ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ 'സമഗ്ര' പോർട്ടലിൽ

ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ 'സമഗ്ര' പോർട്ടലിൽ

ഒന്നു മുതൽ  പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മുഴുവൻ പാഠപുസ്തകങ്ങളും 'സമഗ്ര' പോർട്ടലി  ലഭ്യമാണ്. ഒമ്പത്, പത്ത് ക്ലാസുകളിലെ ഭേദഗതി വരുത്തിയ പുസ്തകങ്ങളും ഇതിൽ ഉൾപ്പെടും. പാഠപുസ്തകങ്ങളുടെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട പതിപ്പുകൾ പ്രത്യേകം ലോഗിൻ ചെയ്യാതെ തന്നെ www.samagra.kite.kerala.gov.in  പോർട്ടൽ വഴി ലഭിക്കും. 

ഹോം പേജിലെ 'ടെക്സ്റ്റ് ബുക്‌സ്'എന്ന ലിങ്ക് വഴി മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തരംതിരിച്ച്  പാഠപുസ്തകങ്ങളുടെ പി.ഡി.എഫ് പതിപ്പുകൾ ലഭിക്കും. ഇതിനു പുറമെ പ്ലേസ്റ്റോറിൽ  ' SAMAGRA ' എന്ന് നൽകി ഇൻസ്റ്റാൾ ചെയ്യുന്ന മൊബൈൽ  ആപ്പുവഴിയും മുഴുവൻ പാഠപുസ്തകങ്ങളും ഡിജിറ്റൽ  റിസോഴ്‌സുകളും പൊതുജനങ്ങൾക്കുൾപ്പെടെ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രൂപത്തിൽ  കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലഭ്യമാക്കിയിട്ടുണ്ട്.  പ്രൈമറി മുതൽ ഹയർ സെക്കന്ററിതലം വരെയുള്ള എല്ലാ അധ്യാപകർക്കും നാല് ദിവസത്തെ വിഷയാധിഷ്ഠിത പരിശീലനവും ഈ മാസം  നൽകുന്നതിനാൽ  പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠന വിഭവങ്ങൾ തയ്യാറാക്കുന്നതിനും പാഠാസൂത്രണം നടത്തുന്നതിനും ഡിജിറ്റൽ  പാഠഭാഗങ്ങൾ സഹായിക്കും.

Also Read

സാമുദായിക രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ പ്രൊഫഷണൽ കൂട്ടായ്മ; അഡ്വ.കെ..എസ്. ഹരിഹരന്റെ വിമർശനം ശക്തം

സാമുദായിക രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ പ്രൊഫഷണൽ കൂട്ടായ്മ; അഡ്വ.കെ..എസ്. ഹരിഹരന്റെ വിമർശനം ശക്തം

അഭിഭാഷകരുടേയും പ്രൊഫഷണലുകളുടേയും കൂട്ടായ്മയിൽ വ്യാപക ചർച്ച; പുതിയ നിയമനീക്കങ്ങൾക്ക് സാധ്യത

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

2026 മെയ് 12 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പ്രാബല്യത്തിൽ വന്നു

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

Loading...