അനധികൃതമായി കയറ്റുമതി, ഇറക്കുമതി വിവരങ്ങള്‍ പുറത്തുവിട്ടത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആറുമാസം തടവോ 50,000 രൂപ വരെ പിഴയോ ശിക്ഷയായി ലഭിക്കും

രാജ്യത്ത് ഇറക്കുമതി, കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അനധികൃതമായി പ്രസിദ്ധീകരിക്കുന്നതിനെതിരെ കേന്ദ്ര നടപടി.

അനധികൃതമായി പുറത്തുവിടുന്ന ഇത്തരം വിവരങ്ങള്‍ കോമ്ബൗണ്ടബിള്‍ കുറ്റമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 135എഎ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ കൂട്ടിച്ചേര്‍ത്തോടെ നിയമ നടപടികള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തിയിട്ടുണ്ട്.

നിലവില്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്സസ് ആന്റ് കസ്റ്റംസ് വിജ്ഞാപനം അനുസരിച്ച്‌ രാജ്യത്തെ കയറ്റുമതി, ഇറക്കുമതി വിവരങ്ങള്‍ അനധികൃതമായി പുറത്തുവിടുന്നത് കുറ്റകരമാണ്. പുതുതായി സെക്ഷന്‍ 135എഎ ഉള്‍പ്പെടുത്തിയതിനാല്‍ ഈ വകുപ്പ് പ്രകാരം, അനധികൃതമായി കയറ്റുമതി, ഇറക്കുമതി വിവരങ്ങള്‍ പുറത്തുവിട്ടത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആറുമാസം തടവോ 50,000 രൂപ വരെ പിഴയോ ശിക്ഷയായി ലഭിക്കും. കൂടാതെ, സാഹചര്യത്തിനനുസൃതമായി രണ്ട് ശിക്ഷകളും നേരിടേണ്ടി വന്നേക്കാം. ആദ്യ കുറ്റത്തിന് കോമ്ബൗണ്ടിംഗ് ചാര്‍ജായി ഒരു ലക്ഷം രൂപയാണ് ഈടാക്കുക.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...