കെൽട്രോണിൽ ആദായ നികുതി, ജി എസ് ടി റെയ്ഡ്; എഐ ക്യാമറയിൽ അന്വേഷണ സാധ്യത തേടിയുള്ള ആദ്യ കേന്ദ്ര നീക്കം

കെൽട്രോണിൽ ആദായ നികുതി, ജി എസ് ടി റെയ്ഡ്; എഐ ക്യാമറയിൽ അന്വേഷണ സാധ്യത തേടിയുള്ള ആദ്യ കേന്ദ്ര നീക്കം

തിരുവനന്തപുരം: നിർമ്മിതി ബുദ്ധി ക്യാമറാ അഴിമതി ആരോപണത്തിൽ ഇടപെട്ട് കേന്ദ്ര ഏജൻസികൾ. കെൽട്രോണിൽ കേന്ദ്ര ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുകയാണ്. ജി എസ് ടിയുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കുകയാണ് ലക്ഷ്യം.

കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. കരാറിലും ഉപകരാറിലും ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്

ജി എസ് ടിയിൽ കെൽട്രോൺ വെട്ടിപ്പുകൾ നടത്തുന്നുവെന്നാണ് സംശയം. എഐ ക്യാമറയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയായപ്പോൾ തുകയിൽ ഒരു ഭാഗം ജി എസ് ടിയാണെന്ന് കെൽട്രോൺ വിശദീകരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസികൾ കെൽട്രോണിൽ പരിശോധന നടത്തുന്നത്.കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. കരാർ, ഉപകരാർ ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധനയെന്നും വിവരമുണ്ട്.

ഇന്ന് രാവിലെ 10.15 ഓടെയാണ് പത്ത് പേരടങ്ങുന്ന ആദായ നികുതി സംഘം കെൽട്രോൺ ഓഫീസിലെത്തിയത്. കെൽട്രോൺ മുൻകൈയെടുത്ത് നടത്തിയ എഐ ക്യാമറ പദ്ധതിയുടെ എല്ലാ വിവരവും ശേഖരിക്കും. ഇതിനൊപ്പം മറ്റ് പദ്ധതികളിലെ ജി എസ് ടിയിലും പരിശോധന നടത്തും.

നിർമ്മിതബുദ്ധി ക്യാമറ സ്ഥാപിച്ചതിലെ കണക്കിലും കരാറിലും വിശദീകരണവുമായി കെൽട്രോൺ രംഗത്തു വന്നിരുന്നു. വൻപദ്ധതികളിൽ പൊതുമേഖലാ സ്ഥാപനത്തിന് ഒറ്റയ്ക്കു പദ്ധതി നിർവഹണം സാധ്യമാകില്ല. അതിനാലാണ് സുതാര്യമായ ടെൻഡറിലൂടെ എസ്.ആർ.ഐ.ടി. എന്ന കമ്പനിയെ തങ്ങൾ തിരഞ്ഞെടുത്തതെന്നും വിശദീകരിച്ചു.

ഈ പദ്ധതി നടപ്പാക്കാൻ ജി.എസ്.ടി. ഉൾപ്പെടെയുള്ള തുക 165 കോടിരൂപയാണ്. ഇതിലൊരു ഭാഗം ജി എസ് ടി എന്നാണ് വിശദീകരിച്ചത്. ഇങ്ങനെ പല പദ്ധതികളിലും കെൽട്രോൺ ജി എസ് ടി ഈടാക്കുന്നുണ്ടാകാം. ഇതെല്ലാം കൃത്യമായി അടയ്ക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് റെയ്ഡ്.

എഐ ക്യാമറയിൽ അഞ്ചുവർഷത്തേക്കുള്ള ഫെസിലിറ്റി മാനേജ്മെന്റ് സർവീസിനുള്ള തുകയാണ് 66 കോടിയെന്നും കെൽട്രോൺ അറിയിച്ചിരുന്നു. ഇതെല്ലാം അടക്കം പദ്ധതിക്ക് ചെലവാകുന്ന തുകയാണ് 232 കോടി. ഇത് മൂന്നുമാസം കൂടുമ്പോൾ 20 ഗഡുക്കളായി നൽകുമെന്നാണ് സർക്കാർ അറിയിച്ചത്. 11.61 കോടിരൂപയാണ് ഓരോ ഗഡുക്കളിലും നൽകുക. അതിൽ 7.56 കോടി എസ്.ആർ.ഐ.ടി.ക്ക് നൽകാനുള്ളതാണ്.

കെൽട്രോണിന് ഫെസിലിറ്റി മാനേജ്മെന്റ് സർവീസിന് 3.31 കോടിയും സാധനങ്ങൾ വാങ്ങിയ ഇനത്തിൽ 34.50 ലക്ഷവും വിഹിതമായി ലഭിക്കും. 38.84ലക്ഷം ജി.എസ്.ടി.യാണെന്നും വിശദീകരണത്തിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസി പരിശോധനയ്ക്ക് എത്തുന്നത്.എഐ ക്യമാറയിൽ സിബിഐ അന്വേഷണമാണ് ബിജെപി ആവശ്യപ്പെടുന്നത്.

ഇതിനിടെയാണ് കെൽട്രോണിലേക്ക് കേന്ദ്ര ധനകാര്യ വകുപ്പിന് കീഴിലെ ഏജൻസിയുടെ ഇടപെടൽ. വലിയ ക്രമക്കേടുകൾ വല്ലതും ഏജൻസി കണ്ടെത്തിയാൽ അതിന്മേൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് ശുപാർശ ചെയ്യും. അങ്ങനെ വന്നാൽ സംസ്ഥാന സർക്കാരിനെ പോലും വെട്ടിലാക്കുന്ന തരത്തിലേക്ക് അന്വേഷണം നീളും.

70 മുതൽ 80 കോടി വരെ മാത്രം വേണ്ടിവരുന്ന ഈ പദ്ധതിക്ക് 235 കോടി രൂപ എസ്റ്റിമേറ്റ് ചെയ്ത കെൽട്രോണിന്റെ നടപടിയാണ് ആദ്യം അഴിമതിക്ക് കളമൊരുക്കിയത് എന്നാണ് പ്രതിപക്ഷം പറയുന്നത്.

കെൽട്രോൺ നൽകിയ ഈ ഉയർന്ന എസ്റ്റിമേറ്റ് അംഗീകരിച്ച സർക്കാർ നടപടി അഴിമതിയുടെ വ്യക്തമായ അറിവ് സർക്കാരിനും ഉണ്ടായിരുന്നു എന്നാണ് തെളിയിക്കുന്നത്. ഇതിനുശേഷം, ഈ ഭീമമായ തുകക്ക് കെൽട്രോൺ ടെൻഡർ നൽകിയതിന് ശേഷം ടെൻഡർ വ്യവസ്ഥകളും, പ്രീ ക്വാളിഫിക്കേഷൻ കണ്ടിഷനും എല്ലാം അട്ടിമറിച്ച് കൊണ്ട് എസ്.ആർ.ഐ.ടി എന്ന സ്ഥാപനത്തിന്റെ ഉപകരാറുകാരായ അശോകാ ബിഡ്കോൺ, അക്ഷര എന്നീ കമ്പനികൾ ചേർന്ന് 'കാർട്ടെൽ' ഉണ്ടാക്കാൻ കെൽട്രോൺ മൗനാനുവാദം നൽകി.ഇതിനുശേഷം എസ്.ആർ.ഐ.ടിയും കെൽട്രോണും ചേർന്ന് ഉണ്ടാക്കിയ സർവീസിൽ ലെവൽ എഗ്രിമെന്റിൽ ടെൻഡർ ഡോക്യൂമെന്റിലെ വ്യവസ്ഥകൾ എല്ലാം പാലിക്കണം എന്ന വ്യവസ്ഥക്ക് വിപരീതമായി എല്ലാ പ്രവർത്തികൾക്കും ഉപകരാർ നൽകാൻ എസ്.ആർ.ഐ.ടിക്ക് അനുമതി നൽകി. ടെൻഡർ ഡോക്യുമെന്റ് പ്രകാരം കോർ ആയ പ്രവർത്തികൾക്ക് ഉപകരാർ നൽകാൻ പാടില്ല എന്ന വ്യവസ്ഥയുണ്ട്.

ഈ വ്യവസ്ഥക്ക് വിരുദ്ധമാന് ഒക്ടോബർ 2020 കെൽട്രോൺ എസ്‌ഐ.ടിയുമായി ഏർപ്പെട്ട കരാറിലെ വ്യവസ്ഥകൾ എന്നാണ് പ്രതിപക്ഷ ആരോപണം. ഇതെല്ലാം സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ കഴിഞ്ഞ ദിവസം നിഷേധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ ഇടപെടൽ.

ഇലക്ട്രോണിക്‌സ് രംഗത്ത് കേരളത്തിന്റെ അഭിമാനമായ കെൽട്രോണിന്റെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ പർച്ചേസുകളിലും പദ്ധതികളിലും വൻ അഴിമതി നടക്കുന്നുണ്ടെന്ന് സി.എ.ജി നേരത്തെ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

ക്യാമറകളും സുരക്ഷാ ഉപകരണങ്ങളും വാങ്ങുന്നതിൽ പൊലീസിലെയും കെൽട്രോണിലെയും ഉന്നതരും വില്‌നപക്കാരും തമ്മിൽ അവിശുദ്ധബന്ധമുണ്ടെന്ന് സി.എ.ജി 3 വർഷം മുൻപ് കണ്ടെത്തിയിരുന്നു. ചില രാഷ്ട്രീയക്കാരും ഇതിന്റെ ഗുണഭോക്താക്കളാണ്.

കോടികൾ മുടക്കിയാണ് കേരളത്തിലുടനീളം കാമറകൾ സ്ഥാപിച്ചത്. പൊതുമേഖലാ സ്ഥാപനം പൂർത്തിയാക്കിയ പദ്ധതിയായതിനാൽ ഇനി പിന്നോട്ട് പോകാനാവില്ല. വിവാദം കത്തിനിൽക്കുന്നതിനിടെയാണ് ഇപ്പോൾ കെൽട്രോണിൽ ഇൻകം ടാക്സ് റെയ്ഡ് നടത്തുന്നത്.

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

Loading...