ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ

ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികൾക്ക് ഉപയോഗിക്കണം. വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഹരിത ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു.

മാരകമായ അളവിൽ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാർത്ഥങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞ ട്രൈബ്യൂണൽ ഭാവിയിൽ സുഖമമായി പ്രവർത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്. കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ മാലിന്യ സംസ്കരണത്തിൽ തുടർച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവിൽ വിമർശിച്ചിട്ടുണ്ട്.

അഡീഷണൽ ചീഫ് സെക്രട്ടറി വി വേണുവും ട്രൈബ്യൂണലിനു മുമ്പാകെ ഓൺലൈൻ വഴി ഹാജരായിരുന്നു. തീപ്പിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാന സർക്കാരാണ്, ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. വേണ്ടി വന്നാൽ 500 കോടി രൂപയുടെ പിഴ സർക്കാരിൽ നിന്ന് ഈടാക്കുമെന്നും ജസ്റ്റിസ് എകെ ഗോയൽ മുന്നറിയിപ്പ് നൽകി. ബ്രഹ്മപുരത്ത് സ്വീകരിച്ച നടപടികളെ കുറിച്ചും ഭാവി പദ്ധതികളെ സംബന്ധിച്ചും വിശദമായ സത്യവാങ്മൂലം ട്രൈബ്യൂണലിന് സംസ്ഥാനം സമർപ്പിച്ചിരുന്നു. 

കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസുള്ളതിനാൽ മറ്റൊരു കേസ് ട്രൈബ്യൂണലിൻറെ ഭാഗത്തു നിന്നുമുണ്ടാകരുതെന്ന് സംസ്ഥാനം ആഭ്യർത്ഥിച്ചു. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായ ഇടപെടലുകൾ ഉണ്ടാകില്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. 

Also Read

കൊച്ചിയിലെ മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

കൊച്ചിയിലെ മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഓഫീസർ പിടിയിലായതിന് പിന്നാലെയാണ് നടപടി

Loading...