉൾപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിവരദാതാക്കളുടെ രഹസ്യത ഉറപ്പാക്കി പൊതുജനങ്ങൾക്കും ജീവനക്കാർക്കും സുരക്ഷിതമായി വിവരങ്ങൾ കൈമാറാൻ കഴിയുന്ന സംവിധാനമായി ഇത് വികസിപ്പിക്കാനാകുമെന്നാണ് പദ്ധതിയിൽ വ്യക്തമാക്കുന്നത്.

ഭരണപരമായ സുതാര്യതയും അഴിമതി വിരുദ്ധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ പദ്ധതിയെ വിലയിരുത്തുന്നത്. വിവിധ വകുപ്പുകളിലെ അന്വേഷണങ്ങളും അച്ചടക്ക നടപടികളും കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും ഇൻ്റേണൽ വിജിലൻസ് പോർട്ടൽ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GJGpmiNETfoFZ6GzhbUCfd

ടാക്സ് കേരള വായിക്കൂ....വരിക്കാരാകൂ...


Also Read

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...