തേജസ് എക്‌സ്പ്രസ് വൈകി, യാത്രക്കാര്‍ക്ക് റെയില്‍വേയുടെ നഷ്ടപരിഹാരം

തേജസ് എക്‌സ്പ്രസ് വൈകി, യാത്രക്കാര്‍ക്ക് റെയില്‍വേയുടെ നഷ്ടപരിഹാരം

തേജസ് എക്‌സ്പ്രസ് വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കും എന്നായിരുന്നു ഐആര്‍ടിസിയുടെ പ്രഖ്യാപനം. ഒക്ടോബര്‍ 19ന് തേജസ് വൈകിയത് മൂന്ന് മണിക്കൂര്‍.

ഡല്‍ഹി-ലക്‌നൗ എക്‌സ്പ്രസിലെ യാത്രക്കാരായ 950 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഐആര്‍ടിസിക്ക് ചിലവാകുന്നത് 1.62 ലക്ഷം രൂപ. 19ന് ലക്‌നൗവില്‍ നിന്ന് രാവിലെ 6.10നാണ് തേജസ് എക്‌സ്പ്രസ് യാത്ര തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ നിന്ന് പുറപ്പെട്ടതാവട്ടെ 9.55നും. ഉച്ചയ്ക്ക് 12.25നായിരുന്നു ഡല്‍ഹിയില്‍ എത്തേണ്ടിയിരുന്നത്. എത്തിയതാവട്ടെ 3.40നും. തിരിച്ച്‌ 3.35ന് ഡല്‍ഹിയില്‍ നിന്ന് എടുത്ത് 10.05ന് ലക്‌നൗവില്‍ എത്തുന്ന വിധമായിരുന്നു ഷെഡ്യൂള്‍. എന്നാല്‍ പിന്നെ ഡല്‍ഹിയില്‍ നിന്ന് യാത്ര തുടങ്ങിയത് 5.30ന്. ലക്‌നൗവില്‍ എത്തിയത് രാത്രി 11.30നും.

ലക്‌നൗ-ഡല്‍ഹി റൂട്ടിലെ 450 യാത്രക്കാര്‍ക്ക് 250 രൂപ വീതമാണ് നഷ്ടപരിഹാരം നല്‍കുക. ഡല്‍ഹി-ലക്‌നൗ റൂട്ടില്‍ സഞ്ചരിച്ച അഞ്ഞൂറോളം യാത്രക്കാര്‍ക്ക് 100 രൂപ വീതം നല്‍കുമെന്നും റെയില്‍വേ വ്യക്തമാക്കി.

Also Read

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

2026 മെയ് 12 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പ്രാബല്യത്തിൽ വന്നു

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

Loading...