പെട്രോളിനും ഡീസലിനും വില കുത്തനെ കുറയുമെന്നിരിക്കെ മറ്റു ഒന്നോ രണ്ടോ ഉത്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താൻ സാധ്യത.

വെള്ളിയാഴ്ച ലഖ്‌നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച്‌ അന്തിമ തീരുമാനമുണ്ടായേക്കും. ഇതുവഴി പെട്രോളിനും ഡീസലിനും വില കുത്തനെ കുറയുമെന്നിരിക്കെ ഈ രണ്ട് ഉത്പന്നങ്ങളൊഴികെ മറ്റേതെങ്കിലും ഒന്നോ രണ്ടോ ഉത്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.

പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് കേരളത്തിന്റെ തീരുമാനമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. നികുതി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് പുതിയ തീരുമാനമെന്നാണ് സംസ്ഥാനത്തിന്റെ വാദം.

കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളും ഇതേ അഭിപ്രായക്കാരാണ്. സമാനമായ അഭിപ്രായമുള്ള മറ്റ് സംസ്ഥാനങ്ങളുമായി കൗണ്‍സില്‍ യോഗത്തിന് മുന്‍പ് കൂടിയാലോചന നടത്താനും സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. പെട്രോള്‍-ഡീസല്‍ വില ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിച്ചുകൂടെ എന്ന് കേരള ഹൈക്കോടതി മുന്‍പ് ചോദിച്ചിരുന്നു.

പെട്രോള്‍, ഡീസല്‍ നികുതി ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് കേന്ദ്രത്തിനും യോജിപ്പില്ല. എന്നാല്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടും സംസ്ഥാനങ്ങള്‍ അംഗീകരിച്ചില്ലെന്ന ന്യായീകരണം ഉന്നയിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.

വരാനിരിക്കുന്ന ഗുജറാത്ത്, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇന്ധനവിലയും അതേത്തുടര്‍ന്നുള്ള വിലക്കയറ്റവും പ്രതിപക്ഷം പ്രചാരണവിഷയമാക്കുമെന്നിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. വിഷയം ജി.എസ്.ടി കൗണ്‍സിലില്‍ അവതരിപ്പിച്ചപ്പോള്‍ എതിര്‍പ്പുയര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കലാവും കേന്ദ്രം ഉദ്ദേശിക്കുന്നത്.

അതേസമയം ഏതെങ്കിലും ഒന്നോ രണ്ടോ ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുമ്ബോള്‍ അതിലൊന്ന് ഏവിയേഷന് ഉപയോഗിക്കുന്ന ഇന്ധനമാകാനുള്ള സാധ്യതയുണ്ട്. ഇന്ധന വിലവര്‍ധനവ് കാരണം ടിക്കറ്റ് നിരക്ക് ഉള്‍പ്പടെ വര്‍ധിപ്പിക്കേണ്ടി വരുന്നുവെന്നും അതിനാല്‍ മേഖലയില്‍ നഷ്ടമുണ്ടെന്നും കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാറ്റ് നികുതി നാല് ശതമാനമായി കുറയ്ക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ച്‌ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Also Read

സഹകരണ മേഖലയിൽ കോടികളുടെ തട്ടിപ്പ്; ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറി അറസ്റ്റിൽ

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെന്‍റപ്പ്  സ്റ്റാര്‍ട്ടപ്പ്  യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് സീഡ് ഫണ്ട് സ്വരൂപിച്ചു

യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് വെന്‍റപ്പ് സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ട് സ്വരൂപിച്ചു

പി.എഫിൽ നിന്ന് 1 ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാം ; പിൻവലിക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി പുതിയ ഒരു ഡിജിറ്റൽ ചട്ടക്കൂട്

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസനം : റിയലൈൻ പ്രോപർട്ടീസിന് ഒരു കോടി രൂപ പിഴ

നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം; വാട്ട്സ്ആപ്പിലൂടെ  'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയിലൂടെ നിക്ഷേപത്തിന് ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്.

വാട്ട്സ്ആപ്പിലൂടെ 'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

വ്യവസായങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും  ജെന്‍ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കര്‍ വിഷന്‍

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

Loading...