ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം അവതരിപ്പിച്ച്‌ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.

ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം അവതരിപ്പിച്ച്‌ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.

ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം അവതരിപ്പിച്ച്‌ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആര്‍ബിഐയുടെ ധന നയ അവലോകത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

പ്രവാസികള്‍ക്ക് ഇന്ത്യയിലെ അവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ബില്ലുകള്‍ അടയ്ക്കാന്‍ ഇതിലൂടെ സാധിക്കും. വിദ്യാഭ്യാസ ബില്ലുകളും വിവിധ യൂട്ടിലിറ്റി ബില്ലുകളും വായ്പകളും ഇനി മുതല്‍ പ്രവാസികള്‍ക്ക് തടസ്സമില്ലാതെ നേരിട്ട് അടയ്ക്കാന്‍ സാധിക്കും.

പ്രവാസികള്‍ക്ക് ഇനി വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകള്‍ അടയ്ക്കുന്നതോടെ മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ സൗകര്യം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍പിസിഐ ഭാരത് ബില്‍പേ ലിമിറ്റഡിന്റെ ഉടമസ്ഥതയിലായിരിക്കും ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം പ്രവര്‍ത്തിക്കുക. നിലവില്‍ ഇന്ത്യയിലെ താമസക്കാര്‍ക്ക് മാത്രമേ ബിബിപിഎസ് പ്രവേശനം സാധ്യമാകൂ. പ്രവാസികള്‍ക്ക് കൂടി ഇന്ത്യയിലെ അവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി യൂട്ടിലിറ്റി, വിദ്യാഭ്യാസം, മറ്റ് ബില്‍ പേയ്‌മെന്റുകള്‍ എന്നിവ സുഗമമാക്കുന്നതിന് വേണ്ടി ബിബിപിഎസിനെ പരിഷ്കരിക്കാന്‍ ശക്തികാന്ത ദാസ് നിര്‍ദേശിച്ചു.

കേന്ദ്ര ബാങ്ക് ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കും. സുഗമമായ ബില്‍ പേയ്‌മെന്റ്, ഉപഭോക്തൃ പരാതി പരിഹാര സംവിധാനം, ഏകീകൃത ഉപഭോക്തൃ കണ്‍വീനിയന്‍സ് ഫീസ് മുതലായവയ്‌ക്കായി ബിബിപിഎസ് ഉപകാരപ്പെടും എന്നും അദ്ദേഹം വ്യക്തമാക്കി.


Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...