നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 % പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ പാരിതോഷികം

നികുതി രേഖപ്പെടുത്തിയ ബില്ല് ഓരോ ഉപഭോക്താവിനും അവകാശമാണ് കൃത്യമായ ബില്ലു വാങ്ങുന്നത് ഉപഭോക്ത താൽപര്യം സംരക്ഷിക്കുന്നതിനൊപ്പം നികുതി സർക്കാർ ഖജനാവ് എത്തുന്നു എന്നും ഉറപ്പാക്കാനാകും.
ചരക്ക് സേവന നികുതി വെട്ടിപ്പ് നെക്കുറിച്ച് രഹസ്യവിവരം നൽകുന്നവർക്ക് നികുതിവകുപ്പ് 20 % പാരിതോഷികം നൽകുന്നു. വിവരങ്ങൾ നല്കുന്നതിലൂടെ ഖജനാവിന് ലഭിച്ച വരുമാനത്തിന്റെ 20 ശതമാനം വരെ പാരിതോഷികം ലഭിക്കുംമെന്നാണ് സംസ്ഥാന ചരക്ക് സേവന വകുപ്പ് അറിയിക്കുന്നത്. സ്വർണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് കണ്ടു കെട്ടുന്ന സ്വർണത്തിന് മേൽ 10 ഗ്രാമിന് 1500 രൂപ നിരക്കിലാണ് പാരിതോഷികം ലഭിക്കുക. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് വിവരങ്ങൾ സംസ്ഥാന നികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകളിലേക്കോ inform.sgst@kerala.gov.in എന്ന ഇ-മെയിലിലേക്ക് രഹസ്യവിവരം നൽകാം. വിവരങ്ങൾ അതീവരഹസ്യമായി തന്നെ സൂക്ഷിക്കുമെന്നാണ് ഡിപ്പാർട്ട്മെൻറ് അറിയിച്ചിട്ടുള്ളത്. കൂടുതൽ അറിയുന്നതിനായി വെബ്സൈറ്റ് സന്ദർശിക്കുക.(www.keralataxes.gov.in)