സ്രോതസില്‍ പിടിച്ച്‌ അടച്ച നികുതിയുടെ റിട്ടേണ്‍ ഫോമുകൾ 2023 ജനുവരി മാസം 31 ന് മുന്പ് ഫയല്‍ ചെയ്യണം. താമസിക്കുന്ന ഓരോ ദിവസത്തിനും പ്രതിദിനം 200 രൂപ എന്ന നിരക്കില്‍ ലെവി

സ്രോതസില്‍ പിടിച്ച്‌ അടച്ച നികുതിയുടെ റിട്ടേണ്‍ ഫോമുകൾ 2023 ജനുവരി മാസം 31 ന് മുന്പ് ഫയല്‍ ചെയ്യണം. താമസിക്കുന്ന ഓരോ ദിവസത്തിനും പ്രതിദിനം 200 രൂപ എന്ന നിരക്കില്‍ ലെവി

2022 ഒക്ടോബര്‍ മാസം 1 മുതല്‍ ഡിസംബര്‍ മാസം 31 വരെ നടക്കുന്ന ഇടപാടുകള്‍ക്ക് സ്രോതസില്‍ പിടിച്ച്‌ അടച്ച നികുതിയുടെ റിട്ടേണ്‍ ഫോമുകള്‍ (2022-23 സാന്പത്തികവര്‍ഷത്തിലെ മൂന്നാമത്തെ ത്രൈമാസ റിട്ടേണ്‍) 2023 ജനുവരി മാസം 31 ന് മുന്പ് ഫയല്‍ ചെയ്യണം.

റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് കാലതാമസമോ വീഴ്ചയോ വരുത്തിയാല്‍ ആദായനികുതി നിയമം വകുപ്പ് 234 ഇ അനുസരിച്ച്‌ ജനുവരി 31 മുതല്‍ താമസിക്കുന്ന ഓരോ ദിവസത്തിനും പ്രതിദിനം 200 രൂപ എന്ന നിരക്കില്‍ ലെവി ഈടാക്കും. പ്രസ്തുത ലെവി തുക അടച്ചിരിക്കുന്ന നികുതിതുകയോളം ആയി ലിമിറ്റ് ചെയ്തിട്ടുണ്ട്.

സ്രോതസില്‍ നിന്നും പിടിച്ച നികുതി നിശ്ചിതസമയത്തിനുള്ളില്‍ അടക്കുകയും അതിനുള്ള ത്രൈമാസ റിട്ടേണുകള്‍ യഥാസമയം ഫയല്‍ ചെയ്യുകയും ചെയ്താല്‍ മാത്രമേ നികുതിദായകന് അടച്ചിരിക്കുന്ന നികുതിയുടെ ക്രെഡിറ്റ് യഥാസമയം ലഭിക്കുകയുള്ളൂ. താഴെപ്പറയുന്ന റിട്ടേണ്‍ ഫോമുകളാണ് വിവിധതരത്തില്‍ സ്രോതസില്‍ നിന്നും നികുതി പിടിക്കുന്പോള്‍ ഉപയോഗിക്കേണ്ടത്.

ശന്പളത്തില്‍ നിന്നുള്ള നികുതിക്ക് ഫോം നന്പര്‍ 24 ക്യുവും ശന്പളം ഒഴികെയുള്ള റെസിഡന്‍റിന് നല്‍കുന്ന മറ്റ് വരുമാനത്തില്‍ നിന്നും പിടിക്കുന്ന നികുതിക്ക് 26 ക്യുവും നോണ്‍ റെസിഡന്‍റിന് പലിശയും ഡിവിഡന്‍റും ഉള്‍പ്പെടെ ഏതുവരുമാനത്തില്‍ നിന്നും പിടിക്കുന്ന നികുതിക്ക് ഫോം നന്പര്‍ 27 ക്യുവും വസ്തു വില്പനയുടെ സമയത്ത് സ്രോതസില്‍ നിന്നും നിര്‍ബന്ധിതമായി പിടിക്കുന്ന തുകക്ക് 26 ക്യു ബിയും ടിസിഎസിന് 27 ഇക്യുവും ആണ് ഉപയോഗിക്കേണ്ടത്.

സ്രോതസില്‍ പിടിക്കേണ്ട നികുതി തുക പിടിക്കാതിരുന്നാല്‍ പ്രസ്തുത തുകക്ക് 1% നിരക്കില്‍ പലിശ നല്‍കേണ്ടി വരും. അതുപോലെ നികുതി പിടിച്ചതിന് ശേഷം നിര്‍ദിഷ്ട തീയതിക്കുള്ളില്‍ അടച്ചില്ലെങ്കില്‍ പ്രതിമാസം 1.5% എന്ന നിരക്കില്‍ പലിശയും നല്‍കേണ്ടതായി വരും.

റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴ ഈടാക്കാം

സ്രോതസില്‍ പിടിച്ച നികുതിയുടെ റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍ നികുതി ഉദ്യോഗസ്ഥന് 10000 രൂപ മുതല്‍ 100000 രൂപ വരെയുള്ള തുക പിഴയായി ഈടാക്കുവാന്‍ അധികാരമുണ്ട്. എന്നാല്‍ താഴെപ്പറയുന്ന വ്യവസ്ഥകള്‍ പാലിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പിഴ ഈടാക്കില്ല. 1) പിടിച്ച നികുതി ഗവണ്‍മെന്‍റില്‍ അടച്ചിരിക്കുന്നു. 2) താമസിച്ച്‌ ഫയല്‍ ചെയ്തതിനുള്ള ലെവിയും പലിശയും അടച്ചിരിക്കുന്നു. 3) റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ടിയിരുന്ന നിര്‍ദിഷ്ട തീയതി കഴിഞ്ഞ് 1 വര്‍ഷത്തിനുള്ളില്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്തിരിക്കുന്നു. മേല്‍പറഞ്ഞ 3 വ്യവസ്ഥകളും പാലിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നികുതി ഉദ്യോഗസ്ഥന്‍ പിഴ ഈടാക്കുന്നതല്ല. എന്നാല്‍ തക്കതായ കാരണങ്ങള്‍ നിമിത്തം ആണ് റിട്ടേണുകള്‍ ഫയല്‍ ചെയ്യുവാന്‍ കാലതാമസം നേരിട്ടതെങ്കില്‍ 1 വര്‍ഷത്തില്‍ കൂടുതല്‍ കാലതാമസം വന്നിട്ടുള്ള സാഹചര്യങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ പിഴ കുറവ് ചെയ്ത് ലഭിക്കും.

പ്രോസിക്യൂഷന്‍ നടപടികള്‍

നികുതി തുക പിടിച്ചതിനു ശേഷം ഗവണ്‍മെന്‍റില്‍ അടക്കാതിരുന്ന സാഹചര്യങ്ങളില്‍ ആദായനികുതി നിയമം 276 ബി / 276 ബിബി എന്നീ വകുപ്പുകളനുസരിച്ച്‌ പ്രസ്തുത വ്യക്തിയുടെ മേല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ചുമത്താവുന്നതാണ്. തുക അടയ്ക്കുന്നത് മന:പൂര്‍വം വീഴ്ച വരുത്തിയതാണെങ്കില്‍ തുകയുടെ വലിപ്പം അനുസരിച്ച്‌ 3 മാസം മുതല്‍ 7 വര്‍ഷം വരെയുള്ള കഠിനതടവിന് ശിക്ഷിക്കപ്പെടാവുന്നതാണ്. 1 ലക്ഷം രൂപയില്‍ കൂടുതല്‍ നികുതിത്തുക ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും പ്രോസിക്യൂഷന്‍ നടപടികള്‍ എടുക്കുന്നതാണ്. 25000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെ ആണ് വീഴ്ച വരുത്തിയതെങ്കില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചേക്കാം. എന്നാല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് മുന്പ് കാരണം കാണിക്കല്‍ നോട്ടീസ് ലഭിക്കും.

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

Loading...