കെ - ഫോണിന് കേന്ദ്രസർക്കാർ രജിസ്‌ട്രേഷൻ

കെ - ഫോണിന് കേന്ദ്രസർക്കാർ രജിസ്‌ട്രേഷൻ

കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1  ലൈസൻസ് അനുവദിച്ച്  കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ഉത്തരവിറക്കി. ഇതോടെ കേരളത്തിന്റെ അഭിമാന പദ്ധതിക്ക് പ്രവർത്തനാനുമതി ലഭിച്ചിരിക്കുകയാണെന്നും പദ്ധതിക്കുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് അധികം വൈകാതെ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇന്റർനെറ്റ് ഒരു ജനതയുടെ അവകാശമാണ് എന്ന പ്രഖ്യാപനമാണ് കെ ഫോൺ പദ്ധതി. അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ഗുണമേൻമയോടുകൂടിയും പരമാവധി പേർക്ക് ലഭ്യമാക്കുന്ന ഈ പദ്ധതി ടെലികോം മേഖലയിലെ കോർപറേറ്റ് ശക്തികൾക്കെതിരെയുള്ള  ജനകീയ ബദൽകൂടിയാണ്.

കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഔദ്യോഗിക രജിസ്‌ട്രേഷൻ പ്രകാരം കെ ഫോണിന് ഫൈബർ ഒപ്റ്റിക് ലൈനുകൾ (ഡാർക്ക് ഫൈബർ), ഡക്ട് സ്‌പേസ്, ടവറുകൾ, നെറ്റ്വർക്ക്  ശൃംഖല, മറ്റവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിർത്താനും അറ്റകുറ്റപണികൾ നടത്താനും ഇവ ടെലികോം സർവീസ് ലൈസൻസ് ഉള്ളവർക്ക് വാടകയ്ക്കോ ലീസിനോ നൽകുവാനും അല്ലെങ്കിൽ  വിൽക്കുവാനുമുള്ള അധികാരമുണ്ടാകും.

സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന് അവസരമൊരുക്കരുതെന്ന നിശ്ചയദാർഢ്യത്തോടെയാണ് സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതിക്ക് തുടക്കമിട്ടത്. വൈദ്യുതി, ഐടി വകുപ്പുകൾ വഴി സർക്കാർ വിഭാവനം ചെയ്യുന്ന കെ ഫോൺ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റൽ ഡിവൈഡിനെ മറികടക്കാൻ സഹായകമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...