വ്യവസായ സ്ഥാപനങ്ങളുടെ കേന്ദ്രീകൃത പരിശോധനയ്ക്ക് സംവിധാനമായി

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിന് വ്യവസായ വകുപ്പിന്റെ കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ - സിസ് തയ്യാറായതായി വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ. ഐ. സി തയ്യാറാക്കിയ പോർട്ടൽ മുഖേനയാണ് കേന്ദ്രീകൃത പരിശോധനാ സംവിധാനം പ്രവർത്തിക്കുക. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ 30നു  ഓൺലൈനിൽ നിർവഹിക്കും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.

ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, തൊഴിൽ, ലീഗൽ മെട്രോളജി, തദ്ദേശസ്വയംഭരണ വകുപ്പുകൾ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ പരിശോധന കേന്ദ്രീകൃതമായി നടത്താനാണ് പോർട്ടലിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. അടുത്ത ഘട്ടത്തിൽ അഗ്നിരക്ഷാ സേന, ഭൂഗർഭ ജല അതോറിറ്റി, ആരോഗ്യം ഉൾപ്പെടെയുള്ള വകുപ്പുകളെയും കെ - സിസിന്റെ ഭാഗമാക്കും. സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പുള്ള പരിശോധന, പതിവു പരിശോധന, പരാതിയുടെ അടിസ്ഥാനത്തിലുള്ള പരിശോധന എന്നിവയാണ് കെ - സിസിലൂടെ നടത്തുക. ലോ, മീഡിയം, ഹൈ റിസ്‌ക്ക് വിഭാഗങ്ങളായി തിരിച്ച് പതിവ് പരിശോധനയ്ക്കുള്ള സ്ഥാപനങ്ങളെ തിരഞ്ഞെടുക്കും. പൊതുജനങ്ങളിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലുള്ള പരിശോധന വകുപ്പ് തലവന്റെ അനുവാദത്തോടെ മാത്രമായിരിക്കും നടത്തുക.

പരിശോധന നടത്താനുള്ള ഉദ്യോഗസ്ഥരെ പോർട്ടൽ തിരഞ്ഞെടുക്കും. ഒരു സ്ഥാപനത്തിൽ ഒരേ പരിശോധകൻ തുടർച്ചതായി രണ്ട് പരിശോധനകൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തും. എസ്. എം. എസ്, ഇ മെയിൽ മുഖേന പരിശോധനാ അറിയിപ്പ് സ്ഥാപനത്തെ മുൻകൂട്ടി അറിയിക്കും. പരിശോധനാ റിപ്പോർട്ട് കെ - സിസിൽ 48 മണിക്കൂറിനുള്ളിൽ പ്രസിദ്ധീകരിക്കും. പോർട്ടലിൽ ബന്ധപ്പെട്ട വകുപ്പുകൾക്കും സംരംഭകനും ലോഗിൻ ചെയ്യാനുള്ള സൗകര്യം ഉണ്ടാവും.

പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുള്ള പരിശോധനകൾക്കായി സംരംഭകർക്ക് പോർട്ടലിലൂടെ അപേക്ഷിക്കാം. ഒരു സ്ഥാപനത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പരാതി പോർട്ടലിൽ ലഭിച്ചാൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. സ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധനയുടെ ചരിത്രവും പോർട്ടലിലൂടെ അറിയാം. പരിശോധനാ റിപ്പോർട്ട് സംരംഭകന് കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും. വ്യവസായ രംഗത്തെ വിവിധ സംഘടനകളുമായി ചർച്ച നടത്തിയാണ് പുതിയ സംവിധാനത്തിന് തുടക്കം കുറിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Also Read

സഹകരണ മേഖലയിൽ കോടികളുടെ തട്ടിപ്പ്; ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറി അറസ്റ്റിൽ

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെന്‍റപ്പ്  സ്റ്റാര്‍ട്ടപ്പ്  യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് സീഡ് ഫണ്ട് സ്വരൂപിച്ചു

യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് വെന്‍റപ്പ് സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ട് സ്വരൂപിച്ചു

പി.എഫിൽ നിന്ന് 1 ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാം ; പിൻവലിക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി പുതിയ ഒരു ഡിജിറ്റൽ ചട്ടക്കൂട്

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസനം : റിയലൈൻ പ്രോപർട്ടീസിന് ഒരു കോടി രൂപ പിഴ

നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം; വാട്ട്സ്ആപ്പിലൂടെ  'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയിലൂടെ നിക്ഷേപത്തിന് ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്.

വാട്ട്സ്ആപ്പിലൂടെ 'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

വ്യവസായങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും  ജെന്‍ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കര്‍ വിഷന്‍

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

Loading...