പി.എഫിൽ നിന്ന് 1 ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാം ; പിൻവലിക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി പുതിയ ഒരു ഡിജിറ്റൽ ചട്ടക്കൂട്

കേന്ദ്ര സർക്കാരിന് കീഴിലുള്ള സോഷ്യൽ സെക്യൂരിറ്റി ഓർഗനൈസേഷനാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). ഇന്ത്യയിലെ ജീവനക്കാരുടെ റിട്ടയർമെന്റ് പ്ലാനിങ്ങിന് വേണ്ടിയാണ് അടിസ്ഥാനപരമായി ഇ.പി.എഫ്.ഒ നില കൊള്ളുന്നത്.

നിലവിൽ ഇ.പി.എഫ്.ഒ വരിക്കാർക്ക് ആശ്വാസം പകരുന്ന ഒരു തീരുമാനം കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി പി.എഫിൽ നിന്ന് 1 ലക്ഷം രൂപ വരെ വരിക്കാർക്ക് ഒറ്റയടിക്ക് പിൻവലിക്കാം. നേരത്തെ ഈ പരിധി 50,000 രൂപയായിരുന്നു.പത്രസമ്മേളനത്തിലാണ് കേന്ദ്ര മന്ത്രി പുതിയ മാറ്റം പ്രഖ്യാപിച്ചത്.

അടിയന്തിരാവശ്യങ്ങൾ ഉണ്ടാകുമ്പോൾ സാമ്പത്തികമായി ഫ്ലെക്സിബിലിറ്റി നൽകുന്ന നടപടിയാണിത്. ഒരു വ്യക്തി ഒരു പുതിയ ജോലിയിൽ പ്രവേശിച്ച് ആറ് മാസത്തിനകം തുക പിൻവലിക്കാൻ അനുവദിക്കും.

നേരത്തെ ഇത്തരത്തിൽ പണം പിൻവലിക്കുന്നതിന് ദീർഘകാലം കാത്തിരിക്കണമായിരുന്നുവെന്നും, പണം വരിക്കാരുടേതാണെന്നും മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

മോദി സർക്കാരിന്റെ ആദ്യ 100 ദിന കർമപരിപാടികളുടെ ഭാഗമായിട്ടാണ് ഇ.പി.എഫ്.ഒയിൽ പുതിയ മാറ്റം കൊണ്ടു വന്നിരിക്കുന്നത്.

ഇ.പി.എഫ്.ഒയിൽ നിന്ന് പണം പിൻവലിക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി പുതിയ ഒരു ഡിജിറ്റൽ ചട്ടക്കൂട് തയ്യാറാക്കിയിട്ടുണ്ട്. വേഗത്തിൽ ഫണ്ട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇതിലൂടെ ആറ് കോടിയിലധികം വരിക്കാർക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

മാസവരുമാനം 15,000 രൂപയിൽ കൂടുതലുള്ളവർക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി വരുമാനത്തിന്റെ എത്ര അനുപാതമാണ് മാറ്റിവെക്കുന്നതെന്ന് കണക്കാക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു.

ഇ.പി.എഫ് ഒയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രധാന മാറ്റവും നടപ്പാകാൻ ഒരുങ്ങുകയാണ്. 2025 ജനുവരി 1 മുതൽ എംപ്ലോയീസ് പെൻഷൻ സ്കീം 1995ന് കീഴിലുള്ള പെൻഷനേഴ്സിന് അവരുടെ പെൻഷൻ തുക ഇന്ത്യയിലുള്ള ഏത് ബാങ്ക് ബ്രാഞ്ചുകളിൽ നിന്ന് വേണമെങ്കിലും പിൻവലിക്കാൻ സാധിക്കും.

ഇതിനായി പുതിയ സെൻട്രലൈസ്ഡ് പെൻഷൻ പേയ്മെന്റ് സിസ്റ്റം (CPPS) അവതരിപ്പിച്ചു. ഇതിലൂടെ 78 ലക്ഷത്തിലധികം പെൻഷൻകാർക്ക് നേട്ടമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

റിട്ടയർ ചെയ്തവർ ബാങ്കുകൾ മാറുമ്പോൾ പെൻഷൻ പേയ്മെന്റ് ഓർഡർ ട്രാൻസ്ഫർ ചെയ്തെടുക്കുന്ന, കാലതാമസം വരുത്തുന്ന നടപടിക്രമങ്ങൾക്കാണ് ഇതോടെ അറുതിയാകുന്നത്.

Also Read

എന്റെ കേരളം പ്രദര്‍ശന വിപണന മേള; ഒരുങ്ങുന്നത് നൂറ് കണക്കിന് പ്രദര്‍ശന വിപണന സേവന സ്റ്റാളുകള്‍

കപ്പയില്‍ നിന്ന് ബയോ പോളിമര്‍- ഉയരങ്ങള്‍ കീഴടക്കി  ബയോ ആര്യവേദിക് നാച്വറല്‍സ് മലയാളി സ്റ്റാര്‍ട്ടപ്പ്

കപ്പയില്‍ നിന്ന് ബയോ പോളിമര്‍- ഉയരങ്ങള്‍ കീഴടക്കി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ്

എം.എസ്.എം.ഇ സംരംഭകർക്ക് സർക്കാരിന്റെ പിന്തുണ: സംശയങ്ങൾക്കും മാർഗനിർദേശങ്ങൾക്കും വ്യവസായ വകുപ്പിന്റെ ക്ലിനിക് സേവനം

ഉപഭോക്താവിനെ കബളിപ്പിച്ച പേപ്പർ ബാഗ്, ടിഷ്യൂപേപ്പർ ഉത്പാദിപ്പിക്കുന്ന ഉപകരണ നിർമ്മാതാവിന് 1.68 ലക്ഷം അടയ്ക്കാൻ കോടതി ഉത്തരവ്!

ഉപഭോക്താവിനെ കബളിപ്പിച്ച പേപ്പർ ബാഗ്, ടിഷ്യൂപേപ്പർ ഉത്പാദിപ്പിക്കുന്ന ഉപകരണ നിർമ്മാതാവിന് 1.68 ലക്ഷം നഷ്ടപരിഹാരത്തുക അടയ്ക്കാൻ കോടതി ഉത്തരവ്!

രജിസ്ട്രേഷൻ ഇല്ലാതെ നിക്ഷേപ ഉപദേശം നല്‍കിയതില്‍ യൂട്യൂബർക്കെതിരേ നടപടിയെടുത്ത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി).

പോസ്റ്റ് ഓഫീസ് ആര്‍.ഡി : തുക നല്‍കിയാല്‍ ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയ്യൊപ്പ് വാങ്ങണം

റസിഡന്റ്‌സ് അസോസിയേഷന് നിക്ഷേപസംഖ്യയും നഷ്ടപരിഹാരവുമായി 14,55,000 രൂപ നല്‍കാന്‍ ഉപഭോതൃകമ്മീഷന്റെ വിധി

ആയുര്‍വേദ മേഖലയില്‍ ഫാര്‍മസി, തെറാപ്പിസ്റ്റ് കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കും:  ആയുര്‍വേദ മേഖലയില്‍ ആയിരം കോടി നിക്ഷേപം പ്രതീക്ഷിക്കുന്നു- പി രാജീവ്

സഹകരണ മേഖലയിൽ കോടികളുടെ തട്ടിപ്പ്; ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറി അറസ്റ്റിൽ

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെന്‍റപ്പ്  സ്റ്റാര്‍ട്ടപ്പ്  യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് സീഡ് ഫണ്ട് സ്വരൂപിച്ചു

യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് വെന്‍റപ്പ് സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ട് സ്വരൂപിച്ചു

Loading...