കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസുകള്‍ 26 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും.

കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസുകള്‍ 26 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും.

കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസുകള്‍ 26 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും. 

ഉദ്ഘാടനത്തോടനുബന്ധിച്ച്‌ വിവിധ യാത്ര പാസുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വാട്ടര്‍ മെട്രോ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും ഉയര്‍ന്ന നിരക്ക് 40 രൂപയുമാണ്. ഹൈക്കോടതി – വൈപ്പിന്‍ റൂട്ടില്‍ 20 രൂപയാണ് നിരക്ക്. അതേസമയം, വൈറ്റില – കാക്കനാട് റൂട്ടില്‍ 30 രൂപയും ഈടാക്കും.

കൊച്ചി മെട്രോ റെയിലിന് സമാനസൗകര്യങ്ങളുള്ള 38 ടെര്‍മിനലുകളാണ് 10 ദ്വീപുകളിലായി ഉള്ളത്. 26ന് രാവിലെ ഏഴുമണിക്ക് ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ സര്‍വീസ് നടത്തുക. വൈറ്റില – കാക്കനാട് റൂട്ടില്‍ 27ന് രാവിലെ ഏഴു മണിക്കാണ് ആദ്യ സര്‍വീസ് ആരംഭിക്കുക.

ആഴ്ചയിലും മാസത്തിലും മൂന്നുമാസം കൂടുമ്ബോഴും പുതുക്കാവുന്ന യാത്ര പാക്കേജ് നിരക്കുകളും വാട്ടര്‍ മെട്രോ അവതരിപ്പിക്കുന്നുണ്ട്.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...