ഇന്‍കം ടാക്‌സ് നോട്ടീസ് നിങ്ങള്‍ക്കും കിട്ടിയേക്കാം!

ഇന്‍കം ടാക്‌സ് നോട്ടീസ് നിങ്ങള്‍ക്കും കിട്ടിയേക്കാം!

ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കാതിരിക്കുന്നതിനു മുതല്‍ പലിശ വരുമാനം മറച്ചുവെക്കുന്നതിനുവരെ നിങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചേക്കാം. വരുമാനത്തിനനുസരിച്ച് ആദായനികുതിയടക്കേണ്ടത് ഓരോ ഇന്ത്യാക്കാരന്‍റയും ഉത്തരവാദിത്വമാണ്. ചില സാഹചര്യങ്ങളില്‍ അജ്ഞത കൊണ്ടോ ഓര്‍മ്മക്കുറവു കൊണ്ടോ ചിലരൊക്കെ നികുതിയടക്കാന്‍ വിട്ടുപോയേക്കാം. പക്ഷേ ആദായനികുതി വകുപ്പിന് ഒഴിവുകഴിവുകളൊന്നുമില്ല. അവര്‍ കൃത്യമായി നിങ്ങള്‍ക്കു നോട്ടീസയച്ചിരിക്കും. ഇന്‍കം ടാക്‌സ് നോട്ടീസ് ലഭിക്കാനുള്ള പ്രധാന കാര്യങ്ങളിൽ ചിലത് താഴെ പറയുന്നു.
ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ ഫയര്‍ ചെയ്യാതിരിക്കുക
ഇന്‍കം ടാക്‌സ് നിയമപ്രകാരം വരുമാനം വ്യക്തികളുടെ കാര്യത്തില്‍ 2.5 ലക്ഷത്തിനു മുകളിലും മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍ 3 ലക്ഷത്തിനു മുകളിലും സൂപ്പര്‍ സീനിയേഴ്‌സ് (80വയസിനു മുകളില്‍) ന്റെ കാര്യത്തില്‍ 5 ലക്ഷത്തിനു മുകളിലും ആയാല്‍ നിങ്ങള്‍ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ബാധ്യസ്ഥരാണ്. നിങ്ങളുടെ തൊഴില്‍ ദാതാവ് ടാക്‌സ് അറ്റ് സോഴ്‌സ് കുറച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണം. മിക്കയാളുകളും കരുതുന്നത് ടാക്‌സ് റീഫണ്ട് അവകാശപ്പെടാനില്ലെങ്കില്‍ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടെന്നാണ്. എന്നാല്‍ അതൊരു തെറ്റുദ്ധാരണയാണ്.
നിങ്ങള്‍ ഇന്ത്യാനിവാസിയായിരിക്കെ വിദേശത്ത് സ്വത്തുണ്ടെങ്കില്‍, അല്ലെങ്കില്‍ വിദേശ ബാങ്കുകളില്‍ സമ്പാദ്യമുണ്ടെങ്കില്‍ നിങ്ങളുടെ വരുമാനം എത്രയായാലും നിങ്ങള്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണം. നിങ്ങള്‍ അതു ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്കും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും നോട്ടീസ് ലഭിച്ചേക്കാം.

ടി.ഡി.എസ് പിഴവുകള്‍
നിങ്ങളുടെ തൊഴില്‍ദാതാവ് നിക്ഷേപിച്ച ടി.ഡി.എസും നിങ്ങള്‍ ഫയല്‍ ചെയ്ത ഇന്‍കം ടാക്‌സ് റിട്ടേണും തമ്മില്‍ പൊരുത്തമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇന്‍കം ടാക്‌സ് നോട്ടീസ് ലഭിക്കാം. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനു മുമ്പ് നിങ്ങളുടെ ടാക്‌സ് ക്രഡിറ്റ് സ്‌റ്റേറ്റ്‌മെന്റ് ഓണ്‍ലൈനായി പരിശോധിക്കണം. നിങ്ങളുടെ അക്കൗണ്ടില്‍ നിന്നോ തെറ്റായ പാനില്‍ നിന്നോ തെറ്റായ ടി.ഡി.എസ് ക്രഡിറ്റ് ചെയ്താലും നിങ്ങള്‍ സംശയത്തിന്റെ നിഴലില്‍ വന്നേക്കാം.
പലിശവരുമാനം മറച്ചുവെക്കുക
മിക്കയാളുകളും മനപൂര്‍വ്വമോ അല്ലാതെയോ തങ്ങളുടെ ഫിക്‌സഡ് ഡെപ്പോസിറ്റിലെ, അല്ലെങ്കില്‍ സേവിങ്‌സ് അക്കൗണ്ടിലെ പലിശ വരുമാനം ടാക്‌സ് റിട്ടേണില്‍ ഉള്‍പ്പെടുത്താറില്ല. സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്നുള്ള 10,000 വരെയുള്ള പലിശ സെക്ഷന്‍ 80 പ്രകാരം നികുതിയില്ലാത്തതാണ്. എന്നാല്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകളിലെ പലിശയ്ക്ക് ടാക്‌സ് നല്‍കണം. പലിശ നികുതിയിളവുള്ളതായാലും അല്ലെങ്കിലും നിങ്ങള്‍ നിങ്ങളുടെ ടാക്‌സ് റിട്ടേണില്‍ എല്ലാതരം പലിശ വരുമാനവും ഉള്‍പ്പെടുത്തണം.

വരുമാനം മറച്ചുവെക്കല്‍
നിങ്ങളുടെ യഥാര്‍ത്ഥ വരുമാനവും ടാക്‌സ് റിട്ടേണില്‍ പറഞ്ഞിരിക്കുന്ന വരുമാനവും തമ്മില്‍ വ്യത്യാസമുമ്‌ടെങ്കില്‍ സെക്ഷന്‍ 143 (3), 143 (7) പ്രകാരം നിങ്ങള്‍ക്ക് ഇന്‍കം ടാക്‌സ് നോട്ടീസ് ലഭിച്ചേക്കാം. നിങ്ങളുടെ വിശദീകരണം ചോദിച്ചേക്കാം.
നിങ്ങള്‍ വരുമാനം മറച്ചുവെച്ചെന്ന് തെളിഞ്ഞാല്‍ മറച്ചുവെച്ച വരുമാനത്തിനു നല്‍കുന്ന ടാക്‌സിന്റെ 300% അധികം പിഴയായി നല്‍കേണ്ടിവരും

ഇന്‍കം ടാക്‌സ് റിട്ടേണിലെ പിഴവുകള്‍
ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ ഏറെ ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തിലുള്ള പിഴവുകള്‍ സംഭവിച്ചാല്‍ സെക്ഷന്‍ 139 (9) പ്രകാരം നിങ്ങള്‍ക്ക് നോട്ടീസ് ലഭിക്കും. പിഴവുകള്‍ തിരുത്തി പുതിയ ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കും.

നികുതി പരിധിയില്‍ ആക്കാന്‍

ആദായ നികുതി വകുപ്പ്, നികുതി പരിധിയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തുന്നതിനും നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായും ഇന്‍കം ടാക്സ് നോട്ടീസ് അയക്കാറുണ്ട്.

റിട്ടേണ്‍ സമര്‍പ്പിക്കാതെ ടാക്‌സ് അടക്കരുത്

ടാകസ് മാത്രം അടച്ച് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാലും, അവസാന തീയതി കഴിഞ്ഞാണ് റിട്ടേണ്‍ സമര്‍പ്പിച്ചതെങ്കിലും ഇന്‍കം ടാക്സ് നോട്ടീസ് വരും.

വരുമാനത്തിലുള്ള വ്യത്യാസം

നിങ്ങളുടെ ശരിക്കുള്ള വരുമാനവും സമര്‍പ്പിച്ച വരുമാനകണക്കും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ഇന്‍കം ടാക്സ് നോട്ടീസ് അയയ്ക്കുന്നതാണ്. കൂടാതെ ഒരു വീടു വാങ്ങുകയോ അക്കൗണ്ടില്‍ കൂടുതല്‍ തുകയുടെ കൈമാറ്റം നടക്കുകയോ തുടങ്ങി നിങ്ങളുടെ സാമ്പത്തികസ്ഥിതിയില്‍ പെട്ടെന്നു എന്തു വലിയ മാറ്റങ്ങളുണ്ടായാലും ഇന്‍കം ടാക്സ് നോട്ടീസ് ലഭിക്കാം.

Also Read

കള്ളപ്പണം തടയാൻ ടോൾഫ്രീ നമ്പർ: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ആദായ നികുതി വകുപ്പിന്റെ കർശന നടപടി

കള്ളപ്പണം തടയാൻ ടോൾഫ്രീ നമ്പർ: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ആദായ നികുതി വകുപ്പിന്റെ കർശന നടപടി

കള്ളപ്പണം തടയാൻ ടോൾഫ്രീ നമ്പർ: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ആദായ നികുതി വകുപ്പിന്റെ കർശന നടപടി

നികുതിദായകർക്ക് ആശ്വാസം: ആദായനികുതി റിട്ടേൺ ഫയലിംഗിന് അവസാന തീയതി നീട്ടി ; വിശദാംശങ്ങളും പരിശോധിക്കാം

പ്രതിവര്‍ഷം 15 ലക്ഷം രൂപയില്‍ താഴെയുള്ള വരുമാനത്തിന് നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറക്കുന്നു.

പ്രതിവര്‍ഷം 15 ലക്ഷം രൂപയില്‍ താഴെയുള്ള വരുമാനത്തിന് നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറക്കുന്നു.

പ്രതിവര്‍ഷം 15 ലക്ഷം രൂപയില്‍ താഴെയുള്ള വരുമാനത്തിന് നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറക്കുമെന്ന് സൂചനകള്‍.

കമ്പനികളുടെ ഫയലിംഗിന് പുതിയ രീതിയിൽ: MCA V2-ൽ നിന്ന് V3-ലേക്ക് മൈഗ്രേഷൻ ഗുണകരമോ?

കമ്പനികളുടെ ഫയലിംഗിന് പുതിയ രീതിയിൽ: MCA V2-ൽ നിന്ന് V3-ലേക്ക് മൈഗ്രേഷൻ ഗുണകരമോ?

കമ്പനികളുടെ ഫയലിഗ് പ്രക്രിയ എളുപ്പമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി MCA V2-ൽ നിന്ന് V3-ലേക്ക് മൈഗ്രേഷൻ: പുതിയ സംവിധാനങ്ങൾ ഗുണകരമാണോ?

ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് അവസാന തീയതി ഡിസംബർ 31; സമയത്ത് റിട്ടേൺ സമർപ്പിച്ച് പിഴയും നിയമനടപടികളും ഒഴിവാക്കൂ.

കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്തേക്കും

നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്

നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്

നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്

വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ആസ്തിയും ഐ.ടി.ആറിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ

വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ആസ്തിയും ഐ.ടി.ആറിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ

വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ

കോർപ്പറേറ്റുകൾക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി)

ആദായനികുതി  ഇ-ഫയലിംഗ്എളുപ്പത്തിൽ ഫയൽ ചെയ്യാൻ സഹായിക്കുന്ന പുതിയ ഓൺലൈൻ പോർട്ടൽ ഉടൻ ലോഞ്ച് ചെയ്യും

ആദായനികുതി ഇ-ഫയലിംഗ്എളുപ്പത്തിൽ ഫയൽ ചെയ്യാൻ സഹായിക്കുന്ന പുതിയ ഓൺലൈൻ പോർട്ടൽ ഉടൻ ലോഞ്ച് ചെയ്യും

ഐടിആർ എളുപ്പത്തിൽ ഫയൽ ചെയ്യാൻ സഹായിക്കുന്ന പുതിയ ഓൺലൈൻ പോർട്ടൽ ഉടൻ ലോഞ്ച് ചെയ്യും

Loading...