റിലയന്‍സ് ക്യാപിറ്റല്‍ മ്യൂച്വല്‍ ഫണ്ട് ബിസിനസില്‍നിന്ന് പിന്മാറുന്നു

അനില്‍ ധിരുബായ് അംബാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള റിലയന്‍സ് ക്യാപിറ്റല്‍ മ്യൂച്വല്‍ ഫണ്ട് ബിസിനസില്‍നിന്ന് പിന്മാറുന്നു. വിദേശ ഓഹരി പങ്കാളിയായ നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജുമെന്റിന് മൊത്തം ഓഹരിയും വില്‍ക്കാനാണ് റിലയന്‍സിന്റെ തീരുമാനം. റിലയന്‍സ് ക്യാപിറ്റല്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ കൈവശമുള്ള 42.88 ശതമാനം ഓഹരിയും ജപ്പാനിലെ നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സിന് കൈമാറും. ഇതോടൊപ്പം റിലയന്‍സ് നിപ്പോണ്‍ അസറ്റ് മാനേജുമെന്റ് ഓപ്പണ്‍ ഓഫറും പ്രഖ്യാപിക്കും. ഓഹരിയൊന്നിന് 230 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ലയന്‍സ് ക്യാപിറ്റല്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ കൈവശമുള്ള 42.88 ശതമാനം ഓഹരിയും ജപ്പാനിലെ നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സിന് കൈമാറും. ഇതോടൊപ്പം റിലയന്‍സ് നിപ്പോണ്‍ അസറ്റ് മാനേജുമെന്റ് ഓപ്പണ്‍ ഓഫറും പ്രഖ്യാപിക്കും. ഓഹരിയൊന്നിന് 230 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.