പാരലൽ കോളജുകളും ട്യൂഷൻ സെൻററുകളും 'വിറ്റുവരവ്' സ്‌ഥാപനങ്ങളുടെ പട്ടികയിൽ: 18% ജിഎസ്ടി അടയ്ക്കണം

പാരലൽ കോളജുകളും ട്യൂഷൻ സെൻററുകളും 'വിറ്റുവരവ്' സ്‌ഥാപനങ്ങളുടെ പട്ടികയിൽ: 18% ജിഎസ്ടി അടയ്ക്കണം

കോട്ടയം: സംസ്ഥാനത്തെ പാരലൽ കോളജുകളെയും ട്യൂഷൻ സെൻററുകളെയും 'വിറ്റുവരവ്' സ്‌ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ചരക്കു-സേവന നികുതി (ജിഎസ്‌ടി) നിർബന്ധമാക്കിയതിനെതിരെ പ്രക്ഷോഭം.

കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിലുളള 15 സ്ഥാപനങ്ങളിൽ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ അഞ്ചുസെന്ററുകൾക്ക് പിഴയടക്കം ഒന്നര കോടി രൂപ വീതം അടയ്ക്കാൻ നോട്ടിസ് നൽകി.

നടപടി ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് സ്ഥാപന ഉടമകൾ ആരോപിക്കുന്നു. സംസ്ഥാനത്ത് ഏകദേശം 10 ലക്ഷം വിദ്യാർത്ഥികൾ ട്യൂഷൻ സെൻററുകളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, ഇത് ഫീസ് വർദ്ധനയ്ക്കും വിദ്യാർത്ഥികളിൽ ആശങ്കയ്ക്കും കാരണമാകും.

വാർഷിക 'വിറ്റുവരവ്' 20 ലക്ഷത്തിൽ കൂടുതൽ ഉള്ള സ്ഥാപനങ്ങൾ, അവരുടെ വരുമാനത്തിന്റെ 18% ജിഎസ്ടി അടയ്ക്കണമെന്ന് നിയമം വ്യക്തമാക്കുന്നു. ജിഎസ്‌ടി നിലനിൽക്കുന്ന 2017 മുതൽ പിഴയടക്കമുള്ള ബാക്കി തുകയും അടയ്ക്കേണ്ടതാണ്.

പാരലൽ കോളജുകളും ട്യൂഷൻ സെൻററുകളും സർട്ടിഫിക്കറ്റുകളോ ഡിപ്ലോമകളോ നൽകുന്ന സ്ഥാപനങ്ങളല്ല; ഇവ വിദ്യാർത്ഥികളെ പരീക്ഷകൾക്കായി സജ്ജമാക്കുന്നവയേയാണ്. അതിനാൽ, വിദ്യാഭ്യാസ നികുതി ഒഴിവുകളുടെ ഗണത്തിൽ പെടുന്നു. ഹൈക്കോടതിയും ഇത് അംഗീകരിച്ചിട്ടുണ്ട് എന്നാണ് ഉടമകൾ പറയുന്നത്.

നികുതി വകുപ്പിന്റെ വിശദീകരണ പ്രകാരം നികുതി ഒഴിവുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം ബാധകമാണ്. പാരലൽ കോളജുകളും ട്യൂഷൻ സെൻററുകളും ഇതിൽ ഉൾപ്പെടുന്നില്ല. ജിഎസ്‌ടി കൗൺസിൽ നൽകിയ നിർദേശങ്ങൾക്ക് എതിരെ സംസ്ഥാന സർക്കാരുകൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനാകില്ലെന്നും നികുതി വകുപ്പ് അറിയിച്ചു.

വിദ്യാർത്ഥികൾക്കും സ്ഥാപന ഉടമകൾക്കും ഈ നടപടി വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. പല വിദ്യാർത്ഥികളും പാരലൽ കോളജുകളുടേതും ട്യൂഷൻ സെൻററുകളുടേയും സേവനങ്ങൾ ആശ്രയിക്കുന്നതിനാൽ, ഫീസ് വർദ്ധനയും പഠനത്തെ ബാധിക്കാനുള്ള സാധ്യതകളും ഉയർന്നിരിക്കുകയാണ്.

Also Read

ജിഎസ്ടി പരിധി 1 കോടി ആക്കണം; ചെറിയ നികുതിദായകർക്ക് ഒറ്റത്തവണ മാപ്പ് പദ്ധതി നടപ്പാക്കണമെന്ന് ടാക്സ് അസോസിയേഷൻ

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അനുഭവസമ്പന്നരായ ഫാക്കൽറ്റികൾ പങ്കെടുക്കുന്ന ഈ പരിശീലനം

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

Loading...