ഇപിഎഫ് വിഹിതം നല്‍കുന്ന വരിക്കാര്‍ക്ക് ആശ്വാസം.: പലിശ നിരക്ക് ദീപാവലിക്ക് മുമ്ബ് അക്കൗണ്ടില്‍ വന്നേക്കാം

ഇപിഎഫ് വിഹിതം നല്‍കുന്ന വരിക്കാര്‍ക്ക് ആശ്വാസം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ റിട്ടയര്‍മെന്റ് ഫണ്ട് 2020-21 സാമ്ബത്തിക വര്‍ഷത്തെ പലിശ നിരക്ക് ദീപാവലിക്ക് മുമ്ബ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്‌തേക്കും

8.5 ശതമാനം നിരക്കാണ് നല്‍കുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് നടപടി. കൊവിഡ് കാലത്തെ സാമ്ബത്തിക പ്രതിസന്ധി, ഉയര്‍ന്ന ഇന്ധന വില തുടങ്ങിയവ മൂലം സമ്മര്‍ദ്ദം അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ഇപിഎഫ്‌ഒ വരിക്കാര്‍ക്ക് നടപടി ആശ്വാസമാകും.

ഇപിഎഫ്‌ഒ കേന്ദ്ര ബോര്‍ഡ് ഇതിന് അംഗീകാരം നല്‍കി. ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി വിഷയം സമര്‍പ്പിച്ചിരിക്കുന്നതായാണ് സൂചന. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച്‌ 2020-21ലെ നിക്ഷേപ പലിശ 8.5 ശതമാനമായി ആണ് നിശ്ചയിച്ചിരിക്കുന്നത്. ഇപിഎഫ്‌ഒ നിരക്ക് വര്‍ധനക്ക് ശുപാര്‍ശ നല്‍കിയെങ്കിലും പ്രോട്ടോക്കോള്‍ പ്രകാരം ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനു ശേഷമാണ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരി

അതേസമയം 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരും. കൊവിഡ് -19 മൂലം വ്യാപകമായ തൊഴില്‍ നഷ്ടം ഉണ്ടായ സാഹചര്യത്തില്‍ നിക്ഷേപത്തേക്കാള്‍ കൂടുതല്‍ പണം പിന്‍വലിക്കല്‍ ഉണ്ടായതിലാല്‍ ആണ് പലിശ നിരക്കില്‍ മാറ്റം വരുത്താത്തത്. ഇപിഎഫ് പലിശ നിരക്ക് ഇപ്പോള്‍ ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. 2019-20 സാമ്ബത്തിക വര്‍ഷത്തില്‍ 8.65 ശതമാനവും 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ 8.55 ശതമാനവുമായിരുന്നു പലിശ. 2016-17 സാമ്ബത്തിക വര്‍ഷത്തില്‍ 8.65 ശതമാനമായിരുന്നു പലിശ നിരക്ക്. 2020-21 സാമ്ബത്തിക വര്‍ഷത്തിലെ ഇപിഎഫ് പലിശക്ക് അര്‍ഹതയുള്ളത് ക്രെഡിറ്റ് ആറ് കോടി അംഗങ്ങള്‍ക്കാണ്. മിസ്ഡ് കോള്‍ വഴിയോ,എസ്‌എംഎസ് അല്ലെങ്കില്‍ ഉമാങ് ആപ്പ് വഴിയോ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിലെ നിക്ഷേപം പരിശോധിക്കാം

ഇപിഎഫ്‌ഒയില്‍ കഴിഞ്ഞ ജൂണില്‍ മാത്രം 8.11 ലക്ഷം പുതിയ വരിക്കാര്‍ അംഗങ്ങളായിരുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയുടെ സാമൂഹ്യ സുരക്ഷാ പരിരക്ഷയ്ക്ക് കീഴില്‍ കൊവിഡ് കാലത്തും പുതിയതായി നിരവധി പേര്‍ അംഗങ്ങളാകുന്നുണ്ട് . 4.73 ലക്ഷം വരിക്കാര്‍ ജൂണില്‍ പുറത്തുപോയെങ്കിലും ഇപിഎഫ്‌ഒയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്തുകൊണ്ട് മിക്കവരും ഇപിഎഫ് അക്കൗണ്ട് തുടരുന്നുമുണ്ട്. ഇപിഎഫ് അംഗങ്ങള്‍ക്ക് റിട്ടയര്‍മെന്റ് ഫണ്ട്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മാത്രമല്ല, ഏഴു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. അംഗങ്ങള്‍ മരണമടഞ്ഞാല്‍ കുടുംബാംഗങ്ങള്‍ക്ക് തുക ലഭിക്കും. പെന്‍ഷന്‍ ആനുകൂല്യങ്ങളും നോമിനിക്ക് ഇപിഎഫ്‌ഒ നല്‍കുന്നു

1952-ലെ ഇപിഎഫ് നിയമ പ്രകാരം സംഘടിത, അര്‍ദ്ധസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള രാജ്യത്തെ പ്രധാന സംഘടനയാണ് ഇപിഎഫ്‌ഒ. കൊവിഡ് മൂലം സാമ്ബത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വരിക്കാര്‍ക്ക് ഫണ്ടില്‍ നിന്ന് തുക പിന്‍വലിക്കാന്‍ ഇപിഎഫ്‌ഒ അനുമതി നല്‍കിയിരുന്നു.

Also Read

സഹകരണ മേഖലയിൽ കോടികളുടെ തട്ടിപ്പ്; ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറി അറസ്റ്റിൽ

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെന്‍റപ്പ്  സ്റ്റാര്‍ട്ടപ്പ്  യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് സീഡ് ഫണ്ട് സ്വരൂപിച്ചു

യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് വെന്‍റപ്പ് സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ട് സ്വരൂപിച്ചു

പി.എഫിൽ നിന്ന് 1 ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാം ; പിൻവലിക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി പുതിയ ഒരു ഡിജിറ്റൽ ചട്ടക്കൂട്

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസനം : റിയലൈൻ പ്രോപർട്ടീസിന് ഒരു കോടി രൂപ പിഴ

നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം; വാട്ട്സ്ആപ്പിലൂടെ  'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയിലൂടെ നിക്ഷേപത്തിന് ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്.

വാട്ട്സ്ആപ്പിലൂടെ 'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

വ്യവസായങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും  ജെന്‍ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കര്‍ വിഷന്‍

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

Loading...