നാളെ മുതൽ മദ്യവിലയിൽ വർധനവ്: 10 മുതൽ 50 രൂപ വരെ വില കൂടും 62 ബ്രാൻഡുകൾക്ക് വില കൂടും, 45 ബ്രാൻഡുകൾക്ക് വില കുറയാനും സാധ്യത

നാളെ മുതൽ മദ്യവിലയിൽ വർധനവ്: 10 മുതൽ 50 രൂപ വരെ വില കൂടും 62 ബ്രാൻഡുകൾക്ക് വില കൂടും, 45 ബ്രാൻഡുകൾക്ക് വില കുറയാനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യവിലയിൽ വർധനവ് രേഖപ്പെടും. സ്പിരിറ്റ് വില ഉയർന്നതിനെ തുടർന്നു മദ്യ വിതരണക്കാർ ഉയർത്തിയ ആവശ്യം പരിഗണിച്ചാണ് ബെവ്കോ ഈ തീരുമാനം കൈക്കൊണ്ടത്. പുതിയ നിരക്കുകൾ ചില ബ്രാൻഡുകളിലേയ്ക്ക് മാത്രം ബാധകമായിരിക്കുമെന്ന് അറിയിച്ചു. മദ്യവിലയിൽ 10 രൂപ മുതൽ 50 രൂപ വരെ വർധനവ് ഉണ്ടായേക്കും.

62 കമ്പനികളുടെ 341 ബ്രാൻഡുകൾക്ക് വില ഉയരും

ബെവ്കോ പുറത്തിറക്കിയ വിലപട്ടിക പ്രകാരം 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്ക് വില ഉയരും. അതേസമയം, 45 കമ്പനികളുടെ 107 ബ്രാൻഡുകൾക്ക് വില കുറയ്ക്കുന്നതായും അറിയിച്ചു. മദ്യവിലയിൽ ഉണ്ടായ ഈ മാറ്റം 15 മാസത്തിന് ശേഷമാണ് നടപ്പിലാക്കുന്നത്.

ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വില ഉയർന്നു

ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ, വൈൻ എന്നിവയുടെ നിരക്കുകളിൽ 20 രൂപ മുതൽ 130 രൂപ വരെയുള്ള വർധനവ് ഉണ്ടായിട്ടുണ്ട്. ബെവ്കോയുടെ നിയന്ത്രണത്തിൽ ഉൽപ്പാദിപ്പിക്കുന്ന ജവാൻ റം നിലവിലെ 640 രൂപയിൽ നിന്ന് 650 രൂപയായി ഉയർത്തി. ബിയറുകൾക്ക് 20 രൂപ വരെ വർധനയുണ്ടായി. പ്രീമിയം ബ്രാൻഡുകളിൽ 130 രൂപവരെ വർധനവ് രേഖപ്പെടുത്തും.

എഥനോൾ വിലയിൽ ഉണ്ടായ വർധനവാണ് മദ്യവില ഉയരാൻ പ്രധാന കാരണം. പാലക്കാട് എലപ്പുള്ളിയിൽ എഥനോൾ ഉൽപ്പാദനത്തിനായി അനുമതി നൽകിയ ബ്രൂവറി പദ്ധതിയും സംസ്ഥാനത്ത് മദ്യവില കുറയ്ക്കാൻ ഉദ്ദേശിക്കുന്നതായി സർക്കാർ വിശദീകരിച്ചു. എഥനോൾ ഉൽപ്പാദനം സംസ്ഥാനത്ത് ആരംഭിച്ചാൽ മദ്യവിലയിൽ നേരിയ കുറവ് പ്രതിഫലിക്കുമെന്ന സർക്കാർ നിലപാടും ബെവ്കോ തീരുമാനത്തെ പിന്തുണക്കുന്നതായാണ് സൂചന.

മദ്യം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും വിപണന സ്ഥാപനങ്ങൾക്കും പുതിയ നിരക്കുകൾ മാർക്കറ്റിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് വരും ദിവസങ്ങളിൽവ്യക്തമാകും.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Blw4a8o3yO7LBJpjzDwtdl

Also Read

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ മേഖല (Eastern Range) അധികൃതർക്ക് കൈമാറി

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...