എന്‍ഇഎഫ്ടിയുടെ ഉപയോഗം ഉടന്‍ 24 മണിക്കൂറും സാധ്യമാകും

എന്‍ഇഎഫ്ടിയുടെ ഉപയോഗം ഉടന്‍ 24 മണിക്കൂറും സാധ്യമാകും

ഓണ്‍ലൈന്‍ പണമിടപാടിനുള്ള സംവിധാനമായ  എന്‍ഇഎഫ്ടിയുടെ  സമയക്രമത്തില്‍ മാറ്റം വരുത്തുകയാണെന്നും   പുതുക്കിയ സമയം ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും  ആര്‍ബിഐ അറിയിച്ചു. നിലവില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ രാത്രി എഴ് മണി  വരെ മാത്രമാണ് എന്‍ഇഎഫ്ടി ലഭ്യമാവുക. ആഴ്ചയിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും എന്‍ഇഎഫ്ടി പ്രവര്‍ത്തിക്കില്ല.

എന്നാല്‍, ഡിസംബര്‍ മുതല്‍ എന്‍ഇഎഫ്ടി ആഴ്ചയില്‍ എല്ലാ ദിവസവും ഇരുപത്തിനാല് മണിക്കൂറും ലഭ്യമാകും. 

എന്‍ഇഎഫ്ടി വഴിയുള്ള ഫണ്ട് ട്രാന്‍സഫര്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനുള്ള  നീക്കത്തിലാണ് ആര്‍ബിഐ. 

ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റുന്നതിനുള്ള സംവിധാനമായ എന്‍ഇഎഫ്ടി അഥവ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍  ആര്‍ബിഐയുടെ  നിയന്ത്രണത്തിലുള്ള പ്ലാറ്റ്‌ഫോമാണ്. എന്‍ഇഎഫ്ടി 24 മണിക്കൂറും ലഭ്യമാക്കുമെന്ന തീരുമാനം ഉണ്ടായത്  2019 ആഗസ്റ്റിലെ ആര്‍ബിഐയുടെ ധനനയ അവലോകന യോഗത്തിലാണ്. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളാണ് ആര്‍ബിഐയുടെ ഭാഗത്തു നിന്നും അടുത്തിടെ  ഉണ്ടായി കൊണ്ടിരിക്കുന്നത്.  ആഗസ്റ്റില്‍  ഉയര്‍ന്ന പണമിടപാടിനുള്ള സംവിധാനമായ ആര്‍ടിജിഎസിന്റെ  ( റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് )   സമയപരിധിയില്‍ ഒരു മണിക്കൂറിന്റെ വര്‍ധന വരുത്തിയിരുന്നു . നിലവില്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെ ആര്‍ടിജിഎസ് വഴിയുള്ള പണമിടപാട് സാധ്യമാകും.

Also Read

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി; നിരോധിത നിറവും രാസവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തൽ

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...