യാവധം ഓസ്ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയില്‍ നിലവില്‍വന്നു

സിഡ്നി: ഓസ്ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയില്‍ മരണം ഉറപ്പായ രോഗികള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം ദയാവധം നടപ്പാക്കുന്ന നിയമം നിലവില്‍വന്നു. 2017ലാണ് വിക്ടോറിയ ഇതുസംബന്ധിച്ച നിയമം കൊണ്ടുവന്നതെങ്കിലും ഇത് നടപ്പാലികുന്നത് ഇപ്പോഴാണ്. വര്‍ഷംതോറും 150 പേരെങ്കിലും ദയാവധം ആവശ്യപ്പെടുമെന്നാണ് അധികൃതര്‍ കരുതുന്നത്.
മാരകമായ അസുഖമുള്ളതും ആറുമാസത്തിനുള്ളില്‍ മരണം സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതുയമായ രോഗികള്‍ക്കാണ് ദയാവധം എന്ന അവസരം ഉപയോഗിക്കാനാകുക. ഗുരുതരമായ നാഢീസംബന്ധമായ അസുഖങ്ങള്‍, മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ്, മസ്തിഷ്കാഘാതം തുടങ്ങിയ അസുഖങ്ങളുള്ള രോഗികള്‍ക്ക് ദയാവധം ഉപയോഗിക്കാം. വിദഗ്ദ സമിതിയുടെ അനുമതിയോടെ മാത്രമെ ദയാവധം നടപ്പാക്കാനാകുവെന്നും നിയമത്തില്‍ പറയുന്നു.
ദയാവധം നടപ്പാക്കുന്നതുവരെയുള്ള ഓരോ ഘട്ടവും വിദഗ്ദ സമിതിയുടെ പരിശോധനയുണ്ടാകും. ഈ വര്‍ഷം 12 രോഗികള്‍ ഇതിനോടകം ദയാവധത്തിനായി അപേക്ഷിച്ചിട്ടുണ്ട്.
പ്രമുഖ ലോകരാജ്യങ്ങള്‍ ദയാവധം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിര്‍ണായക നീക്കവുമായി വിക്ടോറിയ രംഗത്തെത്തിയത്. വിക്ടോറിയന്‍ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസാണ് ദയാവദത്തിനായി വാദിച്ചവരില്‍ പ്രമുഖന്‍. 2016ല്‍ ഇദ്ദേഹത്തിന്‍റെ പിതാവ് രോഗം മൂര്‍ച്ഛിച്ച് അത്യാസന്ന നിലയിലായി മരണപ്പെട്ടിരുന്നു. അന്ന് ദയാവധത്തിനായി അപേക്ഷിച്ചിരുന്നെങ്കിലും അധികൃതര്‍ അത് തള്ളി. അന്നുമുതല്‍ ദയാവധം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കൂട്ടായ്മയ്ക്കൊപ്പം ഡാനിയല്‍ ആന്‍ഡ്രൂസും ഉണ്ടായിരുന്നു. നന്നായി ജീവിച്ച ഒരാള്‍ക്ക് അന്തസുള്ള മരണം നല്‍കുകയെന്നത് ഏറെ പ്രധാനമാണെന്നായിരുന്നു ഡാനിയല്‍ ആന്‍ഡ്രൂസ് പറഞ്ഞത്.