'ഹാപ്പി ഹവർ ഓഫർ' വിൽപ്പനയുടെ പേരിൽ കബളിപ്പിച്ചെന്ന പരാതി: ജില്ല ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തി

'ഹാപ്പി ഹവർ ഓഫർ' വിൽപ്പനയുടെ പേരിൽ കബളിപ്പിച്ചെന്ന പരാതി: ജില്ല ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തി

ഹാപ്പി ഹവർ ഓഫർ' വിൽപ്പനയിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ചുവെന്ന പരാതിയിൽ മഞ്ചേരിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച കടക്ക് ജില്ലാ ഉപഭോകൃത കമ്മീഷൻ 10,000 രൂപ പിഴ ചുമത്തി. 2024 ഒക്ടോബർ ഒന്നിന് കടയിൽ നിന്നും സാധനങ്ങൾ വാങ്ങിക്കുന്ന സമയത്താണ് ഉപഭോക്താവിനെ രണ്ടാം തീയതി മുതൽ ഓഫർ വിലയിൽ സാധനങ്ങൾ ലഭിക്കുമെന്ന് അറിയിച്ചത്.

സാധനങ്ങളുടെ എംആർപിയും വിൽപ്പന വിലയും ഓഫർ വിലയും കാണിക്കുന്ന ബ്രോഷറും പരാതിക്കാരന് നൽകിയിരുന്നു. ഇത് പ്രകാരം സാധനങ്ങൾ വാങ്ങി ബില്ലെഴുതുമ്പോൾ പച്ചക്കറിക്ക് മാത്രമാണ് ഓഫർ വിലയെന്നും മറ്റുള്ളവയുടെ ഓഫർ വില അതാത് സമയം പ്രഖ്യാപിക്കുമ്പോൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അറിയിച്ചു. എന്നാൽ നോട്ടീസിലോ കടയിലോ ഇതുസംബന്ധിച്ച് വിവരങ്ങൾ ഒന്നുമില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മഞ്ചേരി കരിക്കാട് സ്വദേശി ബാലകൃഷ്ണൻ കമ്മീഷനിൽ പരാതി നൽകിയത്.

പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് 10,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് മോഹൻദാസ് പ്രസിഡൻറും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃത കമ്മീഷൻ നിർദേശിച്ചു.

ഇത്തരത്തിലുള്ള നിയമ വാർത്തകൾക്ക് Tax Kerala നെ പിന്തുടരൂ. 

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/HKekVcRCgOxETssUVNeury

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു.....

Also Read

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ മേഖല (Eastern Range) അധികൃതർക്ക് കൈമാറി

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...