കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ ഈവ്ലാബ്സില്‍ 1.58 കോടി രൂപയുടെ നിക്ഷേപം

കൊച്ചി: കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണില്‍ പ്രവര്‍ത്തിക്കുന്ന ഈവ്ലാബ്സ് സ്റ്റാര്‍ട്ടപ്പില്‍ 1.58 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. ജിറ്റോ എയ്ഞജല്‍ നെറ്റ് വര്‍ക്ക്, സ്മാര്‍ട്ട് സ്പാര്‍ക്ക്സ്, വ്യക്തിഗത നിക്ഷേപകര്‍ എന്നിവയില്‍ നിന്നാണ് ഈവ്ലാബ്സ് ഈ നിക്ഷേപ സമാഹരണം നടത്തിയത്.

രോഗിക്ക് നല്‍കുന്ന ഐവി ഡ്രിപ്പിന്‍റെ തോത് കൃത്യമായി ക്രമീകരിക്കുന്നതിനും അത് നഴ്സിംഗ് സ്റ്റേഷനില്‍ നിന്ന് തന്നെ നിരീക്ഷിക്കുന്നതിനും സഹായിക്കുന്ന ഉപകരണമാണ് ഈവ്ലാബ്സിന്‍റെ ഡ്രിപ്പോ.

നിലവിലുള്ള സാങ്കേതിക വിദ്യയുടെ മൂന്നിലൊന്ന് ചെലവ് മാത്രമേ ഡ്രിപ്പോയ്ക്ക് ആകുന്നുള്ളു. എയ്ഞജല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് പുറമെ വര്‍ഗീസ് മാളിയേക്കല്‍, ജോസ് പട്ടാറ, തോമസ് മാളിയേക്കല്‍, സോമകുമാര്‍ കൊളത്തൂര്‍, കരിഷ്മ ഠക്കര്‍, അഫ്സല്‍ സാലു എന്നിവരാണ് നിക്ഷേപം നല്‍കിയ വ്യക്തികള്‍.

ഇന്ത്യയിലെ ആരോഗ്യസാങ്കേതിക വ്യവസായം 2025 ആകുമ്പോഴേക്കും 12 ബില്യണ്‍ ഡോളറും 2040 ആകുമ്പോഴേക്കും ഇത് 40 ബില്യണ്‍ ഡോളറുമാകുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ഈ വിഭാഗത്തിലുള്ള സംരംഭങ്ങള്‍ക്ക് വലിയ സാധ്യതയാണ് തുറന്നു തരുന്നത്. ഈവ്ലാബ്സിന് പൂര്‍ണ പിന്തുണ നല്‍കാനുള്ള നിക്ഷേപക സമൂഹത്തിന്‍റെ തീരുമാനത്തെയും അദ്ദേഹം അഭിനന്ദിച്ചു.

ആരോഗ്യസാങ്കേതിക മേഖലയിലെ സ്റ്റാര്‍ട്ടപ്പെന്ന നിലയില്‍ വലിയ ഉത്തരവാദിത്തമാണ് ഈവ്ലാബ്സിനുള്ളതെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ വിഷ്ണു എം എസ് പറഞ്ഞു. കൂടുതല്‍ മികച്ച ഉത്പന്നങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഈ പിന്തുണ സഹായകരമാകും. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തേക്കും ഡ്രിപ്പോയുടെ വിതരണം എത്തിക്കുന്നതിനാണ് നിക്ഷേപം ഉപയോഗപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

2016 ല്‍ സഞ്ജയ് രാജേന്ദ്രന്‍, ശ്രുതി ഗോപാല്‍, വിഷ്ണു എം എസ് എന്നിവര്‍ ചേര്‍ന്നാണ് ഈവ്ലാബ്സ് ആരംഭിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ കൂടാതെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഐഐഐടിഎംകെ, മേക്കര്‍ വില്ലേജ്, ഐകെപി ഹൈദരാബാദ്, ഡെര്‍ബി ഫൗണ്ടേഷന്‍, ബിആര്‍ക്, ബയോടെക്നോളജി വകുപ്പ് എന്നിവയുടെ സഹകരണവും ഈവ്ലാബ്സിനുണ്ട്. ഇതു കൂടാതെ ഏഴോളം സ്റ്റാര്‍ട്ടപ്പ് പുരസ്ക്കാരങ്ങളും കമ്പനിയെ തേടിയെത്തിട്ടുണ്ട്.

Also Read

സഹകരണ മേഖലയിൽ കോടികളുടെ തട്ടിപ്പ്; ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറി അറസ്റ്റിൽ

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെന്‍റപ്പ്  സ്റ്റാര്‍ട്ടപ്പ്  യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് സീഡ് ഫണ്ട് സ്വരൂപിച്ചു

യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് വെന്‍റപ്പ് സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ട് സ്വരൂപിച്ചു

പി.എഫിൽ നിന്ന് 1 ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാം ; പിൻവലിക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി പുതിയ ഒരു ഡിജിറ്റൽ ചട്ടക്കൂട്

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസനം : റിയലൈൻ പ്രോപർട്ടീസിന് ഒരു കോടി രൂപ പിഴ

നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം; വാട്ട്സ്ആപ്പിലൂടെ  'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയിലൂടെ നിക്ഷേപത്തിന് ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്.

വാട്ട്സ്ആപ്പിലൂടെ 'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

വ്യവസായങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും  ജെന്‍ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കര്‍ വിഷന്‍

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

Loading...