സംസ്ഥാന ജിഎസ്ടി വകുപ്പിൽ രണ്ടാംഘട്ട പുനഃസംഘടന; തസ്തികകൾ പുനർവിന്യസിക്കും, നികുതി പിരിവ് കാര്യക്ഷമമാക്കാൻ പുതിയ പരിഷ്കാരങ്ങൾ

സംസ്ഥാന ജിഎസ്ടി വകുപ്പിൽ രണ്ടാംഘട്ട പുനഃസംഘടന; തസ്തികകൾ പുനർവിന്യസിക്കും, നികുതി പിരിവ് കാര്യക്ഷമമാക്കാൻ പുതിയ പരിഷ്കാരങ്ങൾ

തിരുവനന്തപുരം: സംസ്ഥാന ചരക്കുസേവന നികുതി (ജിഎസ്ടി) വകുപ്പിൽ രണ്ടാംഘട്ട പുനഃസംഘടനാ നടപടികൾ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനും വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമായി നിലവിലുള്ള തസ്തികകൾ പുനർവിന്യസിക്കുന്നതടക്കമുള്ള പരിഷ്കാരങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഒക്ടോബർ എട്ടിന് ചേർന്ന 57-ാമത് ജിഎസ്ടി കൗൺസിൽ യോഗം രജിസ്ട്രേഷൻ, റിട്ടേൺ സമർപ്പണം, റീഫണ്ട്, എൻഫോഴ്സ്മെന്റ് തുടങ്ങിയ മേഖലകളിൽ നിർദേശിച്ച നടപടികളും രണ്ടാംഘട്ട പുനഃസംഘടനയിൽ ഉൾപ്പെടുത്തും. ജിഎസ്ടി നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതികൾ വരുന്നതനുസരിച്ച് വകുപ്പിന്റെ വിവിധ വിഭാഗങ്ങളുടെയും ജീവനക്കാരുടെയും ചുമതലകളിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കി.

നിലവിലുള്ള തസ്തികകൾ പുനർവിന്യസിച്ച് വകുപ്പിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയാണ് പുനഃസംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് സെപ്റ്റംബർ 29ന് നികുതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നിർദേശങ്ങൾ പരിശോധിക്കുന്നതിനായി നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല സമിതിയും രൂപീകരിച്ചു.

ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി, സംസ്ഥാന നികുതി കമ്മീഷണർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഒക്ടോബർ 15ന് ആദ്യയോഗം ചേർന്ന സമിതിയോട് റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.

നികുതി ചോർച്ച തടയുന്നതിനും നികുതി പിരിവിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി പുതിയ സംവിധാനങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട്. സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡാറ്റാ അനലിറ്റിക്സും ഉപയോഗിച്ച് നികുതി ഭരണസംവിധാനം ശക്തിപ്പെടുത്താനാണ് തീരുമാനം.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2023 ജനുവരിയിൽ സംസ്ഥാന ജിഎസ്ടി വകുപ്പിനെ ഓഡിറ്റ്, ഇന്റലിജൻസ്, ടാക്സ്‌പെയർ സർവീസസ് എന്നീ വിഭാഗങ്ങളായി പുനഃസംഘടിപ്പിച്ചിരുന്നു. അന്നത്തെ ജീവനക്കാരുടെ വിന്യാസം നികുതി പിരിവിന്റെ കാര്യക്ഷമതയെ ബാധിച്ചിട്ടുണ്ടോയെന്നും സർക്കാർ ഇപ്പോൾ പരിശോധിക്കുന്നുണ്ട്.

2026–27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റിൽ ജിഎസ്ടി വകുപ്പിന്റെ നവീകരണത്തിനായി ₹30 കോടി വകയിരുത്തിയിട്ടുണ്ട്. ഡാറ്റാ അധിഷ്ഠിത തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുള്ള സംവിധാനവും എഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് നികുതി ചോർച്ച കണ്ടെത്തുന്നതിനും വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നത്.

രണ്ടാംഘട്ട പുനഃസംഘടനയിലൂടെ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ചുമതലകളിലും തസ്തികകളുടെ വിന്യാസത്തിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ അന്തിമ പുനഃസംഘടനാ രൂപരേഖ ഉന്നതതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക.

Also Read

സംസ്ഥാന ജിഎസ്ടി വകുപ്പിൽ 64 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും പുതിയ നിയമനം

സംസ്ഥാന ജിഎസ്ടി വകുപ്പിൽ 64 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും പുതിയ നിയമനം

ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ്, ഓഡിറ്റ്, ടാക്സ് പേയർ സർവീസസ് വിഭാഗങ്ങളിൽ പുനർനിയമനം; ഉത്തരവ് ഉടൻ പ്രാബല്യത്തിൽ

സർക്കാർ ജീവനക്കാർക്കെതിരെ 100 വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്; തൃശൂരിൽ ഏറ്റവും കൂടുതൽ

സംസ്ഥാന ജിഎസ്ടി വകുപ്പിൽ ആറ് ഡെപ്യൂട്ടി കമ്മീഷണർ തസ്തികകളുടെ അധികചുമതല കൈമാറി; സ്ഥലംമാറ്റം വൈകുന്നതിലും പ്രമോട്ടീവ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റസാധ്യതകളിലും അതൃപ്തി

സംസ്ഥാന ജിഎസ്ടി വകുപ്പിൽ ആറ് ഡെപ്യൂട്ടി കമ്മീഷണർ തസ്തികകളുടെ അധികചുമതല കൈമാറി; സ്ഥലംമാറ്റം വൈകുന്നതിലും പ്രമോട്ടീവ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റസാധ്യതകളിലും അതൃപ്തി

ജോയിന്റ് കമ്മീഷണർമാരായി ആറ് പേർക്ക് സ്ഥാനക്കയറ്റം നൽകിയതിനെത്തുടർന്ന് പുതിയ ഉത്തരവ്; താഴെത്തട്ടിലെ ഉദ്യോഗസ്ഥരുടെ കരിയർ പുരോഗതിയും സീനിയോറിറ്റി പ്രശ്നങ്ങളും വീണ്ടും ചർച്ചയാകുന്നു

ഒക്ടോബർ 15 മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ₹2,000ന് മുകളിലുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കില്ല

ഒക്ടോബർ 15 മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ₹2,000ന് മുകളിലുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കില്ല

0.4 ശതമാനം എംഡിആറിനെതിരെ വ്യാപാരികളുടെ പ്രതിഷേധം ശക്തം; സൂപ്പർമാർക്കറ്റുകളും പ്രതിഷേധത്തിൽ, ഫീസ് നടപ്പാക്കുന്നത് മാറ്റിവയ്ക്കുന്നതും പരിഗണനയിൽ

വാളയാറിൽ 600 ചാക്ക് യൂറിയ പിടികൂടി; കാർഷികാവശ്യത്തിനുള്ള വളം പ്ലൈവുഡ് ഫാക്ടറിയിലേക്ക് കടത്തിയതായി സംശയം

വാളയാറിൽ 600 ചാക്ക് യൂറിയ പിടികൂടി; കാർഷികാവശ്യത്തിനുള്ള വളം പ്ലൈവുഡ് ഫാക്ടറിയിലേക്ക് കടത്തിയതായി സംശയം

തമിഴ്നാട്ടിൽനിന്ന് പെരുമ്പാവൂരിലേക്ക് കൊണ്ടുവന്ന ലോറിയിൽ ₹34,000ന്റെ ബിൽ മാത്രം; ജിഎസ്ടി എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി

മാസപ്പടി കേസ്: പിണറായി വിജയനും വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി; പ്രാഥമിക അന്വേഷണത്തിനുള്ള സർക്കാർ നീക്കം തള്ളി

മാസപ്പടി കേസ്: പിണറായി വിജയനും വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി; പ്രാഥമിക അന്വേഷണത്തിനുള്ള സർക്കാർ നീക്കം തള്ളി

ഇഡി കൈമാറിയ തെളിവുകളിൽ നേരിട്ട് അന്വേഷണം നടത്തണം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച ഡിജിപിയുടെ ഉത്തരവ് റദ്ദാക്കി

ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ പരാതികളുടെ കൂമ്പാരം; പ്രാഥമിക അന്വേഷണം കഴിഞ്ഞിട്ടും നടപടിയില്ല! വിജിലൻസ് ഡയറക്ടറേറ്റ് ആരെ സംരക്ഷിക്കുന്നു?

ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ പരാതികളുടെ കൂമ്പാരം; പ്രാഥമിക അന്വേഷണം കഴിഞ്ഞിട്ടും നടപടിയില്ല! വിജിലൻസ് ഡയറക്ടറേറ്റ് ആരെ സംരക്ഷിക്കുന്നു?

അഴിമതി ആരോപണങ്ങളിൽ നടപടികൾ വൈകുന്നത് എന്തിന്? വിജിലൻസ് ഉദ്യോഗസ്ഥരുടെ പങ്കും സംശയനിഴലിൽ; അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തിവയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കണം

ജിഎസ്ടി പരിഷ്കാരം: അറസ്റ്റ് അധികാരം ഒഴിവാക്കും, പ്രോസിക്യൂഷൻ പരിധി അഞ്ച് കോടിയാക്കും; റീഫണ്ട് നടപടികൾ വേഗത്തിലാക്കും

സഹകരണ ബാങ്കുകളിലേക്ക് ഇഡിയുടെ വ്യാപക പരിശോധന; വായ്പാ ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും അന്വേഷണത്തിൽ

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് വിഭാഗം (Internal Vigilance Officer – IVO) അന്വേഷണം ശക്തമാക്കി.

Loading...