സാമ്പത്തിക വർഷം അവസാനിക്കാൻ നാളെകൂടി ഒരു ദിവസം : തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ബില്ലുകൾ ഏപ്രിൽ 18 വരെ സ്വീകരിക്കുന്നതാണ് ധനമന്ത്രി തോമസ് ഐസക്

സാമ്പത്തിക വർഷം അവസാനിക്കാൻ നാളെകൂടി ഒരു ദിവസം : തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ബില്ലുകൾ ഏപ്രിൽ 18 വരെ സ്വീകരിക്കുന്നതാണ് ധനമന്ത്രി തോമസ് ഐസക്

ധനമന്ത്രി തോമസ് ഐസക് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു

Facebook post 

സാമ്പത്തിക വർഷം അവസാനിക്കാൻ നാളെകൂടി ഒരു ദിവസം. തദ്ദേശഭരണ സ്ഥാപനങ്ങൾ ബില്ലുകൾ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 27 ആയിരുന്നു. പതിവുപോലെ ഇതിൽ ഇളവും നൽകിയിട്ടുണ്ട്. ഓൺലൈനായി ലഭിക്കുന്ന ബില്ലുകളെല്ലാം സ്വീകരിച്ച് ക്യൂവിൽ വയ്ക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എങ്കിലും ഒത്തിരിപേർ ഇതു സംബന്ധിച്ച് ഫോൺ ചെയ്തുകൊണ്ടിരിക്കുന്നു. ധനകാര്യ വർഷം നീട്ടിവയ്ക്കാനൊന്നും കഴിയില്ല. അത് മാർച്ച് 31 ന് അവസാനിക്കും. അതുവരെ സമർപ്പിച്ച ബില്ലുകളെല്ലാം ഏപ്രിൽ 15 ന് മുമ്പ് കൊടുത്തു തീർക്കാൻ തീരുമാനമെടുത്തിട്ടുണ്ട്.

പക്ഷെ, ബില്ല് സമർപ്പിക്കാൻ കഴിയാതെ പോയവർക്ക് ഒരു പരിഭ്രാന്തിയും വേണ്ട. 31 ന് മുമ്പ് ബില്ല് സമർപ്പിക്കാൻ കഴിയാത്തവർക്ക് ഏപ്രിൽ 1 മുതൽ അതിനുള്ള അവസരമുണ്ട്. ഏപ്രിൽ 18 വരെ ബില്ലുകൾ തുടർന്നും സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏപ്രിൽ 15 മുതൽ ട്രഷറിയിൽ ഇത്തരം ബില്ലുകൾ പാസ്സാക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യും. നിങ്ങൾക്ക് പണവും ലഭിക്കും. ആശങ്ക വേണ്ട.

അടുത്ത വർഷത്തേയ്ക്കുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നാണ് ബില്ലുകൾക്ക് പണം നൽകുക. സർക്കാർ കണക്കെഴുത്ത് രീതി പ്രകാരം, ഇതല്ലാതെ മുൻ വർഷത്തേത് നൽകാൻ കഴിയില്ലായെന്ന് എല്ലാവർക്കും അറിയാമല്ലോ. പക്ഷെ, ഏപ്രിൽ 18 വരെ സമർപ്പിക്കുന്ന ബില്ലുകളുടെ തുക 2020-21 വർഷത്തെ പ്ലാൻ ഫണ്ടിന് പുറമേ ആവശ്യമെങ്കിൽ അധികമായി അനുവദിക്കും.

ജനകീയാസൂത്രണം മുതൽ എൽഡിഎഫ് ഭരിക്കുന്ന വർഷങ്ങളിൽ സ്പിൽ ഓവർ അനുവദിക്കാറുണ്ട്. ഇത് ഈ വർഷവും തുടരും. 2019-20 ലെ ട്രഷറി നിയന്ത്രണങ്ങളും കൊറോണ പകർച്ചവ്യാധിയും കണക്കിലെടുത്ത് ഗ്രാമപഞ്ചായത്തുകൾ 25 ശതമാനം വരെയും ബ്ലോക്ക്-മുനിസിപ്പാലിറ്റികൾ 30 ശതമാനം വരെയും കോർപ്പറേഷൻ-ജില്ലാ പഞ്ചായത്തുകൾ 35 ശതമാനം വരെയും സ്പിൽ ഓവർ അനുവദിക്കാനാണ് തീരുമാനം. ടെണ്ടർ നടപടികൾ പൂർത്തിയാക്കി കരാർ ഒപ്പുവച്ച പ്രവൃത്തികളും ഭരണാനുമതി നൽകി നടപ്പാക്കാൻ ആരംഭിച്ച പ്രോജക്ടുകളുമാണ് സ്പിൽ ഓവറിൽ ഉൾപ്പെടുത്തുക.

"രണ്ടുനാൾ മാത്രം, ചെലവഴിക്കാൻ കഴിയാതെ 6000 കോടി" എന്നൊരു വാർത്ത കണ്ടു. അത് വായിച്ച് ആരും പരിഭ്രമിക്കേണ്ടതില്ലായെന്ന് അതിനുള്ളിൽ കൊടുത്തിരിക്കുന്ന വിശദീകരണം വായിച്ചാൽ മനസ്സിലാക്കാനാകും. 

ക്യൂവിലിരിക്കുന്ന ബില്ലുകളും ഇനി സമർപ്പിക്കാൻ പോകുന്ന ബില്ലുകളും ഏപ്രിൽ 15 മുതൽ പണം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 12000 കോടി രൂപ വരെ ഏപ്രിൽ-മെയ് മാസങ്ങളിൽ വായ്പയെടുക്കാനാണ് ഉദ്ദേശം. എന്നാൽ ഇത്രയും തുക ഒരുമിച്ച് എടുക്കുന്നതിന് ചില വൈഷമ്യങ്ങൾ നേരിടാമെന്നുള്ളതുകൊണ്ട് ഇത് ഗഡുക്കളായി എടുക്കാനാണ് തീരുമാനം. ആദ്യ ഗഡുവായി 7000 കോടി രൂപ ഏപ്രിൽ 7 നുള്ള ബോണ്ട് ലേലത്തിന് സമർപ്പിച്ചിട്ടുണ്ട്. ഇതിനോട് കേന്ദ്രസർക്കാർ അനുഭാവപൂർണ്ണമായ സമീപനം കൈക്കൊള്ളുമെന്ന് കരുതാം.

Also Read

ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ഇനി നാല് ദിവസം മാത്രം; ഓഡിറ്റ് ഇല്ലാത്ത ബിസിനസ്സുകാർക്കും പ്രൊഫഷണലുകൾക്കും അവസാന തീയതി ഓഗസ്റ്റ് 31

കമ്പനികൾക്ക് കുടിശ്ശിക തീർക്കാൻ ഇനി ദിവസങ്ങൾ മാത്രം; സി.സി.എഫ്.എസ്. ആനുകൂല്യം ഓഗസ്റ്റ് 31-ന് അവസാനിക്കും

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശ പണമയക്കലിൽ രാജ്യവ്യാപക പരിശോധന മുന്നൂറ്റി തൊണ്ണൂറ്റിനാല് സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

പി.ഒ.എസ് സംവിധാനം വഴി പണമടച്ചാൽ തുക നേരിട്ട് ട്രഷറി ഹെഡിലേക്ക് സുരക്ഷിതമായി ക്രെഡിറ്റ് ചെയ്യപ്പെടും

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

ഭരണസമിതി പിരിച്ചുവിട്ട സഹകരണ സംഘത്തിൽ ഓഗസ്റ്റ് 16ന് തിരഞ്ഞെടുപ്പ്; 988 അംഗങ്ങൾക്ക് ഫലപ്രദമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആക്ഷേപം; മരിച്ചവരും അയോഗ്യരായവരും വോട്ടർ പട്ടികയിൽ തുടരുന്നതായും പരാതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

2014-ലെ പഴയ കമ്പ്യൂട്ടറുകൾക്ക് പകരം ഐ.ടി. നവീകരണം; ജിഎസ്‌ടി വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് വേഗം കൂട്ടാൻ സർക്കാർ ഉത്തരവ്

Loading...