മുഖ്യമന്ത്രിയുടെ ഓഫീസിൽ ടാക്സ് കേരള ടീമിന്റെ കൂടിക്കാഴ്ച; 200 സമഗ്ര നിർദേശങ്ങൾ ടാക്സ് കേരള സംഘം മുഖ്യമന്ത്രിയുടെ ഓഫീസിന് സമർപ്പിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ടാക്സ് കേരള ടീമിന്റെ കൂടിക്കാഴ്ച; 200 സമഗ്ര നിർദേശങ്ങൾ ടാക്സ് കേരള സംഘം മുഖ്യമന്ത്രിയുടെ ഓഫീസിന് സമർപ്പിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം, നികുതി ഭരണസംവിധാനത്തിലെ പരിഷ്കാരങ്ങൾ, വ്യവസായ–വാണിജ്യ മേഖലയുടെ വളർച്ച എന്നിവ ലക്ഷ്യമിട്ട് തയ്യാറാക്കിയ 200 സമഗ്ര നിർദേശങ്ങൾ ടാക്സ് കേരള സംഘം മുഖ്യമന്ത്രിയുടെ ഓഫീസിന് സമർപ്പിച്ചു.

കേരള മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നികുതി ഭരണസംവിധാനം കാര്യക്ഷമമാക്കുന്നതിനുമായി തയ്യാറാക്കിയ വിശദമായ നിർദേശ റിപ്പോർട്ടാണ് കൈമാറിയത്. ജിഎസ്ടി ഭരണപരിഷ്കാരങ്ങൾ, നികുതി നിയമങ്ങളിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ, ചെറുകിട–ഇടത്തരം സംരംഭങ്ങൾ നേരിടുന്ന വെല്ലുവിളികൾ, നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ, സർക്കാർ വരുമാന വർധനയ്ക്കുള്ള സാധ്യതകൾ, ഡിജിറ്റൽ ഭരണസംവിധാനങ്ങളുടെ മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളാണ് റിപ്പോർട്ടിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രൈവറ്റ് സെക്രട്ടറി ശ്രീ അനിൽകുമാർ, സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിമാരായ ശ്രീ വിനീത്, ശ്രീ ശ്രീകുമാർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സമർപ്പിച്ച നിർദേശങ്ങൾ വിശദമായി പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആവശ്യമായ തുടർനടപടികൾ പരിഗണിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

കൂടിക്കാഴ്ച ഏകോപിപ്പിക്കുകയും നിർദേശങ്ങൾ വിശദീകരിക്കുകയും ചെയ്തത് ടാക്സ് കേരള ചീഫ് എഡിറ്റർ അഡ്വ. വിപിൻ കുമാർ കെ.പി.യും സീനിയർ റിപ്പോർട്ടർ ദിലീപും ചേർന്നാണ്. സാമ്പത്തിക–നികുതി മേഖലയുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ടുകൾ, നയപരിഷ്കാര നിർദേശങ്ങൾ, ഭരണപരമായ ശുപാർശകൾ എന്നിവയും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.

2016 മുതൽ നികുതി, സാമ്പത്തികം, ബിസിനസ്, നിയമം, ഭരണനിർവഹണം എന്നീ മേഖലകളിൽ ഗവേഷണാത്മക പഠനങ്ങളും റിപ്പോർട്ടുകളും പ്രസിദ്ധീകരിച്ചുവരുന്ന ടാക്സ് കേരള, സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്കും നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനുമായി ഇനിയും നിർമാണാത്മക ഇടപെടലുകൾ തുടരുമെന്ന് പ്രതിനിധികൾ അറിയിച്ചു.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...

Also Read

ജിഎസ്ടി പരിഷ്കാരം: അറസ്റ്റ് അധികാരം ഒഴിവാക്കും, പ്രോസിക്യൂഷൻ പരിധി അഞ്ച് കോടിയാക്കും; റീഫണ്ട് നടപടികൾ വേഗത്തിലാക്കും

സഹകരണ ബാങ്കുകളിലേക്ക് ഇഡിയുടെ വ്യാപക പരിശോധന; വായ്പാ ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും അന്വേഷണത്തിൽ

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് വിഭാഗം (Internal Vigilance Officer – IVO) അന്വേഷണം ശക്തമാക്കി.

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ഒരേ രീതിയിൽ മൂന്നാമതും ആവർത്തിക്കുമ്പോൾ ഉത്തരവാദിത്തം ആരുടേതെന്ന ചോദ്യം ഒഴിവാക്കാനാവില്ല.

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ജിഎസ്ടിയിൽ വൻ ഐടിസി ഇളവിന് നീക്കം; ഇൻഷുറൻസ്, ഔട്ട്‌ഡോർ കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് നികുതി ക്രെഡിറ്റ് ലഭിച്ചേക്കും

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം

എഴുപുന്ന അംഗൻവാടി നിയമന വിവാദം ഹൈക്കോടതിയിൽ; റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ കേസിന്റെ അന്തിമവിധിക്ക് വിധേയം

എഴുപുന്ന അംഗൻവാടി നിയമന വിവാദം ഹൈക്കോടതിയിൽ; റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ കേസിന്റെ അന്തിമവിധിക്ക് വിധേയം

ഏതൊരു നിയമനവും കേസിന്റെ അന്തിമഫലത്തിന് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

Loading...