സഹകരണ ബാങ്കുകളുടെ ധനസമാഹരണത്തിനുള്ള ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

സഹകരണ ബാങ്കുകളുടെ ധനസമാഹരണത്തിനുള്ള ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

പ്രാഥമിക (നഗര) സഹകരണ ബാങ്കുകളുടെ ധനസമാഹരണത്തിനുള്ള ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിര്‍ദേശിച്ചു. അര്‍ബന്‍ കോ-ഓപ്പറേറ്റിവ് ബാങ്കുകളുടെ (യുസിബി) ഓഹരി മൂലധനവും സെക്യൂരിറ്റികളും ഇഷ്യു ചെയ്യുന്നതും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കരട് സര്‍ക്കുലര്‍ ബുധനാഴ്ച ആര്‍ബിഐ പുറത്തിറക്കി.

'യുസിബികള്‍ക്ക് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റല്‍ സമാഹരിക്കാന്‍ അനുവാദമുണ്ട്. അംഗങ്ങളായി ചേരുന്ന, അവയുടെ പ്രവര്‍ത്തന മേഖലയിലുള്ള വ്യക്തികള്‍ക്ക് ബൈലോയിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഇക്വിറ്റി ഓഹരികള്‍ നല്‍കാം. നിലവിലെ അംഗങ്ങള്‍ക്ക് അധിക ഇക്വിറ്റി ഓഹരികള്‍ ഇഷ്യു ചെയ്യുന്നതിനും സാധിക്കും,' വിജ്ഞാപനം വ്യക്തമാക്കുന്നു.

അംഗങ്ങള്‍ക്ക് അല്ലെങ്കില്‍ അവരുടെ നോമിനികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഓഹരി മൂലധനത്തിന്റെ റീഫണ്ട് നല്‍കുന്നത് ചില നിബന്ധനകള്‍ക്ക് വിധേയമായിരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓഡിറ്റ് പൂര്‍ത്തിയാക്കിയ ഏറ്റവും പുതിയ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍ പ്രകാരവും നിയമാനുസൃത പരിശോധനയില്‍ റിസര്‍വ് ബാങ്ക് വിലയിരുത്തിയതു പ്രകാരവും ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം (സിആര്‍എആര്‍) 9 ശതമാനത്തില്‍ കുറയരുതെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരിക്കുന്നത്. അത്തരം റീഫണ്ടിന്റെ ഫലമായി ബാങ്കിന്റെ മൂലധന പര്യാപ്തത ചട്ടപ്രകാരമുള്ള കുറഞ്ഞ പരിധിയായ 9 ശതമാനത്തില്‍ താഴെയാകരുത്.

നിക്ഷേപങ്ങളുടെ ചട്ടപ്രകാരമുള്ള വ്യത്യസ്ത സവിശേഷതകളെ കുറിച്ചും വെല്ലുവിളികളെ കുറിച്ചും നിക്ഷേപകരെ ബോധവല്‍ക്കരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. നിക്ഷേപ ഉപകരണങ്ങളുടെ സവിശേഷതകളും അപകടസാധ്യതകളും മനസിലാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിക്ഷേപകരില്‍ നിന്ന് ഒപ്പു വാങ്ങണെമെന്നും സഹകരണ ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഫ്‌ലോട്ടിംഗ് റേറ്റ് നിക്ഷേപ ഉപകരണങ്ങളെ സ്ഥിര നിക്ഷേപ നിരക്കിന് മാനദണ്ഡമാക്കരുതെന്നും നഗര സഹകരണ ബാങ്കുകളോട് വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ സഹകരണ മേഖലയ്ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചിരുന്നു. ആര്‍ബിഐ-യുടെ നിര്‍ദേശങ്ങളില്‍ അന്തിമ തീരുമാനം വൈകാതെ പ്രഖ്യാപിക്കപ്പെട്ടേക്കും.

Also Read

ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ഇനി നാല് ദിവസം മാത്രം; ഓഡിറ്റ് ഇല്ലാത്ത ബിസിനസ്സുകാർക്കും പ്രൊഫഷണലുകൾക്കും അവസാന തീയതി ഓഗസ്റ്റ് 31

കമ്പനികൾക്ക് കുടിശ്ശിക തീർക്കാൻ ഇനി ദിവസങ്ങൾ മാത്രം; സി.സി.എഫ്.എസ്. ആനുകൂല്യം ഓഗസ്റ്റ് 31-ന് അവസാനിക്കും

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശ പണമയക്കലിൽ രാജ്യവ്യാപക പരിശോധന മുന്നൂറ്റി തൊണ്ണൂറ്റിനാല് സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

പി.ഒ.എസ് സംവിധാനം വഴി പണമടച്ചാൽ തുക നേരിട്ട് ട്രഷറി ഹെഡിലേക്ക് സുരക്ഷിതമായി ക്രെഡിറ്റ് ചെയ്യപ്പെടും

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

ഭരണസമിതി പിരിച്ചുവിട്ട സഹകരണ സംഘത്തിൽ ഓഗസ്റ്റ് 16ന് തിരഞ്ഞെടുപ്പ്; 988 അംഗങ്ങൾക്ക് ഫലപ്രദമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആക്ഷേപം; മരിച്ചവരും അയോഗ്യരായവരും വോട്ടർ പട്ടികയിൽ തുടരുന്നതായും പരാതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

2014-ലെ പഴയ കമ്പ്യൂട്ടറുകൾക്ക് പകരം ഐ.ടി. നവീകരണം; ജിഎസ്‌ടി വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് വേഗം കൂട്ടാൻ സർക്കാർ ഉത്തരവ്

Loading...