ലോക്കറുകളിലും വീടുകളിലും കിടക്കുന്ന സ്വർണം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉപയോഗിക്കാം; ഇറക്കുമതി ബിൽ വെട്ടിക്കുറയ്ക്കാൻ വൻ സാധ്യത

ലോക്കറുകളിലും വീടുകളിലും കിടക്കുന്ന സ്വർണം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉപയോഗിക്കാം; ഇറക്കുമതി ബിൽ വെട്ടിക്കുറയ്ക്കാൻ വൻ സാധ്യത

തിരുവനന്തപുരം: ഇന്ത്യയിലെ വീടുകളിലും ക്ഷേത്രങ്ങളിലും ബാങ്ക് ലോക്കറുകളിലുമായി ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിന്റെ ഒരു ചെറിയ ശതമാനം പോലും സാമ്പത്തിക വ്യവസ്ഥയിലേക്ക് തിരിച്ചെത്തിക്കാനായാൽ രാജ്യത്തിന്റെ സ്വർണ്ണ ഇറക്കുമതി ബിൽ ഗണ്യമായി കുറയ്ക്കാനാകുമെന്ന്  പഠന വിലയിരുത്തൽ.

രാജ്യത്ത് നിലവിൽ 30,000 മുതൽ 35,000 ടൺ വരെ സ്വർണം വീടുകളിലും ക്ഷേത്ര ട്രസ്റ്റുകളിലും നിഷ്ക്രിയ ആസ്തിയായി സൂക്ഷിച്ചിരിക്കുന്നതായാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിലവിലെ വിപണി വില പ്രകാരം ഇത് ലക്ഷക്കണക്കിന് കോടി രൂപയുടെ സമ്പത്താണ്. എന്നാൽ ഈ സ്വർണ്ണത്തിന്റെ വലിയൊരു ഭാഗവും സാമ്പത്തിക പ്രവർത്തനങ്ങളിൽ യാതൊരു സംഭാവനയും നൽകാതെ ലോക്കറുകളിലും അലമാരകളിലും കിടക്കുകയാണ്.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വർണ്ണ ഇറക്കുമതി കുറയ്ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ നടത്തിയ വിശകലനത്തിലാണ് ഈ സാധ്യത കണ്ടെത്തിയത്. രാജ്യത്ത് സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ വെറും ഒരു ശതമാനം മാത്രം പ്രതിവർഷം ഗോൾഡ് റീസൈക്ലിംഗ് അല്ലെങ്കിൽ ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതികളിലൂടെ സാമ്പത്തിക വ്യവസ്ഥയിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ പോലും വാർഷിക സ്വർണ്ണ ഇറക്കുമതിയിൽ വലിയ കുറവ് വരുത്താനാകുമെന്നാണ് വിലയിരുത്തൽ.

2025-26 സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യ സ്വർണ്ണ ഇറക്കുമതിക്കായി 72 ബില്യൺ ഡോളറിലധികം ചെലവഴിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതുമൂലം വിദേശനാണ്യ ശേഖരത്തിന് വലിയ സമ്മർദ്ദം ഉണ്ടാകുകയും കറന്റ് അക്കൗണ്ട് കമ്മി വർധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ പുതിയ സ്വർണം ഇറക്കുമതി ചെയ്യുന്നതിന് പകരം രാജ്യത്തിനകത്തുള്ള നിഷ്ക്രിയ സ്വർണം തന്നെ വിപണിയിലേക്ക് എത്തിക്കുന്നത് സാമ്പത്തികമായി കൂടുതൽ പ്രയോജനകരമായ മാർഗമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പഴയ ആഭരണങ്ങൾ, ഉപയോഗിക്കാത്ത സ്വർണ്ണ നാണയങ്ങൾ, കേടുപാടുകൾ സംഭവിച്ച സ്വർണ്ണ വസ്തുക്കൾ എന്നിവ ശേഖരിച്ച് ശുദ്ധീകരിച്ച് വീണ്ടും വിപണിയിൽ ഉപയോഗിക്കുന്ന സംവിധാനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും വിലയിരുത്തലിൽ പറയുന്നു. ഇതിലൂടെ ആഭ്യന്തര സ്വർണ്ണ ശുദ്ധീകരണ വ്യവസായത്തിനും തൊഴിലവസരങ്ങൾക്കും ഉത്തേജനം ലഭിക്കാനിടയുണ്ട്.

സ്വർണ്ണത്തെ വെറും സമ്പാദ്യ ഉപാധിയായി മാത്രം കാണാതെ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് ഉപയോഗപ്പെടുത്താവുന്ന ഒരു സാമ്പത്തിക വിഭവമായി കാണേണ്ട സമയമാണിതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും വിദേശനാണ്യ ചെലവ് നിയന്ത്രിക്കാനും രാജ്യത്തിന്റെ സാമ്പത്തിക സ്വയംപര്യാപ്തത ശക്തിപ്പെടുത്താനും നിഷ്ക്രിയ സ്വർണ്ണശേഖരത്തിന്റെ ഫലപ്രദമായ വിനിയോഗം നിർണായകമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...

Also Read

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

2014-ലെ പഴയ കമ്പ്യൂട്ടറുകൾക്ക് പകരം ഐ.ടി. നവീകരണം; ജിഎസ്‌ടി വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് വേഗം കൂട്ടാൻ സർക്കാർ ഉത്തരവ്

സ്വർണ പരിശോധന തുടരും; നിയമാനുസൃത വ്യാപാരികൾക്ക് ആശങ്ക വേണ്ട; നികുതി വെട്ടിപ്പിനെതിരെയാണ് പരിശോധനയെന്ന് മുഖ്യമന്ത്രി

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് മുൻ ജിഎസ്‌ടി ഡെപ്യൂട്ടി കമ്മീഷണർ; സർക്കാർ ഉത്തരവിറങ്ങി

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് മുൻ ജിഎസ്‌ടി ഡെപ്യൂട്ടി കമ്മീഷണർ; സർക്കാർ ഉത്തരവിറങ്ങി

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് മുൻ ജിഎസ്‌ടി ഡെപ്യൂട്ടി കമ്മീഷണർ; സർക്കാർ ഉത്തരവിറങ്ങി

ഓപ്പറേഷൻ ഔറം; ജൂവലറികളിൽ ₹70 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി, ₹2.87 കോടി നികുതിയും പിഴയും ഈടാക്കി

ജിഎസ്‌ടി വകുപ്പിൽ തന്ത്രപ്രധാന സ്ഥലംമാറ്റങ്ങൾക്ക് തുടക്കം; പേഴ്‌സണൽ ഡിവിഷനിലേക്ക് പുതിയ ഡെപ്യൂട്ടി കമ്മീഷണർ

Loading...